SSLC Resuls 2026 things to take care
Shamsudeen S Shamsudeen S
Education
Education #sslc2026 #aplus 110 views  · 2026-05-14

SSLC Resuls 2026 things to take care

❤️
👍
😮
110
Open on Facebook

നാം കാത്തിരുന്ന എസ്എസ്എൽസി പരീക്ഷയുടെ റിസൾട്ട് നാളെ പുറത്തുവരികയാണ്. ഏതാണ്ട് ഒരു വർഷത്തോളം നമ്മുടെ കുട്ടികൾ ഉറക്കം ഇളച്ച് പഠിച്ച്, ഒരുപാട് ടെൻഷനുകളിലൂടെയും സമ്മർദ്ദങ്ങളിലൂടെയും മാതാപിതാക്കളും കുട്ടികളും കടന്നുപോയിട്ടുള്ള കുറച്ച് നാളുകളുടെ ഒരു അന്തിമഫലം ഒരു റിസൾട്ട് എന്ന രൂപത്തിൽ പുറത്തുവരികയാണ്. എന്റെ പ്രൊഫൈൽ ഫോളോ ചെയ്തിട്ടുള്ള ഒരുപാട് എസ്എസ്എൽസി കുട്ടികളുടെ മാതാപിതാക്കൾക്ക് അറിയാം. നാം ഒരു 90 ഡേയ്സോളം കൗണ്ട് ഡൗണുകൾ നടത്തി, പലതരം വിഷയങ്ങളെ കുറിച്ച് ഗാഢമായി ചർച്ച ചെയ്തു. പല എസ്എസ്എൽസി ക്വസ്റ്റ്യൻസിന് വേണ്ടി ടിപ്പുകളും എല്ലാം കൊണ്ട് നാം സംവദിച്ചു. എസ്എസ്എൽസി പരീക്ഷയുടെ ആ പേടിയും വെപ്രാളവും നിറഞ്ഞ സമയത്ത്, പ്രധാനപ്പെട്ട ചോദ്യങ്ങളും ടിപ്പുകളും പങ്കുവെച്ച് നമ്മൾ മുന്നോട്ട് പോയത് കുട്ടികൾക്ക് വേണ്ടി മാത്രമല്ല, അവരുടെ ആകുലതകളിൽ കൂടെ നിൽക്കുന്ന മാതാപിതാക്കൾക്ക് വേണ്ടിയുമാണ്. പലപ്പോഴും പുസ്തകത്തിലെ അറിവിനേക്കാൾ ഉപരി, "ഞങ്ങൾ കൂടെയുണ്ട്" എന്നൊരു ഉറപ്പാണ് ആ കുട്ടികൾക്ക് വേണ്ടത്. എന്റെ മകനും നാളെ റിസൾട്ടിന് വേണ്ടി കാത്തിരിക്കുകയാണ്. എസ്എസ്എൽസി പരീക്ഷയുടെ എസ്എസ്എൽസിക്ക് ചേർന്ന നാൾ മുതൽ ഞാൻ അവനോട് പറയുന്നത് ഒരു കാര്യമാണ്, "എ പ്ലസിന്റെ എണ്ണം നോക്കിയല്ല നിന്നെ ഞങ്ങൾ വിലയിരുത്തുക. നീ എത്രത്തോളം അറിവ് സമ്പാദിച്ചു, ആ അറിവ് നിന്റെ ഭാവി ജീവിതത്തിൽ അത് എത്രത്തോളം ഉപകരിക്കുന്നു, ആ രീതിയിൽ വേണം നിന്റെ പഠനം തുടർന്നു കൊണ്ടുപോകാൻ." അതുകൊണ്ടുതന്നെ നാളത്തെ റിസൾട്ട് അത് തീർച്ചയായും അത്ര പ്രസക്തിയില്ല, കാരണം അവൻ തന്റെ അറിവ് നേടി ക്കഴിഞ്ഞു . ഇനി അതിന്റെ ഒരു അന്തിമഫലം എത്ര എ പ്ലസ് ആണെങ്കിലും, അതുകൊണ്ട് പൂർണമായും തൃപ്തിപ്പെടുക. അതിനനുസരിച്ച് അവൻ ആർജ്ജിച്ചെടുത്ത അറിവുകൾ വെച്ച് അവൻ അവന്റെ ജീവിതം മുന്നോട്ടു നയിക്കട്ടെ. നമ്മൾ ഇന്നും എസ്എസ്എൽസി റിസൾട്ടിനെ 90-കളിലെ ആ പഴയ കണ്ണട വെച്ചാണ് നോക്കി കാണുന്നത്. സത്യത്തിൽ ഇന്നത്തെ കാലത്ത് ഇതൊരു പ്ലസ് വൺ അഡ്മിഷനുള്ള മാനദണ്ഡം മാത്രമായി ചുരുങ്ങിയിട്ടുണ്ട്. കുട്ടികൾ എത്രത്തോളം അറിവ് നേടി എന്നതിലാണ് കാര്യം. ആ അറിവ് വെച്ച് അവർ സ്വന്തം ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണ് പ്രധാനം. അതുകൊണ്ട് എസ്എസ്എൽസിയുടെ റിസൾട്ടിനെ കുറിച്ച് നിങ്ങൾക്ക് ആശങ്ക വേണ്ട. അത് എത്രത്തോളം ആയാലും കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന രീതിയിൽ നാം പെരുമാറാതിരിക്കുക. അതിനുവേണ്ടി അവരുടെ റിസൾട്ട് നിങ്ങൾ ഉദ്ദേശിച്ച