“എന്റെ മോൻ പ്ലസ് ടു കഴിഞ്ഞിരിക്കുകയാണ്, അവന് മൈക്രോബയോളജി പഠിക്കണം എന്നുണ്ട്. അത് കോട്ടയത്ത് ഏതൊക്കെ കോളേജുകളിൽ ഉണ്ട്, അതിനത്ര ഫീസ് വരും, അതിന്റെ സാധ്യതകൾ എന്തൊക്കെ?” ഇന്ന് ഒരു പാരന്റ് ചോദിക്കുകയുണ്ടായി ഞാൻ ആലോചിക്കുകയായിരുന്നു, ഇന്ത്യൻ റൂപ്പി എന്ന സിനിമയിലെ കല്യാണ ആലോചന നടക്കുമ്പോൾ, ചെറുക്കന് എന്ത് കൊടുക്കും എന്നൊരു സംസാരത്തിനിടയ്ക്ക് തിലകൻ ചേട്ടൻ പറയുന്നുണ്ട്. “ഈ വിലപേശലുകളിൽ എന്താ മാതാപിതാക്കൾ മാത്രം അല്ലെങ്കിൽ മുതിർന്നവർ മാത്രം ചെക്കനും പെണ്ണും മാറി നിൽക്കുകയാണല്ലോ, അവർക്ക് ഇതിലൊന്നും താല്പര്യമില്ലേ?”എന്ന്. ഇതേ അവസ്ഥയാണ് വിദ്യാഭ്യാസ രംഗത്തും. ഈ മാതാപിതാക്കൾ എത്ര പാവങ്ങൾ ആണ് ..അവരെ പോറ്റി വളർത്തി. എസ്എസ്എൽസിയും പ്ലസ് ടുവും എല്ലാം കഴിഞ്ഞ്, അവർക്ക് അറിവിൻറെ ആദ്യാക്ഷരങ്ങൾ മുതൽ അതിസങ്കീർണമായ സയൻസും മാത്സും ഫിസിക്സും ഇംഗ്ലീഷ് ലാംഗ്വേജുകളും എല്ലാം പകർന്നു കൊടുത്തിട്ട്, അവരെയെല്ലാം പരീക്ഷകളിൽ എ പ്ലസിനു വേണ്ടി prepare ചെയ്ത് നേടിയെടുത്തിട്ടും, അവരിപ്പോഴും സ്വന്തം മക്കളുടെ കാര്യത്തിൽ വേവലാതി കൊണ്ടിരിക്കുകയാണ്. ഒരു സുഹൃത്ത് എന്റെ ഒരു പോസ്റ്റിന്റെ കമന്റിനടിയിൽ ഇങ്ങനെ ചോദിക്കുകയുണ്ടായി: "എന്റെ മോൻ പ്ലസ് ടു കഴിഞ്ഞിരിക്കുകയാണ്, അവന് മൈക്രോബയോളജി പഠിക്കണം എന്നുണ്ട്. അത് കോട്ടയത്ത് ഏതൊക്കെ കോളേജുകളിൽ ഉണ്ട്, അതിനത്ര ഫീസ് വരും, അതിന്റെ സാധ്യതകൾ എന്തൊക്കെ?” ഞാൻ ആലോചിക്കുകയായിരുന്നു, ഈ മോനോട് അല്ലെങ്കിൽ മോളോട് ലാലികയിലെ 50 പ്ലെയേഴ്സിന്റെ പേര് പറയാൻ പറയുകയാണ്. എങ്കിൽ അവൻ വളരെ സിമ്പിൾ ആയിട്ട് പറയും: "എപ്സ്റ്റീൻ ഫൈലിൽ പെട്ടിട്ടിരിക്കുന്ന 10 രാഷ്ട്രീയക്കാരുടെ പേര് പറയാൻ പറഞ്ഞാലും" അവൻ പറയും. എന്തിന് നാം ഉപയോഗിക്കുന്ന മൊബൈലിന്റെ ചിപ്സെറ്റ് ഏതാണ്, അത് സ്പീഡ് കൂട്ടാൻ എന്ത് ചെയ്യണം എന്നുള്ള എല്ലാ വിദഗ്ധമായ കാര്യങ്ങളും അവർക്കറിയും. പക്ഷേ സ്വന്തം കരിയർ വെച്ച്, സ്വന്തമായി അടുത്ത് പഠിക്കാൻ പോകുന്ന വിഷയത്തിന്റെ ആ കോഴ്സിന്റെ സാധ്യതകൾ എന്തൊക്കെയാണ്? ഏതൊക്കെ കോളേജുകളിൽ ഇത് പഠിപ്പിക്കുന്നുണ്ട്? അതിന്റെ കോഴ്സ് ഫീസ് എത്രയൊക്കെയാണ്? ഇത് പഠിച്ചു കഴിഞ്ഞാൽ ഞാൻ എന്തായിരിക്കും ചെയ്യാൻ പോകുന്നത്? