കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ നിൽക്കുന്ന പല കുട്ടികളുടെയും മനസ്സിൽ ഇപ്പോഴുള്ള പ്രധാന ആശങ്കയാണ്, "എഐ വന്നാൽ പിന്നെ ഞങ്ങളൊക്കെ എന്ത് ചെയ്യും?" എന്ന്. നമുക്ക് കാര്യങ്ങളെ അൽപ്പം ആഴത്തിൽ നോക്കാം. ഇതൊരു continuous മാറ്റമാണ്. ആദ്യം മെഷീൻ ലാംഗ്വേജ്, പിന്നെ കോബോൾ, സി, സി++, പൈത്തൺ, ജാവ... അങ്ങനെ അബ്സ്ട്രാക്ഷൻ കൂടി കൂടി വരുന്നു. ഇപ്പോൾ അതിനു മുകളിൽ എഐ ഏജന്റുകൾ നിൽക്കുന്നു. നമുക്ക് ഇപ്പോൾ ഏതൊരാൾക്കും സോഫ്റ്റ്‌വെയർ കോഡിങ് എഴുതാൻ അധിക ടെക്നിക്കൽ അറിവുകൾ ഇല്ലാതെ, അല്ലെങ്കിൽ പ്രോഗ്രാമിംഗ് ലാംഗ്വേജിനെ കുറിച്ച് ആഴത്തിൽ പഠിക്കാതെ തന്നെ, ചെയ്യാൻ കഴിയുന്ന ഒരു അവസ്ഥയാണ് ഉള്ളത്. ഇവിടെ രണ്ട് സാധ്യതകളാണ് ഞാൻ കാണുന്നത്: 1 എഐ കുതിച്ചുയരുന്ന സാഹചര്യം: എഐ എത്ര വളർന്നാലും, ഒരു സിസ്റ്റം ഡിസൈൻ ചെയ്യാനും, എന്റർപ്രൈസ് തലത്തിൽ അത് സുരക്ഷിതമായി ഡിപ്ലോയ് ചെയ്യാനും കമ്പ്യൂട്ടർ സയൻസിന്റെ അടിസ്ഥാന തത്വങ്ങൾ (Fundamentals) അറിയുന്ന ഒരാൾ കൂടിയേ തീരൂ. എഐ ഒരു ഉപകരണം മാത്രമാണ്, അത് കൈകാര്യം ചെയ്യാൻ 'അറിവുള്ള' ഒരു മനുഷ്യൻ വേണം. കോഡ് എഴുതാൻ അറിയാത്ത സാധാരണക്കാരന് എഐ ഉപയോഗിച്ച് പ്രൊഫഷണൽ ഗ്രേഡ് സോഫ്റ്റ്‌വെയർ ഉണ്ടാക്കുക എന്നത് ഇപ്പോഴും വലിയൊരു കടമ്പയാണ്. ഒരു തമാശ വായിക്കുകയുണ്ടായി. ഒരാൾ അതിസങ്കീർണമായ ഒരു വെബ്സൈറ്റ് ചെയ്തതായി അവകാശപ്പെട്ടു. ചെക്ക് ചെയ്യാൻ വേണ്ടിയിട്ട് URL ചോദിച്ചപ്പോൾ അദ്ദേഹം ലോക്കൽഹോസ്റ്റ് URL ആണ് അയച്ചു കൊടുത്തത്. അങ്ങനെയാണ് കാര്യങ്ങൾ. 2 എഐ വികസനത്തിന് തടസ്സം വരുന്ന സാഹചര്യം: വൾണറബിലിറ്റികൾ, ഹലൂസിനേഷൻ, സെക്യൂരിറ്റി ഭീഷണികൾ... എഐ എഴുതുന്ന കോഡുകളിൽ ഇന്നും വലിയ പ്രശ്നങ്ങളുണ്ട്. നാളെ കമ്പനികൾ തിരിച്ചറിയും, 'ഇത് മനുഷ്യൻ തന്നെ എഴുതിയത് വേണം' എന്ന്. അപ്പോൾ പഴയ കോഡ് ബേസ് റിപ്പയർ ചെയ്യാനും, എററുകൾ ഫിക്സ് ചെയ്യാനും, സിസ്റ്റം റീറൈറ്റ് ചെയ്യാനും നമ്മളൊക്കെ തന്നെ വേണ്ടിവരും. എഐയെ അമിതമായി ആശ്രയിക്കുന്ന പലരും ചെയ്യുന്ന ഒരു മിസ്റ്റേക്ക് എന്ന് പറഞ്ഞാൽ, എഐയുടെ കോഡ് ജസ്റ്റ് യൂണിറ്റ് ടെസ്റ്റ് ചെയ്തു കഴിഞ്ഞിട്ട് അങ്ങ് കൊടുത്തു വിടുകയാണ്. ഒരു ചെറിയ സ്റ്റാർട്ടപ്പ് പോലെയുള്ള പ്രൊജക്ടുകളിലൊക്കെ ഓക്കെ ആയിരിക്കും, പക്ഷെ എന്റർപ്രൈസ് ലെവലിൽ നമ്മൾ ആ എഐ എഴുതിയ കോഡ് വായിച്ച് മനസ്സിലാക്കിയില്ലെങ്കിൽ, എന്നെങ്കിലും ഒരു പ്രൊഡക്ഷൻ ബഗ് വരുമ്പോൾ വലിയ പണി കിട്ടും പിള്ളേച്ചാ. ചുരുക്കത്തിൽ പറഞ്ഞാൽ, എഐ നമ്മുടെ ജോലി കവർന്നെടുക്കുമെന്നത് വെറും പേടിസ്വപ്നം മാത്രമാണ്. മാറുന്ന കാലത്തിനനുസരിച്ച് നമ്മളും മാറണം, അത്ര തന്നെ. കമ്പ്യൂട്ടർ സയൻസുകാർക്ക് എന്നും പ്രസക്തിയുണ്ട്, കാരണം യന്ത്രങ്ങൾ ചിന്തിച്ചാലും, ആ ചിന്തകളെ കൃത്യമായി ഒരു ചട്ടക്കൂടിൽ നിർത്താൻ മനുഷ്യന്റെ യുക്തി തന്നെ വേണം. നിങ്ങളുടെ അഭിപ്രായം എന്താണ്? എഐ വന്നാൽ ഡെവലപ്പർമാർക്ക് പണി പോകുമോ? താഴെ കമന്റ് ചെയ്യൂ. Save for future reference . #smashplus #softwareengineering #ArtificialIntelligence See less
career
Computer Science Professionals in the AI era - The two possibilities for the future
❤️
👍
😮