എസ്എസ്എൽസി പരീക്ഷയുടെ കൗണ്ട്ഡൗൺ 20-ലേക്ക് എത്തിനിൽക്കുകയാണ്. ഇനി ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഇപ്പോൾ നമ്മുടെ പത്താം ക്ലാസ്സുകാരുടെ അവസ്ഥ. പുസ്തകം തുറക്കുമ്പോൾ കടല് പോലെ കിടക്കുന്നു, സമയം നോക്കുമ്പോൾ ദാ... കയ്യിൽ നിന്ന് ഊർന്നുപോവുകയും ചെയ്യുന്നു. ഇവിടെയാണ് നാം കുറച്ച് 'ബുദ്ധി' ഉപയോഗിക്കേണ്ടത്. കഷ്ടപ്പെട്ട് പഠിക്കുന്നതിനേക്കാൾ ഈ സമയത്ത് ഗുണം ചെയ്യുക 'ഇഷ്ടപ്പെട്ട്' (അഥവാ പ്ലാൻ ചെയ്ത്) പഠിക്കുന്നതാണ്. എല്ലാ ചാപ്റ്ററുകളും ഒരുപോലെ വായിച്ചു തീർക്കാൻ നിന്നാൽ സമയം തികയില്ല. അതുകൊണ്ട് Exam Weightage നോക്കി പഠിക്കുക. ഏത് ചാപ്റ്ററിൽ നിന്നാണ് കൂടുതൽ മാർക്കിന്റെ ചോദ്യങ്ങൾ വരുന്നത്, ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കാം എന്നതൊക്കെ കൃത്യമായി മനസ്സിലാക്കിയാൽ തന്നെ പകുതി ടെൻഷൻ കുറയും. സ്മാർട്ട് വർക്ക് ആണ് ഇപ്പോഴത്തെ താരം! നിങ്ങളെ സഹായിക്കാൻ ഓരോ വിഷയത്തിന്റെയും ഏറ്റവും പുതിയ വെയിറ്റേജ് അടങ്ങിയ PDF ഫയലുകൾ താഴെ നൽകുന്നു. ഇത് നോക്കി മുൻഗണന നിശ്ചയിച്ച് പഠിക്കൂ. കൂടെയുണ്ട്, നമുക്കിത് അടിച്ചുപൊളിച്ചു തന്നെ ജയിക്കണം! പിന്നെ ഒരു കാര്യം, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മടിക്കരുത്. വയർ നിറച്ചും മനസ്സ് നിറച്ചും പഠിക്കൂ. PDF ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കമന്റിൽ നൽകുന്നു. 👇