ലോകത്തെ പ്രശസ്തമായ ടെക് കമ്പനികളായ Adobe, Google, Amazon തുടങ്ങിയവർ തങ്ങളുടെ ഇന്റർവ്യൂകളിൽ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണിത്. ചോദ്യം ഇതാണ്: നിങ്ങളുടെ കയ്യിൽ 1000 പേജുകളുള്ള ഒരു പഴയ ടെലിഫോൺ ഡയറക്ടറിയുണ്ട്. അതിൽ പേര് നൽകിയിരിക്കുന്നത് ആൽഫബെറ്റിക് ക്രമത്തിലാണ് (Sorted order). നിങ്ങൾക്ക് അതിൽ നിന്ന് 'John Doe' എന്ന ഒരാളുടെ പേര് കണ്ടെത്തണം. എത്ര കുറഞ്ഞ സ്റ്റെപ്പുകൾ കൊണ്ട് നിങ്ങൾക്കിത് കണ്ടെത്താം? commentil വിശദീകരിക്കാമോ? എന്തിനാണ് കമ്പനികൾ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്? Efficiency (കാര്യക്ഷമത): ജോലി വേഗത്തിൽ തീർക്കാനാണോ അതോ ശരിയായ രീതിയിൽ തീർക്കാനാണോ നിങ്ങൾ ശ്രമിക്കുന്നത് എന്ന് അവർക്ക് അറിയണം. Scalability: 1000 പേജുള്ള ബുക്കിന് പകരം 10 ലക്ഷം പേജുണ്ടെങ്കിൽ? വലിയ ഡാറ്റ കൈകാര്യം ചെയ്യുന്ന കമ്പനികൾക്ക് വേണ്ടത് ഇത്തരം ചിന്താഗതിക്കാരായ ആളുകളെയാണ്. Logic over Code: നിങ്ങൾ എത്ര വലിയ പ്രോഗ്രാമർ ആണെന്നതിനേക്കാൾ ഉപരിയായി, ഒരു പ്രശ്നത്തെ എങ്ങനെ ലളിതമായി സമീപിക്കുന്നു എന്നതാണ് പ്രധാനം.