സോഫ്റ്റ്‌വെയർ എൻജിനീയറിങ് പഠിച്ചാൽ ഭാവിയിൽ പണി കിട്ടുമോ? കുട്ടികളും മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട
Shamsudeen S Shamsudeen S
career
career #linkedIn #resume 81388 views

സോഫ്റ്റ്‌വെയർ എൻജിനീയറിങ് പഠിച്ചാൽ ഭാവിയിൽ പണി കിട്ടുമോ? കുട്ടികളും മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട

❤️
👍
😮
81388

സോഫ്റ്റ്‌വെയർ എൻജിനീയറിങ് പഠിച്ചാൽ ഭാവിയിൽ പണി കിട്ടുമോ? കുട്ടികളും മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങൾ. AI-യുടെ വരവ് ഐടി മേഖലയിലുള്ളവരെ അമ്പരപ്പിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. പക്ഷേ, ഈ ഫീൽഡിൽ പണിയെടുക്കുന്നവർക്ക് കൃത്യമായ ഒരു പ്ലാനുണ്ട്. എവിടെ മാറണം, എന്ത് പുതിയത് പഠിക്കണം എന്നൊക്കെ അവർക്കും അവരുടെ കമ്പനികൾക്കും വ്യക്തമായ ധാരണയുണ്ട്. എന്നാൽ ശരിക്കും ആശയക്കുഴപ്പത്തിലായി നിൽക്കുന്നത് വേറെ രണ്ട് കൂട്ടരാണ്. ഒന്ന്, ഇപ്പോൾ ബിടെക് (B.Tech) അല്ലെങ്കിൽ ബിസിഎ/എംസിഎ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ. (അത് BCA ആയിക്കോട്ടെ, B.Tech ആയിക്കോട്ടെ, MCA ആയിക്കോട്ടെ) രണ്ട്, JEE, KEAM എൻജിനീയറിങ് എൻട്രൻസ് എഴുതി ഈ മേഖലയിലേക്ക് വരാൻ തയ്യാറെടുക്കുന്നവരും അവരുടെ മാതാപിതാക്കളും. പല മാതാപിതാക്കളും വിദേശങ്ങളിൽ ജോലി ചെയ്യുന്നത് computer മേഖലയുമായി ബന്ധപ്പെട്ടില്ലാത്ത മേഖലകളായിരിക്കാം. നാട്ടിലാണെങ്കിലും teaching മേഖലയും, കേരളത്തിലെ വിവിധ തൊഴിൽ മേഖലകളിൽ work ചെയ്യുന്ന ആൾക്കാരാണ്. ഐടി മേഖലയിലെ മാറ്റങ്ങൾ അവർക്ക് ഒരുപക്ഷേ അത്ര പരിചിതമാകണമെന്നില്ല. "AI വന്നാൽ ഇനി ആർക്കും ജോലി ഉണ്ടാവില്ല" എന്ന തരത്തിലുള്ള റീൽസുകളും വാർത്തകളും കണ്ട് പലരും പേടിച്ചിരിക്കുകയാണ്. ഇതിൽ എത്രത്തോളം വാസ്തവമുണ്ട്? ഒരു വിദേശ കമ്പനിയിൽ നിന്ന് ഇന്ത്യയിലെ ഒരു ഐടി കമ്പനിയിലേക്ക് ഒരു പ്രോജക്റ്റ് വന്നാൽ, അത് എങ്ങനെയാണ് പൂർത്തിയാക്കുന്നത്? അതിൽ ഏതൊക്കെ തരത്തിലുള്ള ആളുകൾ ജോലി ചെയ്യുന്നു? ഇത് കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ AI അവിടെ എന്ത് മാറ്റമാണ് ഉണ്ടാക്കാൻ പോകുന്നത് എന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയൂ. ഇക്കാര്യങ്ങൾ ലളിതമായി വിശദീകരിക്കാനാണ് ഞാൻ ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഒരു സോഫ്റ്റ്‌വെയർ നിർമ്മാണത്തിന്റെ മുഴുവൻ ഘട്ടങ്ങളും (Software Process) ഇതിൽ ഞാൻ വിവരിക്കുന്നുണ്ട്. ഇത് കണ്ടുകഴിഞ്ഞാൽ AI-യുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് നിങ്ങൾക്ക് തന്നെ ബോധ്യപ്പെടും. ഐടി മേഖലയെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകൾ കമന്റായി ചോദിക്കാവുന്നതാണ്. എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ മറുപടിയായി നൽകാം. വീഡിയോ കാണുക, അഭിപ്രായങ്ങൾ അറിയിക്കുക. Follow for more career updates

SHARE THIS POST