പ്ലസ് ടു പരീക്ഷാ ചൂടിലേക്ക് കടക്കുന്ന നമ്മുടെ മക്കൾക്കായി ഇതാ ചില പ്രധാന കാര്യങ്ങൾ. മാർച്ച് 6-ന് ഫിസിക്സ് പരീക്ഷയോടെയാണ് തുടക്കം അവസാന നിമിഷം ടെൻഷൻ അടിച്ച് 'tension' ആവാതിരിക്കാൻ ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കാം: ~ ഹൈ-വെയ്റ്റേജ് പാഠങ്ങൾ ആദ്യം: കൂടുതൽ മാർക്കുള്ള പാഠങ്ങൾ ഇപ്പോൾ തന്നെ കൃത്യമായി റിവൈസ് ചെയ്ത് ഉറപ്പിക്കുക. ~ മുൻവർഷ ചോദ്യങ്ങൾ (PYQ) പരിശീലിക്കുക: വെറുതെ വായിച്ചു പോകാതെ, കഴിഞ്ഞ 5 വർഷത്തെ ചോദ്യപേപ്പറുകൾ സമയക്രമം പാലിച്ച് എഴുതി തന്നെ നോക്കണം. ഇത് ആത്മവിശ്വാസം കൂട്ടാൻ വലിയ രീതിയിൽ സഹായിക്കും. ~ സമയം അളന്നു പഠിക്കാം: പരീക്ഷാ ഹാളിൽ സമയം തികയാതെ വരുന്നത് ഒഴിവാക്കാൻ, വീട്ടിലിരുന്ന് മോഡൽ പേപ്പറുകൾ ചെയ്യുമ്പോൾ 2 മുതൽ 2.5 മണിക്കൂറിനുള്ളിൽ തീർക്കാൻ ശ്രമിക്കുക. ~ ഫോർമുല ബുക്ക് തയ്യാറാക്കാം: മാത്സിലെയും സയൻസ് വിഷയങ്ങളിലെയും ഇക്വേഷനുകൾ, ഡെറിവേഷനുകൾ എന്നിവ ഒരു ചെറിയ ബുക്കിൽ എഴുതി സൂക്ഷിക്കുന്നത് അവസാന നിമിഷം പെട്ടെന്ന് നോക്കാൻ ഉപകരിക്കും. ~ ദുർബലമായ വിഷയങ്ങൾക്ക് മുൻഗണന: പേടിയുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം നൽകുക. എന്നാൽ ഇഷ്ടമുള്ള വിഷയങ്ങൾ പാടെ മാറ്റിവെക്കുകയും ചെയ്യരുത്. ഒരു ബാലൻസ് നിലനിർത്താൻ ശ്രദ്ധിക്കുക. ~ ആരോഗ്യം പ്രധാനം: കട്ടൻ ചായയും കുടിച്ച് രാത്രി മുഴുവൻ ഉറക്കമിളച്ചിരിക്കുന്നത് ബുദ്ധിയല്ല. കുറഞ്ഞത് 6-7 മണിക്കൂർ ഉറക്കവും ധാരാളം വെള്ളവും കൃത്യസമയത്ത് ഭക്ഷണവും ഉറപ്പാക്കുക. ~ കുറിയ കുറിപ്പുകൾ (Short Notes): അവസാന വട്ട വായനയ്ക്ക് വലിയ ടെക്സ്റ്റ് ബുക്കുകൾക്ക് പകരം നിങ്ങൾ തയ്യാറാക്കിയ കുറിപ്പുകൾ മാത്രം ഉപയോഗിക്കുക. ഇത് ടെൻഷൻ കുറയ്ക്കും. ~ ചെറിയ ഇടവേളകൾ എടുക്കാം: തുടർച്ചയായി പഠിക്കാതെ ഓരോ മണിക്കൂർ കഴിയുമ്പോഴും 5-10 മിനിറ്റ് എഴുന്നേറ്റ് നടക്കാനോ പാട്ടു കേൾക്കാനോ സമയം കണ്ടെത്തുക. മനം മടുക്കാതെ പഠിക്കാൻ ഇത് സഹായിക്കും. ~ ഹാൾ ടിക്കറ്റും സ്റ്റേഷനറിയും: ഹാൾ ടിക്കറ്റ് ഇപ്പോൾ തന്നെ കിട്ടിയിട്ടുണ്ടാകുമല്ലോ. അത് സുരക്ഷിതമായി വെക്കുക. പരീക്ഷാ കിറ്റിൽ ആവശ്യമായ പേനകളും ഇൻസ്ട്രുമെന്റ് ബോക്സും നേരത്തെ കരുതി വെക്കുക. ~ പോസിറ്റീവ് മൈൻഡ് സെറ്റ്: പരീക്ഷ ഒരു 'കടമ്പ' മാത്രമാണ്. പഠിച്ച കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുക എന്നതാണ് പ്രധാനം. 'എനിക്ക് ഇതിന് സാധിക്കും' എന്ന ഉറച്ച വിശ്വാസത്തോടെ ഹാളിലേക്ക് കയറാം. എല്ലാ മക്കൾക്കും മികച്ച വിജയം ആശംസിക്കുന്നു!