പിരിച്ചുവിടൽ വാർത്ത കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് മേഖല തിരഞ്ഞെടുക്കാൻ നേരത്തെ ഉറപ്പിച്ച
Shamsudeen S Shamsudeen S
career
career #career 27887 views

പിരിച്ചുവിടൽ വാർത്ത കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് മേഖല തിരഞ്ഞെടുക്കാൻ നേരത്തെ ഉറപ്പിച്ച

❤️
👍
😮
27887

പിരിച്ചുവിടൽ വാർത്ത കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് മേഖല തിരഞ്ഞെടുക്കാൻ നേരത്തെ ഉറപ്പിച്ച ആൾക്കാർക്കൊക്കെ ഒരു ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നു. കമ്പ്യൂട്ടർ സയൻസ് എടുക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഇതൊരു പേടിസ്വപ്നം തന്നെയാണ്. ഇത്രയും കഷ്ടപ്പെട്ട് പഠിച്ച് അവസാനം ഇങ്ങനെ ഞാൻ ജോലി ഒന്നുമില്ലാതെ പുറത്താക്കപ്പെടുമോ? എന്നുള്ള ചോദ്യം ഒരു സ്വാഭാവികമാണ്. Oracle layoffന്റെ വാർത്ത പുറത്ത് വന്നത് പ്ലസ്ടു എസ്എസ്എൽസി വിദ്യാർത്ഥികൾ അവരുടെ പരീക്ഷ കഴിഞ്ഞ് ഭാവിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയ സമയത്തായിരുന്നു എന്നത് തികച്ചും യാദൃശ്ചികം. കമ്പനികൾക്ക് മനുഷ്യരെക്കാൾ ലാഭകരം മെഷീനുകളോ അല്ലെങ്കിൽ കുറഞ്ഞ ജീവനക്കാരോ ആണെന്ന് തോന്നുമ്പോഴാണ് പിരിച്ചുവിടൽ സംഭവിക്കുന്നത്. ഇത് ജീവനക്കാരുടെ കുഴപ്പമല്ല; മറിച്ച്, ഇത് ബിസിനസ് ലോകത്തെ ഒരു സ്ട്രാറ്റജി എന്ന് പറയും. ഇതിന് പ്രധാനമായ പല കാര്യങ്ങളും ഉണ്ട്; ~ കമ്പനിയുടെ ലാഭം നിലനിർത്താനും വർദ്ധിപ്പിക്കാനും ഉള്ള ഒരു എളുപ്പ വഴിയായിട്ട് അവർ കാണുന്നത് ശമ്പള ചെലവ് കുറയ്ക്കുക, എക്സ്പെൻസ് കുറയ്ക്കുക എന്നുള്ളതാണ്. ഉദാഹരണത്തിന്, COVID സമയത്ത് പല കമ്പനികളും ആവശ്യത്തിലധികം ആളുകളെ എടുത്തിരുന്നു; അപ്പൊ ഡിമാൻഡ് കുറഞ്ഞപ്പോൾ അവരെ ഒഴിവാക്കുകയാണ്.

SHARE THIS POST