Facebook Posts

View the published post list and open each post profile for full details.

Filter by tag
Showing 2 post(s) out of 2
Gulf Career Series 5

Gulf Career Series 5

വെറും 32 ദിവസം കൊണ്ട് ഡ്രോണുകൾ മാറ്റിവരച്ച ഗൾഫിന്റെ വിധി! ടെക് ലോകം ഇനി എങ്ങോട്ട്? "ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ... ഈ വമ്പൻമാരോട് ഗൾഫ് വിടാൻ ഇറാൻ ആവശ്യപ്പെട്ടിരിക്കുന്നു" 😱 ഏപ്രിൽ 1-ന് ടെഹ്‌റാനിൽ നിന്ന് വന്ന ആ ഒരൊറ്റ മുന്നറിയിപ്പ് ലോകത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ഇത് വെറുമൊരു യുദ്ധമല്ല, ഇത് ലോകത്തിന്റെ 'ടെക് ഭൂപടം' തന്നെ മാറ്റിവരയ്ക്കുന്ന ഒരു സാമ്പത്തിക ഭൂകമ്പമാണ്! സംഗതി ഇപ്പോൾ ഏതാണ്ട് മണിച്ചിത്രത്താഴിലെ ആ അവസ്ഥയിലാണ്. ഗൾഫിലെ ഐടി സെന്ററുകൾ ഒക്കെ ഇപ്പോൾ 'തെക്കിനി' പോലെയാണ്. "വിടമാട്ടെ..." എന്ന് പറഞ്ഞ് ഡ്രോണുകൾ അവിടെ തകർത്ത് ആടുകയാണ്. ഇത്രയും കാലം അവിടെ സുഖമായി ഇരുന്ന ആപ്പിളും ആമസോണും ഇപ്പോൾ ഡോക്ടർ സണ്ണി പറയുന്നതുപോലെ "ഗംഗയെ നമുക്ക് മാറ്റണം, പക്ഷേ നാഗവല്ലിയെ മാറ്റാൻ പറ്റില്ല" എന്ന അവസ്ഥയിലാണ്. ദുബായിലെയും ബഹ്‌റൈനിലെയും ആമസോൺ (AWS) ഡാറ്റാ സെന്ററുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടന്നത് വെറുമൊരു വാർത്തയല്ല. പെയ്‌മെന്റ് ആപ്പുകളും ബാങ്കിംഗ് സർവീസുകളും മണിക്കൂറുകളോളം നിലച്ചു. സുരക്ഷയില്ലാത്ത ഒരിടത്ത് കോടികൾ നിക്ഷേപിക്കാൻ ഈ വമ്പൻ കമ്പനികൾ ഇനി തയ്യാറായെന്ന് വരില്ല. ഗൾഫിലെ 'സേഫ് ഹെവൻ' ഇമേജിന് വലിയൊരു പോറലേറ്റിരിക്കുന്നു. ⚠️ The 18 Titans: ആപ്പിൾ, മൈക്രോസോഫ്റ്റ്, എൻവിഡിയ തുടങ്ങി 18 വമ്പന്മാരോട് ഓഫീസ് ഒഴിയാൻ ഇറാൻ ആവശ്യപ്പെട്ടിരിക്കുന്നു. സുരക്ഷയില്ലാത്ത ഒരിടത്ത് കോടികൾ നിക്ഷേപിക്കാൻ ഈ വമ്പന്മാർ ഇനി മടിക്കും. ഇവിടെയാണ് ഇന്ത്യയുടെ പ്രസക്തി! ചൈനയെ ലോകം കൈവിട്ടു, ഗൾഫ് യുദ്ധക്കയത്തിലായി. ഇനി ലോകത്തിന് മുന്നിലുള്ള ഏക ഓപ്ഷൻ ഇന്ത്യ ആണ്. ആമസോണും മൈക്രോസോഫ്റ്റും ഗൂഗിളും ഇതിനോടകം തന്നെ 60 ബില്യൺ ഡോളറിലധികം ഇന്ത്യയിൽ നിക്ഷേപിക്കാൻ കരാർ ഒപ്പിട്ടു കഴിഞ്ഞു. 🇮🇳 The India Shift: ടാക്സ് കുറവായ ഗൾഫിനേക്കാൾ, സുരക്ഷയുള്ള ഇന്ത്യയിലേക്ക് നിക്ഷേപങ്ങൾ ഒഴുകുകയാണ്. 100 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്! യുഎഇ കെട്ടിപ്പടുത്ത ഇൻഫ്രാസ്ട്രക്ചർ യുദ്ധം തകർക്കുമ്പോൾ, ഇന്ത്യയുടെ സുരക്ഷിതമായ മണ്ണും ലക്ഷക്കണക്കിന് എൻജിനീയറിങ് പ്രതിഭകളും ലോകത്തെ ആകർഷിക്കുന്നു. പ്രവാസികളായ മലയാളികളും ജോലി നോക്കുന്നവരും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക: Reverse Migration is Real: ഗൾഫിലെ ഐടി, ടെക് മേഖലകളിൽ ഉള്ളവർ ഇന്ത്യയിലെ (പ്രത്യേകിച്ച് ബാംഗ്ലൂർ, ഹൈദരാബാദ്, ആന്ധ്ര) പുതിയ പ്രോജക്റ്റുകൾ ശ്രദ്ധിച്ചു തുടങ്ങുക. ഗൾഫിൽ നിന്ന് കമ്പനികൾ ഡാറ്റ മാറ്റുമ്പോൾ ഇന്ത്യയിൽ വൻ നിയമനങ്ങൾ നടക്കും. Skill for Data Centers: ഇന്ത്യ ഒരു 'ഗ്ലോബൽ ഡാറ്റാ ഹബ്ബ്' ആയി മാറുകയാണ്. ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സെക്യൂരിറ്റി പഠിച്ചവർക്ക് നാട്ടിൽ തന്നെ വൻ ശമ്പളത്തിൽ ജോലി കിട്ടുന്ന കാലം വരുന്നു. ഇന്ത്യയുടെ ഡാറ്റാ സെന്ററുകൾ ഇനി 'കനിമംഗലം കോവിലകം' പോലെ കരുത്താർജ്ജിക്കും. ഇന്ത്യയിലേക്ക് ഇത്രയും വലിയ നിക്ഷേപം വരുമ്പോൾ കേരളത്തിന് ഇതിൽ എന്ത് പങ്കാണുള്ളത്? കൊച്ചി ഇൻഫോപാർക്കിലും തിരുവനന്തപുരം ടെക്നോപാർക്കിലും ഈ 'ഗൾഫ് ക്രൈസിസ്' വഴി പുതിയ ജോലികൾ ഉണ്ടാകുമോ? 🌴🏢 Let's see that in the next post. For more updates follow me. നിങ്ങളെയും സുഹൃത്തുക്കളെയും ബാധിക്കുന്ന ഈ മാറ്റം എല്ലാവരിലും എത്തിക്കാൻ Share ചെയ്യുക! 🤝🔥 Source : analysis from Robert Kiyosaki (Author Rich Dad Poor Dad) #RobertKiyosakiAnalysis #IndiaTechGrowth #GulfWar2026 #ITJobsIndia #JobMarketUpdate #KeralaIT #CareerStrategist Disclaimer: മുകളിൽ നൽകിയിരിക്കുന്നത് നിലവിലെ ആഗോള സാഹചര്യങ്ങളെയും സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു വിശകലനം (Analysis) മാത്രമാണ്. യുദ്ധസാഹചര്യങ്ങളും വിപണിയും വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നതിനാൽ, ഈ വിവരങ്ങൾ മാത്രം മുൻനിർത്തി നിക്ഷേപങ്ങൾ നടത്താനോ ജോലിയിൽ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനോ പാടുള്ളതല്ല. കൃത്യമായ പഠനത്തിന് ശേഷം മാത്രം സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുക.

