Analyzing the caption "21 വയസ്സിൽ ലൈഫ് സെറ്റ്!"
Shamsudeen S Shamsudeen S
education
education #career #plus-two #education 101 views  · 2026-06-07

Analyzing the caption "21 വയസ്സിൽ ലൈഫ് സെറ്റ്!"

❤️
👍
😮
101
Open on Facebook

"21 വയസ്സിൽ ലൈഫ് സെറ്റ്!" കോഴിക്കോട് ടൗണിൽ നിന്ന് ബസ്സിൽ കയറി താമരശ്ശേരി ചുരവും കടന്ന് സുൽത്താൻ ബത്തേരിക്ക് പോയിട്ടുള്ളവർ ഉണ്ടോ? ഉണ്ടെങ്കിൽ ഈയടുത്തായി ആ പാതയോരങ്ങളിൽ റോഡിന് ഇരുവശവും നിൽക്കുന്ന കൂറ്റൻ ഫ്ലെക്സ് ബോർഡുകൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇനി അങ്ങോട്ട് പോയില്ലെങ്കിലും കുഴപ്പമില്ല, രാവിലെ ചായ കുടിക്കുന്നതിനിടയിൽ ഫേസ്ബുക്കോ ഇൻസ്റ്റാഗ്രാമോ ഒന്നു സ്ക്രോൾ ചെയ്താൽ മതി, റീൽസുകൾക്കിടയിലൂടെ നുഴഞ്ഞുകയറി വരും ആ പരസ്യങ്ങൾ. ടിവി വെച്ചാലോ, സീരിയലിന്റെയും സിനിമയുടെയും ഇടവേളകളിൽ മുഴുവൻ ഇതാണ്: "21-വയസ്സിൽ ലൈഫ് സെറ്റ്!" ഇതൊക്കെ കണ്ട് കൺഫ്യൂഷൻ അടിച്ച്, ഒടുവിൽ മകളുടെ ഭാവി ഓർത്ത് ടെൻഷനായി ഒരു പാവം മിഡിൽ ക്ലാസ് രക്ഷിതാവ് കഴിഞ്ഞ ദിവസം മകളെയും കൂട്ടി നേരെ ഒരു കരിയർ അക്കാദമിയുടെ റിസപ്ഷനിലേക്ക് ചെന്നു. എയർകണ്ടീഷണറിന്റെ തണുപ്പിൽ, ചില്ലുകൂട്ടിൽ ഇരുന്ന അക്കാദമിക് കൗൺസിലർ അവരെ വളരെ ആദരവോടെ അകത്തേക്ക് ആനയിച്ചിരുത്തി. നമ്മുടെ നാട്ടിൻപുറത്തെ സാധാരണക്കാരനായ ആ അച്ഛൻ വളരെ വിനയത്തോടെ, ഉള്ളിലെ ആശങ്ക മുഴുവൻ മുഖത്ത് വരുത്തി ചോദിച്ചു: "സാറേ, ഈ 21-മത്തെ വയസ്സിൽ എങ്ങനെയാ സാറേ ഈ ലൈഫ് സെറ്റ് ആവുക? ഞങ്ങളൊക്കെ ഈ പ്രായത്തിൽ..." അദ്ദേഹം പറഞ്ഞു തീർക്കുന്നതിന് മുൻപ് കൗൺസിലർ തന്റെ ബ്രാൻഡഡ് കണ്ണടയൊന്ന് പൊക്കി വെച്ച്, അതീവ ഗൗരവത്തിൽ ഡയലോഗ് അടിച്ചു: "അയ്യോ മിസ്റ്റർ... അതൊരു ആഗോള മെത്തേഡോളജി ആണ്! കൃത്യം 20-മത്തെ വയസ്സിൽ കുട്ടി ഈ കോഴ്സ് കഴിഞ്ഞ് സർട്ടിഫിക്കറ്റുമായി പുറത്തിറങ്ങുന്നു. അടുത്ത മൂന്ന് മാസത്തിനകം വമ്പൻ ശമ്പളമുള്ള ഐടി ജോലി. പിന്നെ ഒരു നാല് മാസം കൊണ്ട് നമ്മൾ ഹോം ലോൺ പ്രോസസ്സ് ചെയ്യുന്നു. കൃത്യം 20 വയസ്സും 7 മാസവുമാകുമ്പോൾ സ്വന്തം വീടിന്റെ താക്കോൽ കുട്ടിയുടെ കൈപ്പത്തിയിൽ! ബാക്കി വരുന്ന അഞ്ച് മാസം കൊണ്ട് നഗരത്തിലെ ഏറ്റവും വലിയ ലക്ഷ്വറി കാർ വാങ്ങുന്നു, വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കുന്നു, വലിയ വലിയ ആഡംബര റെസ്റ്റോറന്റുകളിൽ കയറി മന്തിയും ബിരിയാണിയും കഴിക്കുന്നു... കോഴ്സ് കഴിഞ്ഞ് കൃത്യം ഒരു വർഷം, അതായത് 21-വയസ്സിൽ ലൈഫ് ഫുൾ സെറ്റ്!" "ഇങ്ങനെ നിങ്ങൾ പറഞ്ഞ മെത്തേഡ് പ്രകാരം എത്ര കുട്ടികൾക്ക് ലൈഫ് സെറ്റായിട്ടുണ്ട് സാറേ?" ("നമ്മൾ ഈ പരമ്പരാഗതമായ വീടുകളൊക്കെ ഒന്ന് ഇളക്കി മാന്തി നോക്കുമ്പോൾ പല ചെമ്പുകുടം, നാണയം ഒക്കെ കിട്ടാൻ അങ്ങനെ കിട്ടിയ ചരിത്രമുണ്ട്." എന്ന് ആറാം തമ്പുരാൻ പറയുന്ന സ്റ്റൈലിൽ അദ്ദേഹം വ്യക്തമാക്കി.) "ചരിത്രപരമായി നോക്കിയാൽ ഒരു 10-15 കുട്ടികൾക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്!" പതിനായിരക്കണക്കിന് കുട്ടികളെ ചേർത്ത് ലക്ഷങ്ങൾ കൊയ്യുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വെറും പതിനഞ്ചോ പേരുടെ 'ഹിസ്റ്റോറിക്കൽ' കഥ കേട്ടതോടെ അച്ഛന് കാര്യം ഏകദേശം ബോധ്യമായി. അടുത്ത ചോദ്യം ചോദിച്ച് പുള്ളിയുടെ കപടത പുറത്താക്കാൻ തുടങ്ങിയതേയുള്ളൂ, പെട്ടെന്ന് മാനേജറുടെ ക്യാബിനിൽ നിന്ന് കൗൺസിലറുടെ ഫോണിലേക്ക് ഒരു അർജന്റ് കോൾ വന്നു. ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പുള്ളി സീറ്റിൽ നിന്ന് ഒറ്റയോട്ടം! ഇതാണ് നമ്മുടെ ഇന്നത്തെ അവസ്ഥ. 21- വയസ്സിൽ ലൈഫ് സെറ്റാകുമോ ഇല്ലയോ എന്നതല്ല ഇവിടെ വിഷയം. ഇത്തരം ആവർത്തിച്ചുള്ള, അതിഭാവുകത്വം നിറഞ്ഞ പരസ്യങ്ങളുടെ അതിപ്രസരം കാരണം വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത കൺഫ്യൂഷനിലും മാനസിക സമ്മർദ്ദത്തിലുമാണ്. ഇരുപത് വയസ്സിൽ വീടും കാറും വാങ്ങിയില്ലെങ്കിൽ ജീവിതം തീർന്നുപോയി എന്ന് ചിന്തിക്കുന്ന ഒരു തലമുറയെയാണ് ഈ 'ഹൈപ്പ് മാർക്കറ്റിംഗ്' സൃഷ്ടിക്കുന്നത്. സത്യത്തിൽ, വിദ്യാഭ്യാസവും കരിയറും ഒരു റിലേ റേസ് അല്ല, അതൊരു മാരത്തോൺ ആണ്. ഓരോരുത്തരുടെയും സമയം വ്യത്യസ്തമാണ്. 21- വയസ്സിൽ ആരും തോറ്റുപോവുകയോ ജയിക്കുകയോ ചെയ്യുന്നില്ല. ഇത്തരം വ്യാജ വാഗ്ദാനങ്ങളിലും കോർപ്പറേറ്റ് കെണികളിലും വീഴാതെ, കൃത്യമായ സ്കില്ലുകൾ പഠിക്കാനും കരിയർ കെട്ടിപ്പടുക്കാനും യാഥാർത്ഥ്യബോധത്തോടെ ശ്രമിക്കുകയാണ് വേണ്ടത്. എന്റെ സ്വന്തം അനുഭവം പറയുകയാണെങ്കിൽ, ഞാൻ ഒരു കാർ വാങ്ങിയത് 32- വയസ്സിലാണ്. ഒരു 10,000-ന് മുകളിൽ ശമ്പളം വാങ്ങിയത് എന്റെ 27- വയസ്സിലാണ്. അതും പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ്. ഇനി നമ്മൾ കുറെ പുറകിലോട്ട് ചിന്തിച്ചാൽ, പല prominenteരായിട്ടുള്ള നോബൽ പ്രൈസ് വിന്നേഴ്സ് വരെ അവരുടെ ഒരു നോബൽ പ്രൈസ് ജേതാവാകുന്നത് 60- വയസ്സിലായിരിക്കും. അതിന് ഏകദേശം 1-2 വർഷങ്ങൾക്ക് മുന്നേ ആയിരിക്കാം അവർക്ക് സ്വന്തമായി ഒരു വീടോ, സ്വന്തമായി ഒരു വാഹനമോ ഉണ്ടായിരുന്നത്. അവരെല്ലാം ഒരു ജോലിയുടെ പുറകെ ആയിരുന്നില്ല. ലക്ഷ്യത്തിലേക്ക്, കരിയറിന്റെ ലക്ഷ്യങ്ങളിലേക്ക് അവർ നടന്നു കയറിയത് കടക്കാരനാകുന്നതിനെ 'ലൈഫ് സെറ്റായി' എന്ന് റീബ്രാൻഡ് ചെയ്ത് വിൽക്കുന്ന ഈ പുതിയ മാർക്കറ്റിംഗ് തന്ത്രം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. 21-വയസ്സിൽ സ്വന്തം വീടും കാറും വാങ്ങുക എന്ന് പറഞ്ഞാൽ, ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ഇരുപതോ മുപ്പതോ വർഷത്തെ ഇഎംഐ (EMI) കെണിയിലേക്ക് കുട്ടി ചാടിവീണു എന്നാണ് അർത്ഥം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് കരിയറിനെ കാണിക്കുന്നത് ഒരു ഇൻസ്റ്റന്റ് നൂഡിൽസ് പാക്കറ്റ് പോലെയാണ്. ലക്ഷക്കണക്കിന് കുട്ടികളിൽ നിന്ന് ആകസ്മികമായി രക്ഷപ്പെട്ടുപോയ 10 പേരുടെ കഥ കാണിച്ച് (Survivorship Bias), ബാക്കി 99% പേരെയും ഇവർ കബളിപ്പിക്കുന്നു. പണ്ടൊക്കെ അയൽപക്കത്തെ കുട്ടിയുടെ മാർക്ക് നോക്കിയാണ് മാതാപിതാക്കൾ സങ്കടപ്പെട്ടിരുന്നതെങ്കിൽ, ഇന്നത് സോഷ്യൽ മീഡിയയിലെ മറ്റുള്ളവരുടെ 'സക്സസ് പോസ്റ്റുകൾ' നോക്കിയാണ്. ഈ ഭയത്തെയാണ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ലക്ഷക്കണക്കിന് രൂപയുടെ ഫീസാക്കി മാറ്റുന്നത്. സത്യത്തിൽ, ഇരുപതുകൾ എന്ന് പറഞ്ഞാൽ തെറ്റുകൾ വരുത്താനും, പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും ഉള്ള പ്രായമാണ്. അതിനെ ഒരു ടൈം-ബോണ്ട് ബോക്സിനുള്ളിലാക്കി 'ഇപ്പോഴേ സെറ്റായില്ലെങ്കിൽ നീ പരാജയമാണ്' എന്ന് കുട്ടികളെ ഒരൊറ്റ ഓട്ടപ്പന്തയത്തിലേക്ക് തള്ളിവിടരുത്. Disclaimer: "Settled (set)" can have different meanings depending on the context: This post is based on the interpretation that Stable in life – having a job, income, home, or family. example "He is settled in Dubai." → He has a stable life there.

SHARE THIS POST