കമ്പ്യൂട്ടർ സയൻസ് എടുക്കണോ മൈക്രോ biologiyo അതോ ജേര്ണലിസമോ ആകപ്പാടെ ഒരു കൺഫ്യൂഷൻ സ്റ്റേറ്റിലാണ് പലരും. പ്ലസ് ടു റിസൾട്ട് വരുമ്പോ ഈ കൺഫ്യൂഷൻ തികച്ചും സ്വാഭാവികം. സത്യം പറഞ്ഞാൽ, കേരളത്തിലെ ഒരു ശരാശരി വിദ്യാർത്ഥി കോഴ്സ് തിരഞ്ഞെടുക്കുന്നത് സ്വന്തം ഇഷ്ടം നോക്കിയല്ല. "അപ്പുറത്തെ വീട്ടിലെ പയ്യൻ എൻജിനീയറിങ്ങിന് പോയി, അതുകൊണ്ട് നീയും പോകൂ" എന്ന ഉപദേശത്തിലോ, അല്ലെങ്കിൽ കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിലോ ആണ് പലരും കോളേജ് പടി കയറുന്നത്. പക്ഷേ, നാല് വർഷം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ പലർക്കും തോന്നാറുണ്ട്, "ഇത് എനിക്ക് പറ്റിയ പണിയല്ലായിരുന്നു" എന്ന്. വര്ഷങ്ങള്ക്കു മുമ്പ് bsc ഫിസിക്സ് നു അഡ്മിഷൻ എടുത്ത് കുറച്ചു കഴിഞ്ഞപ്പോ ഒറ്റ ചാട്ടം നേരെ Bca ക്ക് , ആരൊക്കെയോ ഖുദ്റത് കൊണ്ട് കഴിച്ചിലായി ഈയുള്ളവൻ.🤥 അങ്ങനെ ആയാൽ പറ്റില്ലല്ലോ , ഒരു കോഴ്സ് എടുക്കുമ്പോ എന്തൊക്കെ ശ്രദ്ധിക്കണംന്ന് നോക്കിയാലോ 🤝 ~ ഇഷ്ടമാണോ അതോ നിർബന്ധമാണോ?: നമ്മൾ തിരഞ്ഞെടുക്കുന്ന കോഴ്സ് നമ്മുടെ താൽപ്പര്യമാണോ അതോ നാട്ടുകാരുടെ പ്രെഷർ കൊണ്ടാണോ? പഠിക്കുന്നത് നിങ്ങളാണ്, അതുകൊണ്ട് തീരുമാനം നിങ്ങളുടേതാകണം. ~ ജോലി സാധ്യതകൾ: കോഴ്സിന്റെ പേര് കേൾക്കാൻ നല്ല രസമുണ്ടാകും, പക്ഷേ പഠിച്ചിറങ്ങിയാൽ ജോലി കിട്ടുമോ? കേരളത്തിലും വിദേശത്തുമുള്ള ഇപ്പോഴത്തെ തൊഴിൽ വിപണി ഒന്ന് പഠിച്ചിട്ട് മാത്രം തീരുമാനമെടുക്കുക. • കോളേജ് തിരഞ്ഞെടുക്കുമ്പോൾ: നല്ലൊരു ക്യാമ്പസ് അന്തരീക്ഷവും പ്ലേസ്‌മെന്റ് ഹിസ്റ്ററിയും ഉള്ള കോളേജുകൾക്ക് മുൻഗണന നൽകുക. ചിലപ്പോൾ ആവറേജ് കോഴ്സ് ആണെങ്കിലും മികച്ച കോളേജുകൾ ജീവിതം മാറ്റിമറിക്കും. • സാമ്പത്തിക സാഹചര്യം: ലോൺ എടുത്ത് പഠിക്കുമ്പോൾ അത് ഭാവിയിൽ ഒരു വലിയ ബാധ്യതയാകരുത്. കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയ്ക്ക് ചേരുന്ന രീതിയിൽ പ്ലാൻ ചെയ്യുക.💰 • സീനിയേഴ്സിനോട് ചോദിക്കുക: ബ്രോഷറിൽ കാണുന്നതല്ല റിയാലിറ്റി. ആ കോഴ്സ് കഴിഞ്ഞ ഒരാളോട് ഒരു അരമണിക്കൂർ സംസാരിച്ചാൽ കിട്ടുന്ന അറിവ് മറ്റെവിടെയും കിട്ടില്ല. ~ Flexibility: ഒരു course choose ചെയ്തു എന്നുവെച്ച് career fixed ആകുന്നില്ല. Skills build ചെയ്യാൻ space ഉള്ള course choose ചെയ്യൂ. ഇനി കോഴ്സ് തിരഞ്ഞെടുത്തു കഴിഞ്ഞാൽ, 1-First year തൊട്ട് seriously എടുക്കൂ. "Settle ആകാൻ time ഉണ്ട്" — ഈ trap-ൽ വീഴരുത്. 2-Practical skills parallel ആയി build ചെയ്യൂ. Certificate courses, internships, side projects — syllabus മാത്രം പോരാ. 3- Network early. LinkedIn profile, industry events, college clubs — connections early ആകുന്നത് career accelerate ചെയ്യും. ഏത് തന്നെയായാലും അത് നിങ്ങളുടെ ജീവിതഗതിയെ തന്നെ നിർവചിക്കുന്നതായിരിക്കും . അത് കൊണ്ട് റിസേർച് നല്ല വണ്ണം ചെയ്യണേ , ചാറ്റ് Gpt , ജമിനി എല്ലാം അതിനു നമ്മെ സഹായിക്കും ചിലർ ചോദിക്കുന്നു ഏതാ നല്ല കോഴ്സ് ? അങ്ങനെ ‘നല്ലത്' എന്നൊന്നുണ്ടോ ? അടുത്ത പോസ്റ്റിൽ നോക്കാം
Education