Business
side_hustle
Side hustles
2 views
2026-04-08
ഒരു സെക്കൻഡറി ഇൻകം, അല്ലെങ്കിൽ ഒരു സൈഡ് ഹസിൽ, എല്ലാ കാലത്തും ഞാൻ ശ്രമിക്കുമായിരുന്നു. അതുകൊണ്ട് ആ മേഖലയിലെ കുറെ കാര്യങ്ങളെ എനിക്ക് പരീക്ഷിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു. ഉദാഹരണത്തിന് ഓൺലൈൻ പ്രോഡക്റ്റ് സെയിൽ. ഓൺലൈനിൽ പ്രോഡക്റ്റ് വിൽക്കുന്നത് ഞാൻ 2016 കാലയളവിൽ ഒന്ന് ശ്രമിച്ചു നോക്കിയിരുന്നു.
പണ്ട് ദുബായിൽ 'സൂഖ്' (Souq) വാഴുന്ന കാലം, അതായത് ഇന്നത്തെ ആമസോൺ ആയി മാറുന്നതിനും മുൻപ്.
അന്ന് എനിക്കൊരു ബുദ്ധി തോന്നി. മക്കയിലേക്ക് ഉംറയ്ക്ക് പോകുന്നവർക്ക് പെട്ടെന്ന് ഇഹ്റാം വസ്ത്രങ്ങൾ കിട്ടാൻ പ്രയാസമാണല്ലോ. ഞാൻ നേരെ പോയി സൂഖിൽ ഈ ഉംറ തുണി ലിസ്റ്റ് ചെയ്തു. വില 125 ദിർഹം. അന്ന് ഓർഡർ വരുന്നത് നോക്കിയിരിക്കും. ഒരു ഓർഡർ വന്നാൽ ഉടനെ വണ്ടി എടുത്ത് ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് പായും. അവിടെ അത് 100 ദിർഹത്തിന് കിട്ടും.
ബാക്കി 25 ദിർഹം ലാഭം! അതായിരുന്നു കണക്കുകൂട്ടൽ. പക്ഷേ കയ്യിലുള്ള വണ്ടി വെറുതെ ഓടില്ലല്ലോ. പെട്രോൾ അടിക്കണം, പിന്നെ പ്ലാറ്റ്‌ഫോമിന്റെ കമ്മീഷനും പോകും. അവസാനം ലാഭം നോക്കിയപ്പോൾ കൈ പൊള്ളുന്ന അവസ്ഥ. സംഗതി ഉഷാറാണെങ്കിലും പോക്കറ്റിൽ ഒന്നും വീഴുന്നില്ലെന്ന് കണ്ടപ്പോൾ ആ പരിപാടി അവിടെ നിർത്തി.
പക്ഷേ ഒരു വലിയ പാഠം പഠിച്ചു—ശരിയായ പ്രൊഡക്റ്റ് കണ്ടെത്തിയാൽ മാത്രം പോരാ, അത് ശരിയായ ആളുകളിലേക്ക് എത്തിക്കണം, ഒപ്പം വലിയ അളവിൽ (bulk) വിൽക്കാൻ കഴിഞ്ഞാൽ മാത്രമേ ബിസിനസ് ലാഭകരമാകൂ എന്ന്. തോൽവികളല്ല, ഇത്തരം പരീക്ഷണങ്ങളാണ് നമ്മളെ ശരിക്കുള്ള ബിസിനസുകാരനാക്കുന്നത്.
ഇതുപോലെ ഞാൻ പയറ്റി നോക്കിയ വേറെയും ചില തരികിടകളും സീരിയസ് ഹസിലുകളും ഉണ്ട്. അതൊക്കെ കണ്ട് ചിരിക്കണമെന്നുണ്ടെങ്കിൽ താഴെയുള്ള comments ലിങ്കിൽ എന്റെ യൂട്യൂബ് വീഡിയോ കാണാം!