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനോ, അതിന് ശ്രമിക്കാനോ അവർ തയ്യാറല്ല. മുമ്പ് പറഞ്ഞ കല്യാണ രംഗത്തെ പോലെ, സ്വന്തം കരിയർ, സ്വന്തം ഉന്നത വിദ്യാഭ്യാസം എന്താകണം എന്നുള്ളത് അവർ മാതാപിതാക്കളിലേക്ക് അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഭയാനകമായ അല്ലെങ്കിൽ ഒരു തികച്ചും തെറ്റായ ഒരു രീതിയാണിത്. എസ്എസ്എൽസി പ്ലസ്, എസ്എസ്എൽസി കഴിഞ്ഞതോടെ ഏകദേശം എല്ലാ കുട്ടികളും അവരുടെ കരിയറിനെ കുറിച്ച് സ്വന്തമായ ഒരു ധാരണ ഉണ്ടായിരിക്കണം. അത് പ്ലസ് ടു കഴിയുന്നതോടുകൂടി ഒരു ഡ്രൈവർലെസ് കാർ പോലെ, അതിൻറെ എല്ലാ സാധ്യതകളും, എല്ലാ രീതികളും മനസ്സിലാക്കിക്കൊണ്ട്, സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനം പോലെ, അവർ മാറണം. അതിൽ പകർന്നു കൊടുക്കുന്ന ഇന്ധനം അതായിരിക്കണം മാതാപിതാക്കളുടെ പങ്ക്. ഒരിക്കലും അവരുടെ കരിയർ എന്ന വാഹനം നിങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കരുത്. ആ ഇന്ധനം പലതരം ഇൻഫർമേഷനുകളെയും എല്ലാം നമുക്ക് കൊടുക്കാം. വേറൊന്ന്, ടെക്നോളജി അന്ന് ദിനം വളരുകയാണ്. നിങ്ങൾ ഈ പറഞ്ഞ ചോദ്യം ഒരു ചാറ്റ് ജിപിടിയോ അല്ലെങ്കിൽ ജെമിനിയോ പോലെയുള്ള എഐ ടൂളിനോട് ചോദിച്ചാൽ, മിനിറ്റുകൾക്കകം എല്ലാ ഇൻഫർമേഷനും നിങ്ങളുടെ വിരൽ തുമ്പിലാണ്. പിന്നെ എന്തിനാണ് നിങ്ങൾ അത് നിങ്ങളുടെ മക്കളോട് ശ്രമിക്കാൻ പറയാതെ? കണ്ടുപിടിച്ച് ചെയ്യാൻ പ്രേരിപ്പിക്കാതെ , നിൽക്കുന്നത് എന്ന് സ്വയം വിലയിരുത്തുന്നതായിരിക്കും. അങ്ങനെ എല്ലാം മേഖലകളിലും നിങ്ങൾ അവരെ ഇങ്ങനെ കൈപിടിച്ച് കൂടെ നടത്തുകയാണെങ്കിൽ, നിങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി പറയുകയാണ്: ഇനി വരുന്ന തൊഴിൽ മേഖലകൾ ഗോ ആൻഡ് ഗെറ്റ് ഇറ്റ്. പീരീഡ്. എന്നുള്ള ഒരു രീതിയിലാണ് പോകുന്നത്. അതായത്, നാം തന്നെ തൊഴിൽ സൃഷ്ടിച്ച്, നാം തന്നെ തൊഴിൽ ചെയ്ത് ജീവിക്കേണ്ടുന്ന ഒരു അവസ്ഥ. അപ്പോൾ അവരെ സ്വയം തീരുമാനങ്ങൾ എടുക്കാനും, സ്വയം ആ തീരുമാനങ്ങളിലെ ഉയർച്ച താഴ്ചകൾ മനസ്സിലാക്കി മുന്നേറാനും അവർക്ക് കഴിയണം. എന്നാൽ മാത്രമേ അവർക്ക് പുതുതലമുറയിൽ നിലനിൽക്കാൻ കഴിയുകയുള്ളൂ. വേറൊരു അമ്മ എന്നോട് ചോദിച്ചു: "മകൾ, ഇപ്പൊ ബിടെക്ക് എല്ലാം കഴിഞ്ഞിരിക്കുകയാണ്. ചെറിയൊരു ജോലി എല്ലാം ആയിട്ടുണ്ട്. അവൾക്ക് ഇനി എംബിഎ ആണോ, എം ടെക്ക് ആണോ പഠിക്കേണ്ടത്?" പകച്ചുപോയി എന്റെ ബാല്യം. നിങ്ങളാണെങ്കിൽ, ഈ അമ്മയോട് എന്ത് മറുപടി പറയും?
Education
Avoid the parental stress to find the right course for your kids, let them choose
❤️
👍
😮