#linkedIn #resume 6 views

ആയിരം ജോബ് ആപ്ലിക്കേഷനുകൾ അയക്കുന്നതിനേക്കാൾ പവർഫുളാണ് നിങ്ങളുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഒന്ന് മിനുക്കുന്നത്!

❤️
👍
😮
6

ആയിരം ജോബ് ആപ്ലിക്കേഷനുകൾ അയക്കുന്നതിനേക്കാൾ പവർഫുളാണ് നിങ്ങളുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഒന്ന് മിനുക്കുന്നത്! വർഷങ്ങൾക്ക് മുൻപ് എനിക്ക് 'Thomson Reuters'-ലേക്ക് ഇന്റർവ്യൂ കോൾ ലഭിച്ചത് ലിങ്ക്ഡ്ഇൻ വഴിയായിരുന്നു. ഞാൻ അങ്ങോട്ട് അപേക്ഷിച്ചതല്ല, മറിച്ച് എന്റെ പ്രൊഫൈൽ കണ്ട് അവർ ഇങ്ങോട്ട് വരികയായിരുന്നു. പലപ്പോഴും നമ്മൾ ചെയ്യുന്ന തെറ്റ് നൂറുകണക്കിന് റെസ്യൂമുകൾ ഓരോ പോർട്ടലിലും അപ്‌ലോഡ് ചെയ്ത് കാത്തിരിക്കും എന്നതാണ്. എന്നാൽ റിക്ക്രൂട്ടർമാരുടെ സൈക്കോളജി അതല്ല. എന്തുകൊണ്ട് ലിങ്ക്ഡ്ഇൻ? (The Psychology of Recruitment) Trust Factor: ഒരു പിഡിഎഫ് റെസ്യൂമിയേക്കാൾ വിശ്വാസ്യത നിങ്ങളുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിനുണ്ട്. അവിടെ നിങ്ങളുടെ നെറ്റ്‌വർക്കും, സ്കില്ലുകളും, മറ്റുള്ളവർ നൽകുന്ന എൻഡോഴ്സ്‌മെന്റുകളും ഒരു 'സോഷ്യൽ പ്രൂഫ്' ആയി പ്രവർത്തിക്കുന്നു. Passive Sourcing: മികച്ച കമ്പനികൾ എപ്പോഴും സജീവമല്ലാത്ത (Passive) ഉദ്യോഗാർത്ഥികളെയാണ് തിരയുന്നത്. നിങ്ങൾ ഒരു ജോലിക്ക് വേണ്ടി ദാഹിച്ചു നിൽക്കുന്ന ആളല്ല, മറിച്ച് നിങ്ങളുടെ ഫീൽഡിൽ എക്സ്പെർട്ട് ആണെന്ന് പ്രൊഫൈലിലൂടെ കാണിക്കുമ്പോൾ അവർക്ക് നിങ്ങളിലുള്ള താൽപ്പര്യം വർദ്ധിക്കും. നിങ്ങളുടെ പ്രൊഫൈലിൽ ശ്രദ്ധിക്കേണ്ടവ: Refer my LinkedIn profile, you may get an idea അനാവശ്യമായ തള്ളലുകൾ ഒഴിവാക്കുക (No Fluff): സത്യസന്ധമായ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തുക. ഡിജിറ്റൽ പോർട്ട്‌ഫോളിയോ: നിങ്ങൾ ചെയ്ത വർക്കുകളുടെ സാമ്പിളുകൾ അവിടെ ലിങ്ക് ചെയ്യുക. മുൻകാല അനുഭവങ്ങൾ: വ്യക്തമായ കമ്പനി വിവരങ്ങളും അവിടെ നിങ്ങൾ കൈകാര്യം ചെയ്ത ഉത്തരവാദിത്തങ്ങളും കൃത്യമായി നൽകുക. എജ്യുക്കേഷൻ: നിങ്ങളുടെ ഡിഗ്രി വിവരങ്ങളും സർട്ടിഫിക്കേഷനുകളും അപ്ഡേറ്റ് ചെയ്യുക. ജോലി തേടി അലയുന്നതിനേക്കാൾ, നിങ്ങളെ തേടി ജോലി എത്തുന്ന രീതിയിലേക്ക് ലിങ്ക്ഡ്ഇൻ പ്രൊഫൈലിനെ മാറ്റിയെടുക്കാം. എനിക്ക് വന്ന ചില ഇന്റർവ്യൂ ഇൻവിറ്റേഷനുകളുടെ സ്ക്രീൻഷോട്ടുകൾ കമന്റ് ബോക്സിൽ നൽകുന്നുണ്ട്, അതൊന്ന് നോക്കിയാൽ നിങ്ങൾക്ക് ഐഡിയ ലഭിക്കും. ചെറിയ മാറ്റങ്ങൾ വലിയ അവസരങ്ങൾ കൊണ്ടുവരും! #linkedintips #CareerOpportunity #GrowingTogether

SHARE THIS POST