ഞാൻ BCA കഴിഞ്ഞു, എന്തെങ്കിലും job vacancy  ഉണ്ടോ?
Shamsudeen S Shamsudeen S
career
career #bca #job_hunting 151715 views  · 2026-04-08

ഞാൻ BCA കഴിഞ്ഞു, എന്തെങ്കിലും job vacancy ഉണ്ടോ?

❤️
👍
😮
151715
Open on Facebook

"ബ്രോ ഞാൻ BCA കഴിഞ്ഞു, എന്തെങ്കിലും job vacancy ഉണ്ടോ ? വലിയ പ്രതീക്ഷയോടെ ജോലി അന്വേഷിച്ചിറങ്ങിയതാവും. പക്ഷെ എവിടെ ചെന്നാലും കേൾക്കുന്ന ഒരേയൊരു ചോദ്യം: "vacancy ഇൻഡ് പക്ഷെ 2 വർഷത്തെ എക്സ്പീരിയൻസ് ആണ് ചോയിക്കുന്നെ അതുണ്ടോ?" സത്യം പറഞ്ഞാൽ ഇതൊരു വല്ലാത്ത അവസ്ഥയാണ്. Fresher ആയി ഇറങ്ങുന്ന ഒരാൾക്ക് എവിടെ നിന്നു എക്സ്പീരിയൻസ് കിട്ടാനാണ്? ഈ നിരാശ കാരണം പലരും കിട്ടിയ ഏതെങ്കിലും ജോലിക്ക് കയറുകയും, സ്വപ്നം കണ്ട IT കരിയർ പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്നത് നമ്മൾ കാണാറുണ്ട്. നിങ്ങൾ ആ ട്രാപ്പിൽ വീഴരുത്. ആരും ജോലി തരുന്നില്ലെങ്കിൽ നമ്മൾ തന്നെ അവസരങ്ങൾ ഉണ്ടാക്കണം. അതിനുള്ള ചില വഴികൾ പറയാം : 1. Build Your Own Experience: വെറുതെ ഇരിക്കാതെ സ്വന്തമായി പ്രൊജക്റ്റുകൾ ചെയ്യുക. അത് ഒരു വെബ്സൈറ്റോ, ആപ്പോ എന്തുമാകട്ടെ. ഇത് നിങ്ങളുടെ GitHub-ൽ അപ്‌ലോഡ് ചെയ്യുക. "എനിക്ക് ജോലി അറിയില്ല" എന്ന് പറയുന്നതിന് പകരം "ഞാൻ ചെയ്ത കാര്യങ്ങൾ ഇതാ" എന്ന് കാണിച്ച് കൊടുക്കുക. യൂട്യൂബിലെ കുറേയധികം വീഡിയോസ് ഇതിന് നമ്മെ സഹായിക്കും Few use cases i can share , you can ask in comments 2. Hunt for Internships: ശമ്പളം കുറവാണെങ്കിലും കുഴപ്പമില്ല, തുടക്കത്തിൽ നല്ലൊരു കമ്പനിയിൽ ഇന്റേൺഷിപ്പ ചെയ്യാൻ നോക്കുക. ആ 6 മാസം കൊണ്ട് കിട്ടുന്ന അറിവ് 2 വർഷത്തെ പഠനത്തേക്കാൾ വലുതായിരിക്കും. I started with this , worked for an year with very low salary 3. Freelancing: ചെറിയ വർക്കുകൾ എടുത്തു ചെയ്യുക. Upwork-ലോ അല്ലെങ്കിൽ പരിചയക്കാർക്കോ വേണ്ടി ചെയ്യുന്ന ചെറിയ വർക്കുകൾ പോലും റെസ്യൂമെയിൽ 'Experience' ആയി കാണിക്കാം. Recruiters നോക്കുന്നത് നിങ്ങളുടെ സർട്ടിഫിക്കറ്റ് മാത്രമല്ല, നിങ്ങൾക്ക് വർക്ക് ചെയ്യാനുള്ള സ്കിൽ ഉണ്ടോ എന്നാണ്. അത് തെളിയിക്കാൻ ഡിഗ്രി മാത്രം പോരാ, പ്രായോഗിക അറിവ് കൂടി വേണം. തളരരുത്, സ്കിൽസ് കൂട്ടുക. അവസരങ്ങൾ തേടി വരും! Please follow me for more career articles Picture a snap during Onam celebrations in Infosy"

SHARE THIS POST