5 2026-04-02
View Post Profile

Gulf Career Series4

ഈ സ്കൂൾ വെക്കേഷന് ദുബൈയിൽ ഒന്ന് കറങ്ങാൻ തയ്യാറെടുക്കുന്നവരാണോ നിങ്ങൾ? ഞങ്ങളുടെ പ്ലാനും അതെന്നെയിരുന്നു.. നടക്കുമെന്ന് തോന്നുന്നില്ല.. കാരണം വഴിയേ പറയാം. നിങ്ങൾ ശ്രെദ്ധിച്ചോ? ഇസ്രയേലിനെ അക്രമിച്ചതിനെക്കാളും എത്രയോ ഇരട്ടി ആണ് ഇറാൻ UAEye ആക്രമിച്ചത്. സത്യം പറഞ്ഞാൽ ഈ യുഎഇ പാവം പിടിച്ചവരാണെന്ന് തോന്നിപ്പോകും. ഇറാനെതിരെ ഒരു കല്ല് പോലും എറിഞ്ഞിട്ടില്ല, പോരാത്തതിന് "എന്റെ countryil നിന്ന് ആരും ഇറാനെതിരെ മിസൈൽ വിടരുത്" എന്ന് തറപ്പിച്ചു പറയുകയും ചെയ്തു. എന്നിട്ടും അടി കിട്ടിയത് മുഴുവൻ അവർക്കാണ്. ഇസ്രായേലിനേക്കാൾ കൂടുതൽ ഡ്രോണുകളും മിസൈലുകളും ചെന്ന് വീണത് ദുബായിലും അബുദാബിയിലുമാണ്. എന്തായിരിക്കും കാരണം, വിദഗ്ധരുടെ അഭിപ്രായ പ്രകാരം ഇറാൻ ഭരിക്കുന്നത് വെറും മിലിറ്ററി ബുദ്ധിയല്ല, മറിച്ച് അമേരിക്കയുടെ പോക്കറ്റ് കീറാനുള്ള കൃത്യമായ സാമ്പത്തിക തന്ത്രമാണ്. നിക്ഷേപങ്ങളുടെ പെരുമഴ: 2025-ൽ ട്രംപ് ഗൾഫിൽ വന്നതോടെ കാര്യങ്ങൾ മാറി. യുഎഇ മാത്രം ഏതാണ്ട് 1.4 ട്രില്യൺ ഡോളറിന്റെ കരാറാണ് അമേരിക്കയുമായി ഒപ്പിട്ടത്. അതായത് യുഎഇയുടെ മൊത്തം വരുമാനത്തിന്റെ 30 ശതമാനം! സൗദി അറേബ്യ: 600 ബില്യൺ ഡോളർ. ഖത്തർ: 1.2 ട്രില്യൺ ഡോളർ. AI വിപ്ലവം: എൻവിഡിയയുടെ ലക്ഷക്കണക്കിന് ചിപ്പുകൾ, മൈക്രോസോഫ്റ്റിന്റെ 15 ബില്യൺ ഡോളറിന്റെ നിക്ഷേപം... ദുബായ് വെറുമൊരു മണലാരണ്യമല്ല, ലോകത്തിന്റെ AI തലസ്ഥാനം ആകാൻ പോവുകയായിരുന്നു. മൈക്രോസോഫ്റ്റും ആമസോണും ഗൂഗിളും എല്ലാം അവിടെ തമ്പടിച്ചു. ഇറാൻ നോക്കുമ്പോൾ സംഗതി പന്തിയല്ല. അമേരിക്കയെ തോക്ക് കൊണ്ട് തോൽപ്പിക്കാൻ പറ്റില്ലെന്ന് അവർക്കറിയാം. അപ്പോൾ പിന്നെ എന്ത് ചെയ്യും? എവിടെയാണോ പണമുള്ളത് അവിടെ അടിക്കുക! ലക്ഷ്യം: ദുബായിലെ പോർട്ടും എയർപോർട്ടും ഡാറ്റാ സെന്ററുകളും തകർക്കുക. ദുബായിലെ എയർപോർട്ടും തുറമുഖങ്ങളും എണ്ണ ശുദ്ധീകരണ ശാലകളും ആക്രമിക്കുന്നതിലൂടെ അവർ കാണിച്ചു