10x Productivity of AI Tools : Calude case study
Shamsudeen S Shamsudeen S
career
career #career #smashplusai #AIforEveryone 8 views  · 2026-06-08

10x Productivity of AI Tools : Calude case study

❤️
👍
😮
8
Open on Facebook

ചാറ്റ് gpt യുടെയും claudeയും '10x പ്രൊഡക്റ്റിവിറ്റി'ക്ക് പിന്നാലെയാണ് ഇപ്പോൾ എല്ലാവരും. പക്ഷെ അതിലൊരു ഓഫ്‌സൈഡ് ട്രാപ് ഇൻഡ് … ചെറുപ്പത്തിൽ രാമായണം കഥകളിൽ പത്തുതലയുള്ള രാവണനെ പറ്റി കേൾക്കുമ്പോൾ, എന്റെ ഈ ബുദ്ധി നേരെ പോയി നിൽക്കുക നമ്മുടെ നാട്ടിലെ ഫുട്ബോൾ ഗ്രൗണ്ടിലാണ്. ഈ പുള്ളിക്കാരൻ എങ്ങാനും നമ്മുടെ കൂടെ പന്ത് കളിക്കാൻ ഇറങ്ങിയാൽ എന്ത് ചെയ്യും? ഹെഡ്ഡ് ചെയ്യാൻ നോക്കിയാൽ പത്ത് തലയും കൂടി തമ്മിൽ മുട്ടുമോ? ഇനി അതൊക്കെ പോട്ടെ, കളി ജയിച്ച് വന്ന് ഒരു വി-നെക്ക് ടീഷർട്ട് എങ്ങാനും ഇടണം എന്ന് വിചാരിച്ചാൽ പുള്ളി എത്രത്തോളം കഷ്ടപ്പെടുമായിരുന്നു! അന്നത്തെ എന്റെ ആലോചനകൾ ആ ലെവലിൽ ആയിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് സംഗതി പിടികിട്ടിയത്. ഈ പത്തുതലകൾ വെറുമൊരു ശാരീരിക രൂപമായിരുന്നില്ല, മറിച്ച് സകല വിജ്ഞാനശാഖകളിലുമുള്ള അദ്ദേഹത്തിന്റെ അസാധാരണമായ വൈഭവത്തിന്റെയും പ്രൊഡക്റ്റിവിറ്റിയുടെയും പ്രതീകമായിരുന്നു. വേദം, ശാസ്ത്രം, സംഗീതം, യുദ്ധമുറകൾ അങ്ങനെ സകലതിലും അഗ്രഗണ്യനായ ഒരു ഒന്നാന്തരം സ്ട്രാറ്റജിസ്റ്റ്. ഇന്നത്തെ കാലത്താണെങ്കിൽ രാവണനെ നമ്മൾ വിളിക്കുക 'Ultimate 10x Professional' എന്നായിരിക്കും. കാരണം, ഇപ്പോഴത്തെ ഈ ഐടി കമ്പനികളിലെ മാനേജർമാർ സ്വപ്നം കാണുന്ന ടൈപ്പ് ആളാണ്—ഒറ്റയടിക്ക് പത്തുപേരുടെ പണി എടുക്കാൻ കെൽപ്പുള്ള പവർഹൗസ്! ഇതിപ്പോൾ ഓർക്കാൻ കൃത്യമായൊരു കാരണമുണ്ട്. നമ്മുടെ ചുറ്റുമുള്ള എല്ലാവരും ഇപ്പോൾ ഒരൊറ്റ കാര്യത്തിന്റെ പുറകെയാണ്—എഐ (AI). ക്ലോഡും ചാറ്റ്ജിപിറ്റിയും ഒക്കെ കയ്യിൽ കിട്ടിയതോടെ എല്ലാവർക്കും രാവണനെപ്പോലെ പത്തുതലയുള്ള അറിവും വേഗതയും കിട്ടിയ മട്ടാണ്. മിനിറ്റുകൾക്കുള്ളിൽ കോഡ് എഴുതാം, ഇമെയിലുകൾ തട്ടിക്കൂട്ടാം, പ്രൊഡക്റ്റിവിറ്റി പത്തിരട്ടിയാക്കാം. പക്ഷേ, ഈ 'പത്തുതല' അറിവും വേഗതയും എല്ലാവർക്കും ഒരുപോലെ ഗുണം ചെയ്യുമോ? അവിടെയാണ് ട്വിസ്റ്റ്. ഈ പവർ ഹൗസ് യഥാർത്ഥത്തിൽ എങ്ങോട്ടാണ് പോകുന്നതെന്ന് തികച്ചും ഹ്യൂമൻ ആയ, റിയലിസ്റ്റിക് ആയ ഒരു കാഴ്ചപ്പാടിലൂടെ നോക്കാം. 1. ഇത് ആര് ദുരുപയോഗം ചെയ്യും? ~ ‘തട്ടിക്കൂട്ട്' ഇൻഫ്ലുവൻസർമാരും കോഴ്സ് മാഫിയയും അറിവോ അനുഭവമോ ഇല്ലാത്തവർ മിനിറ്റുകൾക്കുള്ളിൽ "ഹൗ ടു ബിക്കം എ മില്യണയർ" എന്ന പേരിൽ 50 പേജുള്ള ഇ-ബുക്കുകളും 30 ദിവസത്തെ സോഷ്യൽ മീഡിയ കോഴ്സുകളും ഇറക്കും. AI തന്ന ഔട്ട്പുട്ട് അതേപടി കോപ്പി-പേസ്റ്റ് ചെയ്ത്, വാല്യൂ ഇല്ലാത്ത ഉള്ളടക്കങ്ങൾ കൊണ്ട് ഇന്റർനെറ്റ് നിറയ്ക്കുന്നത് ഇവരായിരിക്കും. ~ മാനേജ്മെന്റിലെ 'ഡാറ്റാ ഭ്രാന്തന്മാർ' ക്വാളിറ്റിയേക്കാൾ ക്വാണ്ടിറ്റിക്ക് വിലകൊടുക്കുന്ന ചില മാനേജർമാർ. "AI ഉണ്ടല്ലോ, അപ്പോ പിന്നെ നിനക്കെന്താ ഇന്ന് തന്നെ 10 ബ്ലോഗും 50 ഇമെയിലും അയച്ചുകൂടേ?" എന്ന് ചോദിച്ച് ജീവനക്കാരുടെ ചോരകുടിക്കുന്ന ടാർഗെറ്റുകൾ സെറ്റ് ചെയ്യാൻ ഇവർ ഇത് ഉപയോഗിക്കും. ~ ഡിജിറ്റൽ തട്ടിപ്പുകാരും വ്യാജന്മാരും: ഒറിജിനലിനെ വെല്ലുന്ന രീതിയിൽ ഇമെയിലുകളും ബിസിനസ് പ്ലാനുകളും നിമിഷനേരം കൊണ്ട് ഉണ്ടാക്കി, സാധാരണക്കാരെ പറ്റിക്കാൻ നോക്കുന്ന ഫിഷിംഗ് ഗ്രൂപ്പുകൾ. 2. ഇതുകൊണ്ട് ആര് കഷ്ടപ്പെടും? ~ തുടക്കക്കാരായ ഫ്രഷേഴ്സ്: ഒരു ജൂനിയർ ഡെവലപ്പർ കോഡ് ഗൂഗിൾ ചെയ്ത് തെറ്റുകൾ തിരുത്തുമ്പോഴോ, ഒരു കോപ്പിറൈറ്റർ മണിക്കൂറുകളിരുന്ന് ഒരു ഹെഡ്‌ലൈൻ ചിന്തിക്കുമ്പോഴോ ആണ് അവരുടെ തലച്ചോറ് പാകപ്പെടുന്നത്. AI എല്ലാം സെക്കൻഡുകൾക്കുള്ളിൽ ചെയ്തു കൊടുക്കുമ്പോൾ, ഈ 'ലേണിംഗ് പ്രോസസ്' നഷ്ടപ്പെട്ട് ജൂനിയർ ലെവലിൽ ആളുകൾ വളരാതെ കഷ്ടപ്പെടും. ~ ശരാശരി നിലവാരമുള്ള ഫ്രീലാൻസർമാർ : ഇന്റർനെറ്റിൽ നോക്കി കാര്യങ്ങൾ അതേപടി റീറൈറ്റ് ചെയ്ത് ജീവിച്ചിരുന്ന സാധാരണ റൈറ്റർമാർക്കും, ബേസിക് വെബ്‌സൈറ്റ് ടെംപ്ലേറ്റുകൾ ഉണ്ടാക്കി