മാതിരി അല്ല എന്നുണ്ടെങ്കിൽ കൂടിയും അതിന് ശാസിക്കുകയോ ശകാരിക്കുകയോ ചെയ്യാതെ അവർക്ക് കൂടുതൽ മോട്ടിവേഷൻ കൊടുക്കുന്ന ഒരാളായി നിങ്ങൾ മാറുക. ഇത്രയും നാളും ആരായിരിക്കും മുഖ്യമന്ത്രി എന്നുള്ള ചർച്ച ഇന്നത്തോടെ തീരുമ്പോൾ നാളെ മുതൽ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്ന ചോദ്യങ്ങൾ ഇവയായിരിക്കും: മോൻ എസ്എസ്എൽസി ആയിരുന്നില്ലേ? എത്ര എ പ്ലസ് ഉണ്ട്? ആ ചോദ്യത്തിന് മുന്നിൽ പതറരുത്. നമ്മുടെ പാരന്റിംഗിനെ ആ മാർക്കിന്റെ എണ്ണം വെച്ച് അളക്കാൻ ആരെയും അനുവദിക്കരുത്. കുട്ടിക്ക് നിങ്ങൾ വിചാരിച്ച റിസൾട്ട് കിട്ടിയില്ലെങ്കിൽ അവരെ ശകാരിക്കുകയല്ല, മറിച്ച് ചേർത്തുപിടിച്ച് മോട്ടിവേഷൻ നൽകുകയാണ് വേണ്ടത്. ഇനി ഫുൾ എ പ്ലസ് നേടിയെന്ന് വെച്ച് ഭയങ്കരമായി അഹങ്കരിക്കുകയോ ചെയ്യേണ്ടുന്ന ഒരു അവസ്ഥയില്ല എന്ന് മനസ്സിലാക്കുക. നാട് മുഴുവൻ ഫുൾ എ-പ്ലസുകാരുടെ ഫ്ലെക്സുകൾ നിറയുമ്പോൾ, എന്റെ കുട്ടി അതിലില്ലല്ലോ എന്ന് ഓർത്ത് ഒരു മാതാപിതാക്കളും വിഷമിക്കേണ്ടതില്ല. ഫ്ലെക്സിലല്ല, മറിച്ച് ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് അവർക്ക് നമ്മൾ നൽകേണ്ടത്. എസ്എസ്എൽസി റിസൾട്ട് വരുമ്പോൾ കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) ലഭിച്ചില്ലെങ്കിൽ കൂടിയും ഈ പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കണേ 1. താരതമ്യം ചെയ്യരുത് (Avoid Comparisons) മറ്റൊരു കുട്ടിയുടെ മാർക്കുമായി നിങ്ങളുടെ കുട്ടിയെ താരതമ്യം ചെയ്യുന്നത് അവർക്ക് വലിയ മാനസിക വിഷമമുണ്ടാക്കും. "അയൽപക്കത്തെ കുട്ടിക്ക് ഫുൾ എ പ്ലസ് ഉണ്ടല്ലോ, നിനക്ക് എന്താ ഇല്ലാത്തത്?" എന്ന ചോദ്യം അവരുടെ ആത്മവിശ്വാസം തകർക്കും. ഓരോ കുട്ടിയുടെയും കഴിവുകളും താൽപ്പര്യങ്ങളും വ്യത്യസ്തമാണെന്ന് മനസ്സിലാക്കുക. 2. കുറ്റപ്പെടുത്തലുകളും ശാസനയും ഒഴിവാക്കുക (No Blame Games) പരീക്ഷാ ഫലം വന്ന ഉടനെ "നീ പഠിക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്" എന്ന രീതിയിൽ കുറ്റപ്പെടുത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. റിസൾട്ട് എന്തുതന്നെയായാലും അത് അവർക്ക് ഒരു പാഠമാണ്. ആ സമയത്ത് അവരെ ശകാരിക്കുന്നതിന് പകരം മാനസികമായി പിന്തുണ നൽകുകയാണ് വേണ്ടത്. 3. സോഷ്യൽ പ്രഷറിന് വഴിപ്പെടരുത് (Don't Succumb to Social Pressure) നാട്ടുകാർ എന്ത് വിചാരിക്കും, ബന്ധുക്കൾ എന്ത് പറയും എന്നോർത്ത് വിഷമിക്കാതിരിക്കുക. മാർക്ക് കുറഞ്ഞതിന്റെ പേരിൽ കുട്ടിയെ പുറത്തിറങ്ങാൻ അനുവദിക്കാതിരിക്കുകയോ ആഘോഷങ്ങളിൽ നിന്ന് മാറ്റിനിർത്തുകയോ ചെയ്യരുത്. സമൂഹത്തിന്റെ മുൻപിൽ കുട്ടിയെ തരംതാഴ്ത്തുന്നത് അവരുടെ ഭാവിയിലെ വളർച്ചയെ ദോഷകരമായി ബാധിക്കും. എല്ലാ കൂട്ടുകാർക്കും രക്ഷിതാക്കൾക്കും ശുഭപ്രതീക്ഷകൾ നേരുന്നു.

SHARE THIS POST