കൊടുക്കുന്നത് ഒന്നേയുള്ളൂ: "ഇവിടെ നിക്ഷേപിക്കുന്നത് സുരക്ഷിതമല്ല." തന്ത്രം: യുഎഇ ഒരു സുരക്ഷിത സ്ഥലമല്ലെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുക. നിക്ഷേപകർക്ക് പേടി വന്നാൽ പിന്നെ ആരും അവിടെ പണം ഇറക്കില്ല. ഇൻഷുറൻസ് കമ്പനികൾ കൈമലർത്തണം, ആമസോണും ഗൂഗിളും തങ്ങളുടെ ഡാറ്റാ സെന്ററുകൾ ഇവിടെ നിന്ന് മാറ്റണം. അതോടെ യുഎഇ എന്ന സാമ്പത്തിക മോഡൽ തകരും. സന്ദേശം: "അമേരിക്കയുമായി കൂട്ടുകൂടിയാൽ നിങ്ങളുടെ ഗതി ഇതാകും" എന്ന് മറ്റ് അറബ് രാജ്യങ്ങളെ ബോധ്യപ്പെടുത്തുക. ഈ ആദ്യം പറഞ്ഞ യുദ്ധം ഇപ്പോഴൊന്നും തീരാൻ പോകുന്നില്ലെന്ന് തോന്നാൻ കാരണം, ചരിത്രം പരിശോധിച്ചാൽ ഈ 'വെടിനിർത്തൽ' എന്നൊക്കെ പറയുന്നത് അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ല എന്ന് മനസ്സിലാക്കാം. നമ്മൾ ഈ ചാനലുകളിൽ കാണുന്നതുപോലെ ഒരു സുപ്രഭാതത്തിൽ സമാധാനം പുലരും എന്ന് കരുതുന്നത് വെറും നിഷ്കളങ്കതയാണ്. സൂയസ് കനാലിന്റെ കാര്യമെടുത്താൽ, 1967-ലെ ആറു ദിവസത്തെ യുദ്ധത്തിന് ശേഷം അത് തുറക്കാൻ എട്ടു വർഷത്തോളം (1975 വരെ) കാത്തിരിക്കേണ്ടി വന്നു. അതുപോലെ പലസ്തീൻ വിഷയത്തിലാണെങ്കിലും വർഷങ്ങൾ നീണ്ട ചർച്ചകൾക്കും പോരാട്ടങ്ങൾക്കും ശേഷമാണ് പലപ്പോഴും ചെറിയൊരു ആശ്വാസമെങ്കിലും ഉണ്ടായിട്ടുള്ളത്. ചുരുക്കത്തിൽ, ഈ യുദ്ധങ്ങളും തർക്കങ്ങളും പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നത് വെറും വ്യാമോഹമാണ്. ഇതിന്റെ വേരുകൾ ചരിത്രത്തിലും സാമ്പത്തിക താല്പര്യങ്ങളിലും ആഴ്ന്നിറങ്ങിയിരിക്കുകയാണ്. ഇനി career നിലയിൽ നോക്കികാണുകയാണെകിൽ യുദ്ധം കഴിയുന്ന മുറക്ക് UAEyum ദുബൈയും തിരിച്ച വരും. ഇപ്പോൾ എ ഐ യിൽ വിദഗ്ദരായവർക്കും അതിനു തയ്യാറെടുക്കുന്നവർക്കും UAE സുവര്ണാവസരങ്ങളുമായി കാത്തിരിക്കും. അപ്പോൾ എ ഐ യിലെ ഏഷ്യയിലെ വമ്പൻ UAE ആയിരിക്കും തീർച്ച. ആ മാറ്റങ്ങൾക്ക് നിങ്ങൾ തയാറെടുക്കുന്നുണ്ടോ? ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം എന്താണ്?

13 2026-03-25
View Post Profile