കരിയറിന്റെ തുടക്കത്തിൽ നമ്മുടെ ശ്രദ്ധ 'Earning'-ൽ ആയിരിക്കരുത്, പകരം 'Learning'-ൽ ആയിരിക്കണം.
Shamsudeen S Shamsudeen S
career
career #career #career-tips 37 views  · 2026-06-08

കരിയറിന്റെ തുടക്കത്തിൽ നമ്മുടെ ശ്രദ്ധ 'Earning'-ൽ ആയിരിക്കരുത്, പകരം 'Learning'-ൽ ആയിരിക്കണം.

❤️
👍
😮
37
Open on Facebook

കരിയറിന്റെ തുടക്കത്തിൽ നമ്മുടെ ശ്രദ്ധ 'Earning'-ൽ ആയിരിക്കരുത്, പകരം 'Learning'-ൽ ആയിരിക്കണം. തുടക്കത്തിൽ നേടുന്ന ഈ ശക്തമായ അടിത്തറയാണ് പിന്നീട് വലിയ ഉയരങ്ങളിലേക്ക് പറക്കാനുള്ള ഇന്ധനമാകുന്നത്. നമ്മളിൽ പലരും കരിയറിന്റെ തുടക്കത്തിൽ ഈയൊരു ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടാകും. MCA കഴിഞ്ഞ് വലിയ മൾട്ടിനാഷണൽ കമ്പനികളുടെ എയർകണ്ടീഷൻഡ് ക്യാബിനുകളും മോഹിച്ച ശമ്പളവും സ്വപ്നം കണ്ട് നടക്കുമ്പോൾ, കയ്യിൽ കിട്ടി വെറും 2500 രൂപയുടെ ഒരു സ്റ്റാർട്ടപ്പ് ഓഫർ. അതിൽ ഒരു രസം എന്താണെന്ന് വെച്ചാൽ, ഈ സാലറി തന്നെ അന്ന് ഞങ്ങൾക്ക് കിട്ടിയിരുന്നത് ഇൻസ്റ്റാൾമെന്റ് ആയിട്ടായിരുന്നു. ആദ്യം ഹോസ്റ്റലിൽ നിൽക്കുന്നവർക്ക് കൊടുക്കും, അതിന് ശേഷം പെൺകുട്ടികൾക്ക്. അതിന് ശേഷം ആണ് ആൺകുട്ടികൾക്കായ ആള്ക്കാരെ പരിഗണിച്ചിരുന്നത്. അതും ആദ്യത്തെ തവണ 1000–1500 തരും, രണ്ടാമത്തെ തവണ ബാക്കിയുള്ളത്; ആ രീതിയിൽ. അന്നും ചെലവ് വലിയ വ്യത്യാസം ഒന്നും ഇല്ലായിരുന്നു. PhONE റീചാർജ് ചെയ്യാൻ ഏകദേശം 200 രൂപ മുതൽ 300 രൂപ വരെ ആയിരുന്നു. ഊണിന് 40–50 രൂപ വരുമായിരുന്നു. ചുറ്റിലും കൂടി നിന്നവരൊക്കെ പറയുമായിരുന്നു: “ഇതിനാണോ നീ എംസിഎ പഠിച്ചത്?” അന്നത്തെ ടെക്സ്റ്റൈൽ ഷോപ്പുകളിൽ നിന്നാൽ പോലും പതിനായിരം രൂപ മാസ വരുമാനം ലഭിക്കുമായിരുന്നല്ലോ. പക്ഷേ ഒരു കരിയർ കെട്ടിപ്പടുക്കണം എന്നുള്ള ആൾക്ക് ഇത്തരം ഡയലോഗുകൾ എല്ലാം ബാലിശമായി തോന്നും. എനിക്കും അങ്ങനെ പുച്ഛിച്ചു തള്ളാൻ മാത്രമാണ് തോന്നിയത്. ആദ്യമൊക്കെ ഒരു സങ്കടം തോന്നാമെങ്കിലും, കരിയറിന്റെ വലിയ ചിത്രത്തിൽ നോക്കുമ്പോൾ ഇതൊരു ബെസ്റ്റ് മൂവ് ആണ്. കുറഞ്ഞ ശമ്പളമാണെങ്കിലും തുടക്കത്തിൽ ഒരു സ്റ്റാർട്ടപ്പ് തിരഞ്ഞെടുക്കുന്നതുകൊണ്ടുള്ള