പ്ലസ് ടു കഴിയാറായി ... ഇനി എന്ത്? ആ ചോദ്യചിഹ്നത്തിന് മുന്നിൽ നിൽക്കുന്നവർക്കായി.
Shamsudeen S Shamsudeen S
career
career #linkedIn #resume 83642 views

പ്ലസ് ടു കഴിയാറായി ... ഇനി എന്ത്? ആ ചോദ്യചിഹ്നത്തിന് മുന്നിൽ നിൽക്കുന്നവർക്കായി.

❤️
👍
😮
83642

പ്ലസ് ടു കഴിയാറായി ... ഇനി എന്ത്? ആ ചോദ്യചിഹ്നത്തിന് മുന്നിൽ നിൽക്കുന്നവർക്കായി. എന്റെ DMയിൽ വളരെ ആശങ്കയോടെ ഈയിടെ കുറെ സന്ദേശങ്ങൾ ലഭിക്കാറുണ്ട്‌ . മകന് പ്ലസ് ടു ഈ വർഷമാണ് ഇനി നാല് മാസം അല്ലെ ഉള്ളു . "അവനാണെങ്കിൽ എൻജിനീയറിംഗിനും മെഡിസിനും പോകാൻ താല്പര്യമില്ല, വേറെ എന്ത് കോഴ്സ് എടുക്കുമെന്ന് ഒരറിവുമില്ല, ആകെ ടെൻഷനാണ്" എന്നൊക്കെ ഇതൊരു ഒറ്റപ്പെട്ട ആശങ്കയോ സംഭവമോ അല്ല . പ്ലസ് ടു കഴിയാറാകുമ്പോൾ പല വീടുകളിലും ഈയൊരു ആശയക്കുഴപ്പമുണ്ട്. ഉപദേശിക്കാൻ നാട്ടുകാരും വീട്ടുകാരും മത്സരിക്കുന്ന സമയമാണിത്. ഡോക്ടറും എൻജിനീയറും അല്ലാതെ ലോകം അവസാനിക്കുന്നില്ല എന്ന് നമ്മൾ എന്ന് തിരിച്ചറിയും? കാലം മാറി. പണ്ട് നമ്മൾ കേൾക്കാത്ത പല കോഴ്സുകളും ഇന്ന് മികച്ച കരിയർ നൽകുന്നുണ്ട്. സയൻസ് എടുത്തവർക്ക് കണക്കിൽ താല്പര്യമുണ്ടെങ്കിൽ 'ഡാറ്റ സയൻസ്' അല്ലെങ്കിൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' നോക്കാം. ബയോളജിയാണ് ഇഷ്ടമെങ്കിൽ ഫിസിയോതെറാപ്പി, ഒപ്റ്റോമെട്രി തുടങ്ങിയ പാരാമെഡിക്കൽ കോഴ്സുകൾക്ക് വിദേശത്തടക്കം നല്ല ഡിമാൻറുണ്ട്. ഇനി കോമേഴ്സ് ആണെങ്കിലോ? സി.എ (CA) മാത്രമല്ല, ഐ.ഐ.എമ്മുകളിൽ (IIM) പ്ലസ് ടു കഴിഞ്ഞ ഉടനെ ചേരാവുന്ന 5 വർഷത്തെ IPM കോഴ്സുകളെക്കുറിച്ച് പലർക്കും അറിയില്ല. മാനേജ്മെന്റ് രംഗത്ത് അതൊരു വലിയ അവസരമാണ്. ആർട്സ് എടുത്തവർക്ക് വക്കീലാകാനും, സിവിൽ സർവീസിനും മാത്രമല്ല അവസരം. ഡിസൈനിംഗ്, സൈക്കോളജി, മാസ് കമ്മ്യൂണിക്കേഷൻ, ജേർണലിസം തുടങ്ങി ക്രിയേറ്റീവ് ആയ എത്രയോ മേഖലകൾ. ഇനി ഏത് സ്ട്രീം എടുത്തവർക്കും ചെയ്യാവുന്ന, ഡിജിറ്റൽ മാർക്കറ്റിംഗ്, ഹോട്ടൽ മാനേജ്മെന്റ്, ടൂറിസം തുടങ്ങിയ മേഖലകളുമുണ്ട്. ഞാൻ പറഞ്ഞത് ഇത്രയേയുള്ളൂ: "മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് നോക്കി മകനെ നിർബന്ധിക്കരുത്. അവന് എന്തിനോടാണ് താല്പര്യം എന്ന് ചോദിക്കൂ. ഇഷ്ടമില്ലാത്ത കോഴ്സ് പഠിച്ച് പാതിവഴിയിൽ നിർത്തുന്നതിലും നല്ലത്, ഇഷ്ടമുള്ളത് പഠിച്ച് അതിൽ മിടുക്കനാകുന്നതാണ്." നിങ്ങളും അത് തന്നെ ചെയ്യൂ. പാഷനോടെ പഠിക്കാൻ പറ്റുന്ന ഒരു വിഷയം കണ്ടെത്തുക. അതിൽ 100% ആത്മാർത്ഥത കാണിക്കുക. വിജയം കൂടെയുണ്ടാകും. അവസരങ്ങൾ അനവധിയാണ്, വേണ്ടത് ശരിയായ തീരുമാനമാണ്. എന്റെ DMയിൽ വളരെ ആശങ്കയോടെ ഈയിടെ കുറെ സന്ദേശങ്ങൾ ലഭിക്കാറുണ്ട്‌ . മകന് പ്ലസ് ടു ഈ വർഷമാണ് ഇനി നാല് മാസം അല്ലെ ഉള്ളു . "അവനാണെങ്കിൽ എൻജിനീയറിംഗിനും മെഡിസിനും പോകാൻ താല്പര്യമില്ല, വേറെ എന്ത് കോഴ്സ് എടുക്കുമെന്ന് ഒരറിവുമില്ല, ആകെ ടെൻഷനാണ്" എന്നൊക്കെ ഇതൊരു ഒറ്റപ്പെട്ട ആശങ്കയോ സംഭവമോ അല്ല . പ്ലസ് ടു കഴിയാറാകുമ്പോൾ പല വീടുകളിലും ഈയൊരു ആശയക്കുഴപ്പമുണ്ട്. ഉപദേശിക്കാൻ നാട്ടുകാരും വീട്ടുകാരും മത്സരിക്കുന്ന സമയമാണിത്. ഡോക്ടറും എൻജിനീയറും അല്ലാതെ ലോകം അവസാനിക്കുന്നില്ല എന്ന് നമ്മൾ എന്ന് തിരിച്ചറിയും? കാലം മാറി. പണ്ട് നമ്മൾ കേൾക്കാത്ത പല കോഴ്സുകളും ഇന്ന് മികച്ച കരിയർ നൽകുന്നുണ്ട്. സയൻസ് എടുത്തവർക്ക് കണക്കിൽ താല്പര്യമുണ്ടെങ്കിൽ 'ഡാറ്റ സയൻസ്' അല്ലെങ്കിൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' നോക്കാം. ബയോളജിയാണ് ഇഷ്ടമെങ്കിൽ ഫിസിയോതെറാപ്പി, ഒപ്റ്റോമെട്രി തുടങ്ങിയ പാരാമെഡിക്കൽ കോഴ്സുകൾക്ക് വിദേശത്തടക്കം നല്ല ഡിമാൻറുണ്ട്. ഇനി കോമേഴ്സ് ആണെങ്കിലോ? സി.എ (CA) മാത്രമല്ല, ഐ.ഐ.എമ്മുകളിൽ (IIM) പ്ലസ് ടു കഴിഞ്ഞ ഉടനെ ചേരാവുന്ന 5 വർഷത്തെ IPM കോഴ്സുകളെക്കുറിച്ച് പലർക്കും അറിയില്ല. മാനേജ്മെന്റ് രംഗത്ത് അതൊരു വലിയ അവസരമാണ്. ആർട്സ് എടുത്തവർക്ക് വക്കീലാകാനും, സിവിൽ സർവീസിനും മാത്രമല്ല അവസരം. ഡിസൈനിംഗ്, സൈക്കോളജി, മാസ് കമ്മ്യൂണിക്കേഷൻ, ജേർണലിസം തുടങ്ങി ക്രിയേറ്റീവ് ആയ എത്രയോ മേഖലകൾ. ഇനി ഏത് സ്ട്രീം എടുത്തവർക്കും ചെയ്യാവുന്ന, ഡിജിറ്റൽ മാർക്കറ്റിംഗ്, ഹോട്ടൽ മാനേജ്മെന്റ്, ടൂറിസം തുടങ്ങിയ മേഖലകളുമുണ്ട്. ഞാൻ പറഞ്ഞത് ഇത്രയേയുള്ളൂ: "മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് നോക്കി മകനെ നിർബന്ധിക്കരുത്. അവന് എന്തിനോടാണ് താല്പര്യം എന്ന് ചോദിക്കൂ. ഇഷ്ടമില്ലാത്ത കോഴ്സ് പഠിച്ച് പാതിവഴിയിൽ നിർത്തുന്നതിലും നല്ലത്, ഇഷ്ടമുള്ളത് പഠിച്ച് അതിൽ മിടുക്കനാകുന്നതാണ്." നിങ്ങളും അത് തന്നെ ചെയ്യൂ. പാഷനോടെ പഠിക്കാൻ പറ്റുന്ന ഒരു വിഷയം കണ്ടെത്തുക. അതിൽ 100% ആത്മാർത്ഥത കാണിക്കുക. വിജയം കൂടെയുണ്ടാകും. അവസരങ്ങൾ അനവധിയാണ്, വേണ്ടത് ശരിയായ തീരുമാനമാണ്.

SHARE THIS POST