career
bca, mca,it_career
The software engineering still a promising career
50004 views
2026-04-08
എം.സി.എ (MCA) കഴിഞ്ഞാൽ IT companyൽ പോയി വലിയൊരു നിലയിൽ എത്താം എന്ന് സ്വപ്നം കണ്ട എനിക്ക് കിട്ടിയത്... Production Deployment എന്താണെന്ന് ഗൂഗിൾ ചെയ്ത് പഠിപ്പിക്കുന്ന ടീച്ചർമാരെയാണ്! 🤦♂️
അന്ന് ഡിഗ്രി കഴിഞ്ഞ ആവേശത്തിൽ വലിയ പ്രതീക്ഷകളോടെയാണ് എൻജിനീയറിങ് കോളേജിന്റെ പടി കയറിയത്. അവിടെ ചെന്നപ്പോഴാണ് തമാശ. ഞങ്ങളെ കോഡിങ് പഠിപ്പിക്കാൻ വരുന്നത്, കോഴ്സ് കഴിഞ്ഞിട്ട് മാസം തികയാത്ത 'ഫ്രഷർ' ഗസ്റ്റ് ലക്ചറേഴ്സ്! ഒരു പ്രൊഡക്ഷൻ സെർവർ പോയിട്ട്, ഒരു ലോക്കൽ സെർവർ പോലും കണ്ണിൽ കണ്ടിട്ടില്ലാത്തവർ സോഫ്റ്റ്‌വെയർ എൻജിനീയറിങ് പഠിപ്പിക്കുന്ന ആ അവസ്ഥ... ഹുദാ ഗവ .. ബി.സി.എ (BCA) ക്ക് പഠിച്ചതിനേക്കാൾ പുതുതായി ഒന്നും അവിടെ നിന്ന് കിട്ടിയില്ലെന്ന് മാത്രമല്ല, ആ മൂന്നു വർഷം ഒരു ഡിഗ്രി സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള കാത്തിരിപ്പ് മാത്രമായി മാറി.
ഒരു കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ അവിടുത്തെ സിലബസ് നോക്കുന്നതിനേക്കാൾ മുൻപ്, പഠിപ്പിക്കുന്നവരുടെ 'ലെവൽ' കൂടി നോക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കിട്ടുമ്പോഴേക്കും നമ്മുടെ കാലം കുറെ പോയിട്ടുണ്ടാകും.
ഇതിനിടയിലാണ് ഇപ്പൊ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പുതിയൊരു ഐറ്റം വരുന്നത്: "എഐ (AI) വരുന്നു, സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ പണി പോകുന്നു!" 🤖
ഇതാരൊക്കെയാണ് പറയുന്നതെന്ന് നോക്കിയിട്ടുണ്ടോ? ഒരു ഐടി കമ്പനിയുടെ പടി പോലും കണ്ടിട്ടില്ലാത്തവർ, അല്ലെങ്കിൽ ഈ പണി കിട്ടാൻ നോക്കി നടന്നിട്ട് നടക്കാതെ പോയവർ!
ഭാരതപ്പുഴയിലേക്ക് മണൽ കെട്ടി അയച്ചു കൊണ്ടിരിക്കുകയാണവർ..
ഈ മേഖലയിൽ ഒരു 20 വർഷം നിൽക്കുന്ന ഒരാളെന്ന നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും, AI-ക്ക് നമ്മളെ അങ്ങനെയങ്ങ് തൊടാൻ പറ്റില്ല. അതിന് ചില കാരണങ്ങളുണ്ട്:
സിസ്റ്റം ആർക്കിടെക്ചർ: കുറച്ച് ബോയിലർപ്ലേറ്റ് കോഡുകൾ (Boilerplate code) വേഗത്തിൽ ജനറേറ്റ് ചെയ്യാൻ AI-ക്ക് കഴിഞ്ഞേക്കും. എന്നാൽ ഒരു ബിസിനസ്സ് പ്രോബ്ലത്തെ വിശകലനം ചെയ്ത്, അതിന് അനുയോജ്യമായ ഒരു End-to-End ആർക്കിടെക്ചർ ഡിസൈൻ ചെയ്യാനോ, കാലപ്പഴക്കം ചെന്ന സങ്കീർണ്ണമായ സിസ്റ്റങ്ങളെ (Legacy systems) സുരക്ഷിതമായി മെയിന്റൈൻ ചെയ്യാനോ ഉള്ള Architectural Intuition ഇന്നും മനുഷ്യബുദ്ധിക്ക് മാത്രം അവകാശപ്പെട്ടതാണ്.
ലെഗസി കോഡ് (Legacy Code): ലോകത്തിലെ പല വലിയ ബാങ്കുകളും ഇപ്പോഴും IBM മെയിൻഫ്രയിമിലാണ് ഓടുന്നത്. ഇതൊരു സുപ്രഭാതത്തിൽ മോഡേൺ ആക്കാൻ പറ്റില്ല. അവിടെയൊക്കെ പണി എടുക്കാൻ മനുഷ്യന്റെ ബുദ്ധി തന്നെ വേണം.
പ്രൈവസി (Privacy): നമ്മുടെ കോഡും ഡാറ്റയും അപ്പടി AI-ക്ക് കൊടുത്താൽ കമ്പനിയുടെ സെക്യൂരിറ്റി പിന്നെ വെറും ഫാർസായി മാറും.
ഉത്തരവാദിത്തം (Accountability): നാളെ ഒരു സിസ്റ്റം ഡൗൺ ആയാൽ AI-യുടെ കോളറിന് പിടിക്കാൻ പറ്റില്ലല്ലോ. അവിടെ ഒരു മനുഷ്യൻ തന്നെ വേണം സമാധാനം പറയാൻ.
ചുരുക്കത്തിൽ പറഞ്ഞാൽ, സോഫ്റ്റ്‌വെയർ ഫീൽഡിലേക്ക് വരാൻ ആഗ്രഹമുള്ളവർ പേടിക്കേണ്ട. പച്ചവെളിച്ചം ഇപ്പോഴും അവിടെ തന്നെയുണ്ട്. കോച്ചിങ് സെന്ററുകളിലെയും റീൽസുകളിലെയും തള്ള് കേട്ട് പേടിക്കാതെ, ശരിക്കുള്ള സ്കിൽസ് വളർത്താൻ നോക്കുക.
ഇത് പാർട്ട് 1 ആണ് കേട്ടോ. ബാക്കി വിശേഷങ്ങൾ നമുക്ക് വഴിയെ പറയാം.
അപ്പോ നിങ്ങളുടെ അനുഭവം എന്താണ്? ഇത്തരം ഗുരുക്കന്മാരെ നിങ്ങൾക്കും കിട്ടിയിട്ടുണ്ടോ? കമന്റ് ചെയ്യൂ!
Follow for more career updates #SoftwareEngineering #AI #CareerGuide #RelatableMalayali #CodingLife #MCA