യഥാർത്ഥ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 1. എൻഡ്-ടു-എൻഡ് എക്സ്പോഷർ (എല്ലാം തനിയെ പഠിക്കാം) വലിയ കമ്പനികളിൽ നിങ്ങൾ ഒരു വലിയ മെഷീനിലെ ചെറിയൊരു സ്ക്രൂ മാത്രമായിരിക്കും. ഒരു പ്രത്യേക ടാസ്ക് മാത്രമായിരിക്കും വർഷങ്ങളോളം ചെയ്യേണ്ടി വരിക. എന്നാൽ സ്റ്റാർട്ടപ്പിൽ അങ്ങനെയല്ല; റിക്വയർമെന്റ് എടുക്കുന്നത് മുതൽ കോഡിംഗ്, ഡാറ്റാബേസ് ഡിസൈൻ, ടെസ്റ്റിംഗ്, ഒടുവിൽ ഡിപ്ലോയ്മെന്റ് വരെ എല്ലാത്തിലും നമ്മൾ നേരിട്ട് പങ്കാളികളാകും. ഈ 'ഫുൾ സ്റ്റാക്ക്' അനുഭവം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. 2. അതിവേഗത്തിലുള്ള പഠനം ഫോർമൽ ട്രെയിനിംഗുകൾക്കോ കാത്തിരിപ്പുകൾക്കോ ഇവിടെ സമയമുണ്ടാകില്ല. പ്രോജക്റ്റുകൾ നേരിട്ട് കയ്യിലേക്ക് വരും. തനിയെ റിസർച്ച് ചെയ്യാനും, ബഗ്ഗുകൾ കണ്ടുപിടിച്ച് ഫിക്സ് ചെയ്യാനും, പുതിയ ടെക്നോളജികൾ വേഗത്തിൽ പഠിച്ചെടുക്കാനും ഈ സാഹചര്യം നമ്മളെ നിർബന്ധിതരാക്കും. ചുരുങ്ങിയ കാലം കൊണ്ട് ഒരു 3-4 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ആളുടെ അറിവ് നേടിയെടുക്കാൻ ഇത് സഹായിക്കും. 3. നേരിട്ടുള്ള ഉത്തരവാദിത്തവും നിർണ്ണായക പങ്കും നിങ്ങൾ എഴുതുന്ന ഓരോ വരി കോഡും പ്രൊഡക്റ്റിനെ എങ്ങനെ ബാധിക്കുന്നു എന്ന് നിങ്ങൾക്ക് നേരിട്ട് കാണാം. സീനിയർ ഡെവലപ്പർമാരോടും ഫൗണ്ടർമാരോടും നേരിട്ട് സംസാരിക്കാനും നിങ്ങളുടെ ഐഡിയകൾ പങ്കുവെക്കാനുമുള്ള അവസരം ലഭിക്കും. ഇത് നിങ്ങളുടെ കമ്മ്യൂണിക്കേഷൻ സ്കില്ലും പ്രോബ്ലം സോൾവിങ് കപ്പാസിറ്റിയും വർദ്ധിപ്പിക്കും. എന്റെ ഇൻട്യൂഷൻ വളരെ കറക്റ്റ് ആയിരുന്നു. ഏകദേശം ഒരു വർഷത്തോളം ഞാൻ അവിടെ നിന്നു, പിന്നെ ഏണിങ്സ് കുറയുകയാണെങ്കിലും ലേണിങ്സിൽ അത് എന്നെ സഹായിച്ചു. ആ ഒരു വർഷക്കാലത്തെ അറിവ് വെച്ചിട്ടാണ് ഞാൻ ഐബിഎം എന്ന കമ്പനിയിലേക്ക് അപ്ലൈ ചെയ്തത്. അങ്ങനെ ഐബിഎമ്മിന്റെ ഇന്റർവ്യൂ ആദ്യം പൂനെയിൽ ആണെന്ന് പറയുകയും ഞാൻ അവിടേക്ക് വണ്ടി കയറി, പക്ഷേ അത് മുംബൈയിലേക്ക് മാറ്റി.. തിരിച്ചു വരുമ്പോൾ എന്റെ കയ്യിൽ ഐബിഎമ്മിലെ സിസ്റ്റം അനലിസ്റ്റ് റോളിന്റെ ഓഫർ ഉണ്ടായിരുന്നു..

SHARE THIS POST