Career 2026 പ്ലസ് ടു കഴിഞ്ഞ് BSc ഫിസിക്സ്, കെമിസ്ട്രി, അഥവാ ബി എസ്സി മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ?
Shamsudeen S Shamsudeen S
Education

Career 2026 പ്ലസ് ടു കഴിഞ്ഞ് BSc ഫിസിക്സ്, കെമിസ്ട്രി, അഥവാ ബി എസ്സി മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ?

❤️
👍
😮
101
Open on Facebook

പ്ലസ് ടു കഴിഞ്ഞ് BSc ഫിസിക്സ്, കെമിസ്ട്രി, അഥവാ ബി എസ്സി മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം നടത്തുന്നത് നല്ലതാണോ? ഒരുകാലത്ത്, പ്ലസ് ടു വരുന്നതിന് മുന്നേ പ്രീ-ഡിഗ്രി ഒക്കെ ഉള്ള ഒരു കാലത്ത്, ഏറ്റവും ഡിമാൻഡ് ഉള്ള വിഷയങ്ങൾ ആയിരുന്നു ബി എസ്സി വിഷയങ്ങൾ ആയിട്ടുള്ള കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, പിന്നെ ബികോം, ബിഎ ഇംഗ്ലീഷ് തുടങ്ങിയവ. ദാസൻ പറയുന്ന മാതിരി ബികോം ഫസ്റ്റ് ക്ലാസ് ഒക്കെ ഒരു ഭയങ്കര പ്രീമിയം ആയി കരുതിയിരുന്ന ഒരു കാലമായിരുന്നു അത്. അതിൽ നിന്നെല്ലാം വിട്ട് ഇന്ന് ബി എസ്സി വിഷയങ്ങൾ എടുക്കുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞിരിക്കുന്നു. എല്ലാവരും ന്യൂജൻ കോഴ്സുകൾ ആയിട്ടുള്ള എഐയുടെയും ഡേറ്റ സയൻസിന്റെയും അല്ലെങ്കിൽ എസിസി, എസിഎംഎ തുടങ്ങിയ കോഴ്സുകൾ ഉള്ള സ്പെഷ്യലൈസേഷൻ തേടി പോവുകയാണ്. പക്ഷ എങ്ങാനും ബി.എസ്സി പഠിക്കാൻ പോവുകയാണ് എന്ന് പറഞ്ഞാൽ, "അയ്യോ! വേറെ 'ന്യൂ-ജെൻ' കോഴ്സുകളൊന്നും കിട്ടിയില്ലേ?" എന്നൊരു സഹതാപ നോട്ടമാണ് കേരളത്തിലെ സർവകലാശാലകളിൽ നാലായിരത്തിലധികം ബി.എസ്സി സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. കുട്ടികളെല്ലാം പരമ്പരാഗത ശാസ്ത്രം വിട്ട്, കോഡിങ്ങും എഐയും (AI) ഒക്കെ തേടി പോവുകയാണ്. ഗൾഫിൽ പോയി പെട്ടെന്ന് രക്ഷപ്പെടണം, അല്ലെങ്കിൽ വലിയ ഐടി കമ്പനിയിൽ കയറണം, അതിനിടയിൽ ഈ പഴയ ഫിസിക്സും കെമിസ്ട്രിയും പഠിച്ചിട്ട് എന്തുകാര്യം എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. പക്ഷേ, സത്യം അതല്ല കൂട്ടരേ! നമ്മൾ വിചാരിക്കുന്നതിലും വലിയൊരു gold mine ഈ പഴയ ബി.എസ്സി ഡിഗ്രികളും പുതിയ എഐ സാങ്കേതികവിദ്യയും ഒത്തുചേരുമ്പോൾ അവിടെ ഒളിഞ്ഞിരിപ്പുണ്ട്. ശരിക്കും പറഞ്ഞാൽ, വെറുതെ ചാറ്റ് ചെയ്യുന്ന എഐക്കപ്പുറം, പ്രകൃതിയിലെ പുതിയ പദാർത്ഥങ്ങളും ജീവൻരക്ഷാ മരുന്നുകളും ക്വാണ്ടം സാങ്കേതികവിദ്യകളും കണ്ടുപിടിക്കാൻ എഐക്ക് നമ്മുടെ പക്കാ ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും വേണം! ഇതിനാണ് 'ഫിസിക്സ് ഇൻഫോംഡ് മെഷീൻ ലേണിംഗ്' (PIML) എന്ന് പറയുന്നത്. വെറും കമ്പ്യൂട്ടർ കോഡിങ് മാത്രം അറിഞ്ഞാൽ പോരാ, പ്രകൃതിയുടെ നിയമങ്ങൾ (Natural Law Models) കൂടി അറിയുന്നവർക്കേ ഇനി വലിയ വലിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ ഭാഗമാകാൻ പറ്റൂ. ഇപ്പോൾ നമ്മുടെ കേരളത്തിൽ വന്നിട്ടുള്ള നാല് വർഷ ബിരുദ പ്രോഗ്രാം (FYUGP) വഴി ഒരു വിദ്യാർത്ഥിക്ക് ഫിസിക്സോ കെമിസ്ട്രിയോ പ്രധാന വിഷയമായും കൂടെ കമ്പ്യൂട്ടർ സയൻസ് ഉപവിഷയമായും പഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതായത് ഒരേ സമയം തിയറിയും പ്രായോഗിക കോഡിങ്ങും ഒരുമിച്ച് കൊണ്ടുപോകാം! ഇനി ഇതിന്റെ ആഗോള തൊഴിൽ സാധ്യതകൾ കേട്ടാൽ …. അപ്ലൈഡ് മെറ്റീരിയൽസ്, സീമെൻസ് പോലുള്ള വമ്പൻ കമ്പനികളിൽ പൈത്തണും മെഷീൻ ലേണിംഗും അറിയാവുന്ന ഫിസിക്സ്, കെമിസ്ട്രി ബിരുദധാരികൾക്ക് ലക്ഷക്കണക്കിന് ഡോളറാണ് വാർഷിക ശമ്പളം! നമ്മുടെ കേന്ദ്ര സർക്കാർ നാഷണൽ ക്വാണ്ടം മിഷനിലൂടെ 6000 കോടിയിലധികം രൂപയാണ് ഈ മേഖലയിലെ ഗവേഷണങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നത്. ചുരുക്കം പറഞ്ഞാൽ, പഴയ 'സന്ദേശം' സിനിമയിലെ ശൈലിയിൽ ഉപരിപ്ലവമായ ആഡംബര പ്രത്യയശാസ്ത്രങ്ങൾക്ക് പുറകെ പോകാതെ അടിസ്ഥാന ശാസ്ത്രത്തെ നെഞ്ചോട് ചേർത്ത് എഐ എന്ന പുതിയ ആയുധം കൂടി കയ്യിലെടുത്താൽ കരിയറിൽ ആർക്കും തകർക്കാൻ പറ്റാത്ത ഉയരങ്ങളിൽ എത്താം. പഴയ ബി.എസ്സി പുസ്തകത്തിലെ പൊടിപിടിച്ച താളുകളിലാണ് യഥാർത്ഥത്തിൽ ഭാവിയുടെ വലിയ നിധി ഒളിഞ്ഞിരിക്കുന്നത്! എന്താല്ലേ..! നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ പങ്കുവെക്കാമോ? പോകുന്നതിന് മുമ്പ്, :> ഇന്നിപ്പോൾ നമ്മൾ റീൽസ് എല്ലാം നോക്കി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലൈക്, ഷെയർ എല്ലാം കിട്ടുന്നത് നമ്മുടെ അകത്തളങ്ങളിലോ, നമ്മുടെ ആർക്കെങ്കിലും വേണ്ടാത്ത, നമ്മുടെ പറമ്പിന്റെ മൂലകളിൽ എവിടെയോ കിടക്കുന്ന ഒരു പഴയ സാധനം recreate ചെയ്ത് അതിനെ ഒരു art. മോഡലോ അല്ലെങ്കിൽ ഉപകരിക്കുന്ന എന്തെങ്കിലുമോ ആക്കി ആളുകളുടെ മുന്നിൽ അവതരിപ്പിക്കുന്ന തരം വീഡിയോകൾക്കാണ്. But at the same time, നമ്മൾ എല്ലാവരും ഒരേ ഡയറക്ഷനിൽ ചിന്തിച്ച്, എഐയുടെ പുറകെ പോകുമ്പോൾ, എഐയുടെ , കൊമേഴ്സ്, acca, cma, ഡേറ്റ സയൻസ് തുടങ്ങിയ എല്ലാവരാലും തിരക്ക് പിടിച്ച ആ മേഘലകളിലേക്ക് പോകുമ്പോൾ, ഒരു സിറ്റിയിൽ അകപ്പെട്ട ഒരു ട്രാഫിക്കിനെയാണ് അത്നമ്മളെ ഉണർത്തുക; ആരാലും ഒരു രീതിയിലും മുന്നോട്ടേക്ക് പോകാൻ കഴിയാത്ത വണ്ണം ട്രാഫിക് നിറഞ്ഞ്, ക്രിയേറ്റിവിറ്റിയും ലൈഫിന്റെ ഹാപ്പിനസും സമാധാനവും എല്ലാം നഷ്ടപ്പെടുന്ന ഒരു അവസ്ഥ. അപ്പോൾ ചിലരെല്ലാവരും നഗര തിരക്കുകൾ ഒഴിഞ്ഞ്, വില്ലേജിന്റെ ശാന്തത അനുഭവപ്പെടുന്ന നിരത്തുകളിലൂടെ മുന്നേറുമ്പോൾ, അവിടെയാണ് ഹീറോയിസം രൂപപ്പെടുന്നത്. അപ്പോൾ നമ്മുടെ പഴയകാല ബി.എസ്സി ഫിസിക്സ്, കെമിസ്ട്രി, അത്തരം ആർട്സ് വിഷയങ്ങൾ എല്ലാം പൊടിതട്ടി എടുത്ത്, അതിലൊരു സൂപ്പർ പുരോഗതി ഉണ്ടാക്കിയാൽ, ലൈഫ് സെറ്റ് ആവും. Shamsudeen V S

SHARE THIS POST