ഈ കോഴ്സിന്റെ സ്കോപ്പ് എന്താണ്? വളരെ സങ്കീർണത നിറഞ്ഞ ഒരു ചോദ്യമാണ്. ഏതൊരാൾക്കും ഒരു കോഴ്സിന്റെ സ്കോപ്പ് അത്ര പെട്ടെന്ന് "യെസ്" അല്ലെങ്കിൽ "നോ" പറയാൻ പറ്റില്ല. അതിന് വളരെയധികം കാരണങ്ങൾ ഉണ്ട്. ഒരു സുഹൃത്ത് കോഴിക്കോട് കെഎസ്ആർടിസി ബസ്സിൽ കയറിയിരുന്ന് ഡ്രൈവറോട് ചോദിച്ചു, "സുൽത്താൻ ബത്തേരിയിലേക്ക് എത്ര സമയം എടുക്കും?" അപ്പോൾ ഡ്രൈവർക്ക് അദ്ദേഹത്തിൻറെ പരിചയം വെച്ച് മൂന്ന് മണിക്കൂർ അടുത്ത് എടുക്കും എന്ന് പറയാം. പക്ഷേ അദ്ദേഹം പറഞ്ഞു, "എത്തുമ്പോൾ എത്തും" എന്നുള്ളതാണ്. അങ്ങനെ പറയാനുള്ള പ്രധാനമായ ഒരു കാരണം ഓടിക്കുന്ന വണ്ടിയുടെ അവസ്ഥ ചുരത്തിൽ ഉണ്ടാകുന്ന പ്രവചനാതീതമായ ട്രാഫിക് ബ്ലോക്കുകൾ, യാത്രയിൽ ഉടനീളം രാഷ്ട്രീയ പാർട്ടികളുടെയും മതസാംസ്കാരിക സംഘടനകളുടെയും റോഡുകൾ കവർന്നുള്ള റാലികൾ, ഇങ്ങനെ പല ഘടകങ്ങൾ ഇവയെ സ്വാധീനിക്കും എന്നുള്ളതുകൊണ്ടാണ് ആ ഒരു ആൻസർ പറയാതെ "എത്തുമ്പോൾ എത്തും" എന്നുള്ള ഒരു ഒഴുക്കൻ മട്ടിൽ അദ്ദേഹം പറഞ്ഞത്. ഇവിടെ ഏത് കോഴ്സുകളെയും വിദ്യാഭ്യാസത്തെക്കുറിച്ചും എഴുതുമ്പോൾ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ്: " ഈ കോഴ്സിന്റെ സ്കോപ്പ് എന്താണ്?" ആ കോഴ്സിന്റെ ലിസ്റ്റിൽ ബി എസ്സി ഏവിയേഷൻ വരാം, അഗ്രികൾച്ചർ വരാം, റേഡിയോളജി, കമ്പ്യൂട്ടർ സയൻസ്, അങ്ങനെ ഏത് മേഖലയിലുള്ള കോഴ്സിന്റെ സ്കോപ്പും വരാം. പക്ഷേ ഇവിടെ ഇത് നിർവചിക്കാനുള്ള പ്രധാനമായിട്ടുള്ള ഒരു പ്രോബ്ലം എന്താണെന്ന് വെച്ചാൽ, കോഴ്സിന്റെ സ്കോപ്പ് അത് എടുക്കുന്ന ആളുടെ കഴിവ്, കോഴ്‌സിന്റെ സിലബസ് അപ്ഡേറ്റഡ് ആണോ?, കോളേജ് നല്ലതാണോ, ഇന്ടസ്ട്രിലെക് വേണ്ടത് കുട്ടി സ്വയം പഠിക്കുന്നുണ്ടോ ഇത്അ നുസരിച്ചാണ്. കൂടാതെ ഒരു ജോലി ലഭ്യത നിർണയിക്കുന്നത് പല ഘടകങ്ങളെയും അടിസ്ഥാനമാക്കിയാണ്. നാഷണൽ അസോസിയേഷൻ ഓഫ് കോളേജസ് ആൻഡ് എംപ്ലോയേഴ്സ് (NACE) പ്രകാരം എട്ട് പ്രധാന കഴിവുകളാണ് തൊഴിൽ ലഭ്യത നിർണ്ണയിക്കുന്നത് : ~ആശയവിനിമയം (Communication): വിവരങ്ങൾ വ്യക്തമായി കൈമാറാനുള്ള കഴിവ്. ~വിമർശനാത്മക ചിന്ത (Critical Thinking): പ്രശ്നങ്ങൾ യുക്തിസഹമായി വിശകലനം ചെയ്യുക. ~നേതൃപാടവം (Leadership): ലക്ഷ്യങ്ങൾ കൈവരിക്കാൻ ടീമിനെ നയിക്കുക. ~സാങ്കേതിക ജ്ഞാനം (Technology): പുതിയ ഡിജിറ്റൽ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കുക. ~പ്രൊഫഷണലിസം (Professionalism): മികച്ച ജോലി ശീലങ്ങളും ഉത്തരവാദിത്തവും പുലർത്തുക. then Equity and Inclusion and Career and Self development നോക്കൂ, സാങ്കേതിക ജ്ഞാനം, അതായത് ടെക്നോളജിക്കൽ അറിവ്, ഇതിൽ ഒരു ഘടകം മാത്രമാണ്. അപ്പൊ ഞാൻ ഒരു വിഷയത്തിന് ഒരു കോഴ്സിന് സ്കോപ്പ് ഉണ്ട് എന്ന് പറഞ്ഞിട്ട്, മറ്റ് ഘടകങ്ങളിൽ കമ്മ്യൂണിക്കേഷൻ, പ്രൊഫഷണലിസം, ഇതിലൊക്കെ വീക്ക് ആയിട്ടുണ്ടെങ്കിൽ, ആ കുട്ടിക്ക് ഒരു ജോലി സാധ്യത വളരെ കുറവായിരിക്കും. അപ്പൊ എല്ലാ ഘടകങ്ങളും ഒത്തണങ്ങിയാൽ മാത്രമേ അത് നാം ഉദ്ദേശിക്കുന്ന സ്കോപ്പ് ഉള്ള ഒരു കോഴ്സ് ആണ് എന്ന് പറയാൻ കഴിയുകയുള്ളൂ. ശരാശരി 93% തൊഴിൽദാതാക്കളും സാങ്കേതിക അറിവിനേക്കാൾ ഉപരിയായി ആശയവിനിമയ ശേഷി, ടീം വർക്ക് തുടങ്ങിയ 'സോഫ്റ്റ് സ്കിൽസിനാണ്' മുൻഗണന നൽകുന്നത്. എന്നിരുന്നാലും ചില ഘടകങ്ങൾ നമ്മുടെ 3 അല്ലെങ്കിൽ 4 വർഷത്തിന് ശേഷം എന്തായിരിക്കും ജോബ് ഓപ്പർച്ചൂണിറ്റീസ് എന്ന് നമുക്ക് ഫോർകാസ്റ്റ് ചെയ്യാൻ കഴിയുന്ന രീതിയിലുള്ള ചില മെത്തേഡുകൾ ഉണ്ട്. ~ചില ഏജൻസികൾ 10 വർഷത്തെ തൊഴിൽ വളർച്ച പ്രവചനങ്ങൾ നടത്താറുണ്ട്, ജനസംഖ്യാ മാറ്റം, വ്യവസായ ഉൽപാദനം, എന്നിവയുടെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്. ഈ പ്രവചനങ്ങൾ നമുക്ക് നന്നായി വിലയിരുത്തിയിട്ട് ഒരു ഐഡിയ കിട്ടും. ~ പിന്നെ റിയൽ ടൈം സിഗ്നൽസുകൾ, എന്നാൽ ഇപ്പൊ ഇപ്പൊ നമ്മൾ ജോബ് പോസ്റ്റിംഗ്ന്റെ വെലോസിറ്റി, ഇപ്പൊ നമ്മുടെ ലിങ്ക്ഡിൻ അതേപോലെയുള്ള വെബ്സൈറ്റുകളിൽ എല്ലാം ജോബ് സെർച്ച് ചെയ്തു കഴിഞ്ഞാൽ എത്രത്തോളം പോസ്റ്റിംഗ് വരുന്നുണ്ട് എന്നുള്ളത് നമുക്കൊരു ഇൻഡിക്കേഷൻ തരും. ~പിന്നെ ചില ഇൻവെസ്റ്റ്മെൻറ് നോക്കിയാൽ, ഇപ്പൊ ചില ഏരിയകളിൽ ഇപ്പൊ എഐ നോക്കുകയാണെങ്കിൽ, എഐ ഡാറ്റ സെന്ററുകളിൽ എല്ലാം വളരെ ഇൻവെസ്റ്റ്മെന്റ് നടക്കുന്നുണ്ട്. അതേപോലെ ഹെൽത്ത് കെയറിൽ എല്ലാം. അപ്പൊ ആ ഒരു മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ വരാൻ സാധ്യതയുണ്ട്. ~പിന്നെ ചില ഗവൺമെൻറ് പോളിസികൾ, ഇപ്പൊ നമ്മൾ ഈ ബഡ്ജറ്റ് എല്ലാം നോക്കുകയാണെങ്കിൽ, ചില മേഖലയ്ക്ക് കൂടുതലായിട്ട് പ്രാധാന്യം കൊടുക്കുന്നത് കാണാം. ഉദാഹരണത്തിന്, പരിസ്ഥിതിപരമായ ഗ്രീൻ എനർജിക്ക് കൂടുതൽ ഇൻവെസ്റ്റ്മെൻറ് കേന്ദ്ര ഗവൺമെൻറ് ഓഫർ ചെയ്യുന്നതായി ലാസ്റ്റ് ബഡ്ജറ്റിൽ കണ്ടു. അപ്പൊ ഗ്രീൻ എനർജി റിലേറ്റഡ് ആയിട്ടുള്ള ഒരുപാട് തൊഴിലവസരങ്ങൾ ഭാവിയിൽ നമുക്ക് പ്രതീക്ഷിക്കാം. അപ്പൊ നിങ്ങൾ ഒരു ഇന്ന കോഴ്സിന് സ്കോപ്പ് ഉണ്ടോ എന്ന് ചോദിക്കുമ്പോൾ, നിങ്ങൾ മനസ്സിലാക്കേണ്ടത് അതൊരു സിമ്പിൾ ക്വസ്റ്റ്യൻ അല്ല. അതിന് വ്യക്തമായ മറുപടി ലഭിച്ചോളണം എന്നുമില്ല. എന്നോട് ഇപ്പോൾ ചോദിക്കുകയാണെങ്കിൽ, ഞാൻ അങ്ങനത്തെ അങ്ങനത്തെ ക്വസ്റ്റ്യൻസിന് ആൻസർ കൊടുക്കാറുമില്ല. കാരണം സ്കോപ്പുകൾ ഈ പഠിക്കുന്ന വ്യക്തിയുടെ ക്യാപ്പബിലിറ്റിനെ അനുസരിച്ചുണ്ടാവും. അതേപോലെ ആ കോഴ്സിന്റെ സിലബസും, അത് പഠിപ്പിക്കുന്ന അധ്യാപകരുടെ കഴിവും, അങ്ങനെ പല ഘടകങ്ങളും ആശ്രയിച്ചുള്ളതാണ്. ഇനി നിങ്ങൾ സീരിയസ് ആയിട്ട് ആ ഒരു കോഴ്സ് തിരഞ്ഞെടുക്കുന്നതിനു മുമ്പ്, അതിൻറെ സ്കോപ്പ് കൃത്യമായി അറിയണമെങ്കിൽ, ഒരു സർട്ടിഫൈഡ് ആയിട്ടുള്ള കരിയർ കൗൺസിലറിന്റെ ഒരു സഹായത്തോടുകൂടി ഒരു ഡീറ്റെയിൽഡ് സ്റ്റഡി നടത്തിയതിനു ശേഷം ആ കോഴ്സ് തിരഞ്ഞെടുക്കുക. നിങ്ങൾ അതിനായിട്ട് കുറച്ച് പണം മുടക്കേണ്ടതായി വരും. പക്ഷേ, അത് നിങ്ങൾക്കൊരു വ്യക്തമായ ഒരു ഒരു ഉത്തരം നൽകുക തന്നെ ചെയ്യും. Save this for future : 2030-ലേക്കുള്ള തൊഴിൽ വിപണി: AI-യും ഗ്രീൻ എനർജിയുംആർട്ടിഫിഷ്യൽ ഇന്റലിജൻസ് - (AI) 2030-ഓടെ ലോകത്താകമാനം 170 ദശലക്ഷം പുതിയ ജോലികൾ സൃഷ്ടിക്കുമെന്നും 92 ദശലക്ഷം ജോലികൾ ഇല്ലാതാക്കുമെന്നും വേൾഡ് ഇക്കണോമിക് ഫോറം (WEF) പ്രവചിക്കുന്നു. വളരുന്ന മേഖലകൾ --Technology: AI സ്പെഷ്യലിസ്റ്റുകൾ, ഡാറ്റ സയന്റിസ്റ്റുകൾ. --ഗ്രീൻ എനർജി: renewable energy മേഖലയിൽ 3 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഇന്ത്യയിൽ പ്രതീക്ഷിക്കുന്നു. --ഇലക്ട്രിക് വാഹനങ്ങൾ (EV): ഈ മേഖലയിൽ 60 ലക്ഷം ജോലികൾ സൃഷ്ടിക്കപ്പെടുമെന്ന് കരുതപ്പെടുന്നു
Education