"ഓറക്കിൾ 30,000 ജീവനക്കാരെ പിരിച്ചുവിട്ടു ഈ വാർത്ത ഐടി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
Career Jobs

"ഓറക്കിൾ 30,000 ജീവനക്കാരെ പിരിച്ചുവിട്ടു ഈ വാർത്ത ഐടി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

2 views Undated
"ഓറക്കിൾ 30,000 ജീവനക്കാരെ പിരിച്ചുവിട്ടു! പകരം ആ പണം കൊണ്ട് അവർ വാങ്ങുന്നത് വലിയ ഡാറ്റാ സെന്ററുകളെയാണ്!" ഈ വാർത്ത ഐടി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇത് വെറുമൊരു ലേ-ഓഫ് അല്ല, AI വന്ന് നമ്മുടെ കസേര വലിക്കുന്നതിന്റെ തുടക്കമാണ്! 30,000 മനുഷ്യരുടെ ശമ്പളം ലാഭിച്ച് കമ്പനികൾ ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപിക്കുന്നു. അതായത്, വരുംകാലത്ത് 'കഠിനാധ്വാനം' ചെയ്യുന്നവരേക്കാൾ, 'സ്മാർട്ട്' ആയി AI-യെ ഉപയോഗിക്കുന്നവർക്ക് മാത്രമേ നിലനിൽപ്പുള്ളൂ. ആറു വർഷം മുമ്പ് ദുബായിലെ കമ്പനിയിൽ നിന്നും ഈ പിരിച്ചുവിടൽ ഞാൻ നേരിട്ടതാണ്. അതുകൊണ്ട് ഇതിന്റെ വിഷമം (ഇംപാക്ട്)എത്രത്തോളം ഉണ്ടാകുമെന്ന് നേരിട്ട് എനിക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ഞങ്ങൾ നേരിട്ട പിരിച്ചുവിടൽ വേറൊരു തരത്തിലായിരുന്നു. ഞങ്ങളുടെ നൂറോളം വരുന്ന ഒരു ഗ്രൂപ്പിന് ഇന്ത്യൻ കമ്പനിയായ ടിസിഎസ്സിലേക്ക് ഔട്ട്സോഴ്സ് ചെയ്യപ്പെട്ടു. ഓഫർ ഇതായിരുന്നു: നിങ്ങൾക്ക് ഇന്ത്യയിലേക്ക് പോയി ടിസിഎസ്സിൽ വർക്ക് ചെയ്യാം, അല്ലെങ്കിൽ ഒന്നോ രണ്ടോ മാസം ദുബായിൽ കണ്ടിന്യൂ ചെയ്തതിനു ശേഷം നിങ്ങൾക്ക് നിങ്ങളുടെതായ ജോലി അന്വേഷണവുമായി മുന്നോട്ടു പോകാം. അന്ന് ഇന്ത്യയിലേക്ക് വരാൻ വേണ്ടി ഞാൻ ചെറിയ ഒരു താല്പര്യപ്പെട്ടു, അങ്ങനെ ഞാൻ ടിസിഎസ്സിൽ ജോലി ജോയിൻ ചെയ്യുകയും ചെയ്തു. പക്ഷേ ദുബായിൽ നിൽക്കാൻ താല്പര്യപ്പെട്ടുള്ള ആൾക്കാർക്ക് കുറച്ചുകാലം ഒരു സ്ട്രഗിൾ ആയിരുന്നു, പക്ഷേ ഒരുപാട് ജോബ് ഓപ്പർച്ചൂണിറ്റീസ് ഉള്ള ഒരു സമയമായതുകൊണ്ട് അവർക്കെല്ലാം നല്ല ജോലി നേടിയെടുക്കാൻ കഴിഞ്ഞു. പക്ഷേ ആ ഒരു ഇംപാക്ട് നാം അത്രനാളും സന്തോഷത്തോടെയും നമ്മുടെ സുരക്ഷിതത്വത്തോടെയും ചെയ്തു വരുന്ന ജോലിയിൽ നിന്ന് ഒരു സുപ്രഭാതത്തിൽ നമ്മളെ പറഞ്ഞയക്കുമ്പോൾ, നമ്മുടെ മനസ്സിലേക്ക് വരുന്ന ആ ഒരു മാനസികാവസ്ഥ, അത് വേറൊന്ന് തന്നെയാണ്. ഇന്നത്തെ എഐ eraയിൽ നമ്മൾ ഐടി ജോബ് മാത്രം വിശ്വസിച്ചിരിക്കരുത്. ഒരു സൈഡ് ഇൻകം അല്ലെങ്കിൽ ഒരു സെക്കൻഡറി സ്കിൽസ് നമ്മൾ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. പിന്നെ ഒരു ക്യാഷ് ഫ്ലോ സിസ്റ്റം നമുക്ക് വേണം. കയ്യിലുള്ള പണം നമ്മുടെ ലക്ഷ്വറി ലൈഫിന് മാത്രം ഉപയോഗിക്കാതെ, ഒരു ഇൻകം തരുന്ന ഒരു സ്ഥലത്ത് ഇൻവെസ്റ്റ് ചെയ്യുക. We need to spend wisely. പിന്നെ എഐനെ കുറിച്ച് അറിയുക. എഐ നമ്മളെ മാറ്റുന്നതിനു മുന്നേ, എഐയെ നമ്മൾ ഓവർകം ചെയ്ത് ആ ടൂൾസ് എല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക. ഏറ്റവും ബെസ്റ്റ് പ്രോംറ്റ് എൻജിനീയർ നിങ്ങൾ ആയി തീരുക. മനുഷ്യന്റെ സാങ്കേതിക വൈദ്യത്തെക്കാൾ ഇൻഫ്രാസ്ട്രക്ചറിനും ഡാറ്റയ്ക്കും വിലകൂടുന്ന ഒരു കാലമാണ് ഇപ്പോഴത്തേത്. ഗൂഗിളിലോ ഒറാക്കിളിലോ ഇൻഫോസിസിലോ ജോലി ഉണ്ടെന്ന് കരുതി നമുക്ക് സമാധാനിക്കാൻ കഴിയില്ല. നാളെ ഒരു ലേ ഓഫ് വന്നു കഴിഞ്ഞാൽ ഒരുപക്ഷേ നമ്മുടെ രാവിലത്തെ ഇമെയിൽ തുറക്കുന്ന സമയത്ത് നാം നമ്മളെ കാത്തിരിക്കുന്നത് ഒരു ലേ ഓഫ് മെയിൽ ആയിരിക്കാം. അങ്ങനെ ആവാതിരിക്കട്ടെ.