പഠനത്തോടൊപ്പം ജോലി അല്ല, ജോലിയോടൊപ്പം ഒരു ഡിഗ്രി.
Shamsudeen S Shamsudeen S
Education
Education #education #career #plus-two 38 views  · 2026-06-08

പഠനത്തോടൊപ്പം ജോലി അല്ല, ജോലിയോടൊപ്പം ഒരു ഡിഗ്രി.

❤️
👍
😮
38
Open on Facebook

പ്ലസ് ടു കഴിഞ്ഞവർക്കിടയിലെ പുതിയ ട്രെൻഡ് ഇതാണ്. പഠനത്തോടൊപ്പം ജോലി അല്ല, ജോലിയോടൊപ്പം ഒരു ഡിഗ്രി. പ്ലസ് ടു കഴിഞ്ഞാൽ ഉടനെ ഒരു കോളേജിൽ ചേർന്ന് ഡിഗ്രി എടുക്കുന്ന പരമ്പരാഗത രീതിയിൽ നിന്ന് മാറി ചിന്തിക്കുന്നവരാണ് ഇന്നത്തെ കുട്ടികളിൽ പലരും. തങ്ങൾക്ക് ഇഷ്ടമുള്ള, പാഷൻ ഉള്ള മേഖലയിൽ ജോലി ചെയ്യുന്നതിനൊപ്പം തന്നെ ഇഗ്നോ (IGNOU) പോലെയുള്ള ഓപ്പൺ യൂണിവേഴ്സിറ്റികളിൽ നിന്ന് ഡിഗ്രി നേടുക എന്നതാണ് പുതിയ രീതി. ഉദാഹരണത്തിന്, ബിസിനസ്സ് ഇഷ്ടമുള്ള ഒരാൾക്ക് ഏതെങ്കിലും ഒരു സ്റ്റാർട്ടപ്പ് കമ്പനിയിൽ ചെറിയ ജോലികളിൽ പ്രവേശിക്കാം. ശമ്പളം കുറവാണെങ്കിൽ പോലും, ആ ഇൻഡസ്ട്രിയെക്കുറിച്ച് നേരിട്ട് പഠിക്കാൻ ഇതിലൂടെ സാധിക്കും. എന്റെ തുടക്കകാലത്ത് ഞാനും ഈ കൺസെപ്റ്റിനോട് വളരെയധികം താല്പര്യം കാണിച്ചിരുന്നു. പക്ഷെ അന്ന് നമ്മുടെ പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് എങ്ങനെ ഒരു തൊഴിൽ കണ്ടെത്തണം എന്ന് എനിക്ക് വലിയ ധാരണ ഉണ്ടായിരുന്നില്ല. കൂടാതെ, ഓപ്പൺ യൂണിവേഴ്സിറ്റികളെക്കുറിച്ച് അന്ന് വലിയ മതിപ്പും ഉണ്ടായിരുന്നില്ല. അവിടെ പഠിക്കാൻ ബുദ്ധിമുട്ടാണ്, കോഴ്സ് പൂർത്തിയാക്കാൻ പാടാണ് എന്നൊക്കെയായിരുന്നു പൊതുവെയുള്ള സംസാരം. ഗൂഗിൾ ഒക്കെ അതിന്റെ ശൈശവ ദശയിലായിരുന്ന ആ കാലത്ത്, പുസ്തകത്തിലെ അറിവ് മാത്രം വെച്ച് പഠിച്ചു പാസാകുക എന്നത് അല്പം പ്രയാസം തന്നെയായിരുന്നു. എന്നാൽ ഇന്ന് കാലം മാറി, റിസോഴ്സുകൾ നമ്മുടെ വിരൽത്തുമ്പിലുണ്ട്. ഈ രീതിയിലുള്ള ഒരു കരിയർ പാത്ത് തിരഞ്ഞെടുക്കുന്നതിന്റെ പ്രധാനപ്പെട്ട 5 ഗുണങ്ങൾ താഴെ പറയുന്നവയാണ്: 1-ഡേ വൺ മുതൽ ജോബ് റെഡി: കൺവെൻഷണൽ രീതിയിൽ പഠിക്കുന്നവർ നാല് വർഷം തിയറി മാത്രം പഠിച്ച് ഒരു 'ഫ്രഷർ' ആയി പുറത്തിറങ്ങുമ്പോൾ, ഇവർക്ക് ഡിഗ്രി പൂർത്തിയാകുമ്പോഴേക്കും ആ മേഖലയിൽ 3-4 വർഷത്തെ പ്രായോഗിക പരിചയം (Experience) ലഭിച്ചിരിക്കും. ഇത് അവരെ ജോബ് റെഡിയാക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യം:പഠനകാലത്ത് തന്നെ സ്വന്തമായി വരുമാനം കണ്ടെത്താനും, കോഴ്സ് ഫീസും മറ്റ് ചിലവുകളും സ്വയം കണ്ടെത്താനും ഇതിലൂടെ സാധിക്കുന്നു. Practical Skillsപുസ്തകങ്ങളിലെ തിയറിയെക്കാൾ അതാത് ഇൻഡസ്ട്രിക്ക് ആവശ്യമുള്ള യഥാർത്ഥ സ്കില്ലുകൾ ജോലിസ്ഥലത്ത് നിന്ന് നേരിട്ട് പഠിച്ചെടുക്കാൻ സാധിക്കുന്നു. നെറ്റ്‌വർക്കിംഗ്:വളരെ നേരത്തെ തന്നെ പ്രൊഫഷണൽ ലോകത്തേക്ക് കടക്കുന്നതിനാൽ, കരിയറിന് ഗുണകരമാകുന്ന ഒരുപാട് മികച്ച വ്യക്തിബന്ധങ്ങളും പ്രൊഫഷണൽ നെറ്റ്‌വർക്കും ഉണ്ടാക്കിയെടുക്കാൻ കഴിയും. കരിയറിലെ വ്യക്തത:പഠിക്കുന്ന മേഖല തങ്ങൾക്ക് ശരിക്കും അനുയോജ്യമാണോ എന്ന് നേരത്തെ തന്നെ തിരിച്ചറിയാനും, കൂടുതൽ മികച്ച അവസരങ്ങൾ കണ്ടെത്താനും ഈ രീതി സഹായിക്കുന്നു. മാറിവരുന്ന ഈ സാഹചര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ചാൽ നമ്മുടെ കുട്ടികൾക്ക് ഒരുപാട് മികച്ച അവസരങ്ങൾ നേടിയെടുക്കാൻ കഴിയും. നിങ്ങളുടെ കുട്ടികൾ ഈ രീതിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, തീർച്ചയായും അതൊരു നല്ല പാത തന്നെയാണ്. അവർക്ക് പൂർണ്ണ പിന്തുണ നൽകുക. ഓൾ ദി ബെസ്റ്റ്. Follow for more career updates

SHARE THIS POST