നൽകിയിരുന്നവർക്കും പണി പാളും. കാരണം, ആ ലെവൽ ജോലികൾ ക്ലയന്റുകൾ തന്നെ AI-യെക്കൊണ്ട് ചെയ്യിച്ചു തുടങ്ങും. ~ വ്യാജൻമാരുടെ ഇടയിൽ പെട്ടുപോകുന്ന സാധാരണ വായനക്കാർ: ഏതാണ് മനുഷ്യൻ എഴുതിയത്, ഏതാണ് മെഷീൻ തള്ളിയത് എന്ന് തിരിച്ചറിയാനാകാതെ ഇന്റർനെറ്റിൽ നല്ല വിവരങ്ങൾക്കായി പരതുന്ന സാധാരണ ജനങ്ങൾ. ഇൻഫർമേഷൻ ഓവർലോഡ് കാരണം ഇവർ മാനസികമായി മടുക്കും. ഒരുതരം Exhausted Boredom — too much screen, too much noise, but nothing meaningful. The True Winners🤝🚀  പലരും വിജയിക്കും. അതിൽ മൂന്നു പേരെ ഇതിൽ മെൻഷൻ ചെയ്യുകയാണ്. 1) 10 ഇമെയിൽ എഴുതുക, നമുക്ക് പെട്ടെന്ന് കഴിയും. പക്ഷേ ഏത് സമയം, ആർക്ക് അയക്കണം—അത് വായനക്കാരന് ഏറ്റവും ഉചിതമായത് തെരഞ്ഞെടുത്ത് അയക്കുക എന്നുള്ള സ്ട്രാറ്റജി അറിയുന്ന ആൾക്ക്. 2) ഡീപ് തിങ്കേഴ്സ്. എഐക്ക് ശരിക്കും ഒരു എക്സ്പീരിയൻസ്, റിയൽ എക്സ്പീരിയൻസ് ഉണ്ടാകില്ല. സ്വന്തം ജീവിത അനുഭവങ്ങളും അവിടുത്തെ സംസ്കാരവും കൂട്ടിച്ചേർത്ത് അവരുടെ ഹൃദയത്തിൽ തൊട്ട് സംസാരിക്കുന്ന ക്രിയേറ്റേഴ്സ്, അവർ വിജയിക്കും. 3) ആർക്കിടെക്ട്സ് മൈൻഡ് സെറ്റ് ഉള്ള ആൾക്കാർ. ഇപ്പൊ ഒരു കോഡിങ്ങിന്റെയോ ഒരു സിസ്റ്റത്തിന്റെയോ ലോജിക് എങ്ങനെ കൃത്യമായി അറിയുന്ന, അത് എങ്ങനെ പൂർണമായി ബിൽഡ് ചെയ്യാൻ കഴിയുമെന്ന് വലിയ രീതിയിൽ ചിന്തിക്കുന്ന സീനിയർ പ്രൊഫഷണലുകൾ—അവർ എഐയെ ഒരു അസിസ്റ്റന്റ് ആക്കി മാറ്റി റോക്കറ്റ് വേഗത്തിൽ കുതിക്കും. പിന്നെ കമ്മ്യൂണിക്കേഷൻ എക്സ്പെർട്സ്. നല്ല കമ്മ്യൂണിക്കേഷൻ വളർത്തിയെടുത്ത്, എഐയുടെ സഹായത്തിൽ നമ്മുടെ പ്രവർത്തികളെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനെ ഏറ്റവും നന്നായി പ്രസന്റ് ചെയ്ത്, പുതിയ ബിസിനസ്സുകൾ കൊണ്ടുവരികയും അതേപടി തന്റെ തൊഴിലിൽ മാത്രം ഒതുങ്ങി നിൽക്കാതെ മുന്നോട്ടുവരുന്ന ആൾക്കാർക്കും വിജയത്തിന്റെ പാതയിൽ ആയിരിക്കും. വിജയിക്കാൻ നമുക്ക് ഒരുമിച്ച് മുന്നേറാം. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുമല്ലോ.

SHARE THIS POST