"നന്നായി പഠിച്ച് ഒരു ഡിഗ്രിയൊക്കെ എടുത്താൽ ജീവിതം സെറ്റായി" എന്നത് നമ്മുടെ നാട്ടിൽ പണ്ടേയുള്ള ഒരു ലൈനാണ് . എന്നാൽ സത്യം പറയട്ടെ, വെറും ഡിഗ്രി സർട്ടിഫിക്കറ്റ് കൊണ്ട് മാത്രം ഇന്ന് കഞ്ഞി കുടിച്ചു പോകാൻ പറ്റാത്ത അവസ്ഥയാണ്. പഠിച്ചിറങ്ങുന്ന പകുതിയോളം പേരും തൊഴിലില്ലാതെ നിൽക്കുന്ന ഒരു 'Complex Paradox' ലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. Kerala-യിലെ എത്രയോ successful ആളുകൾ “ordinary” degree ഉള്ളവരാണ്. ഒരു parent ഇന്നലെ comment ചെയ്തു. “മോൻ Plus Two കഴിഞ്ഞു. ഏത് കോഴ്‌സ് എടുക്കണം? ഏതാണ് നല്ല കോഴ്സ്” നല്ല course എന്നൊന്നുണ്ടോ എൻന് ചിന്തിച്ച് ഞാൻ ചോദിച്ചു .. “ആ കോഴ്‌സ് കഴിഞ്ഞ് മോൻ എന്ത് ചെയ്യാൻ പോകുന്നു?” നിശബ്ദത. അതുതന്നെ problem. നമ്മൾ course choose ചെയ്യുമ്പോൾ ഒരുപാട് നോക്കും —fees എത്രയാ, college name ഉണ്ടോ, friends പോകുന്നുണ്ടോ…പക്ഷേ ഒരു question ചോദിക്കില്ല: “ഇത് കഴിഞ്ഞ് ഞാൻ എവിടെ എത്തും?” നമുക്ക് മുന്നിലുള്ള വഴികാട്ടികൾ, അവരെ കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ നമ്മുടെ യൂസഫലിക്കയോ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയോ വമ്പൻ വിദേശ സർവ്വകലാശാലകളിൽ നിന്ന് എം.ബി.എ എടുത്തവരല്ല. പക്ഷേ അവർ വിജയിച്ചു. എങ്ങനെ? അവരുടെ 'Approach' ആയിരുന്നു താരം. വെറും തിയറിയല്ല, മറിച്ച് പ്രായോഗികമായ അറിവും റിസ്ക് എടുക്കാനുള്ള ധൈര്യവുമാണ് അവരെ വളർത്തിയത്. അവർ succeed ചെയ്തത് course കൊണ്ടല്ല. ആ course-നെ അവർ approach ചെയ്ത രീതി കൊണ്ടാണ്. ഇതാണ് പുതിയ കാലത്തെ രീതി. Course ഒരു container മാത്രം. അതിൽ value fill ചെയ്യുന്നത് നിങ്ങളാണ്. ഒരു “average” course-ൽ നിന്ന് extraordinary ആയ ആളുകൾ ഉണ്ട്. ഒരു “premium” course-ൽ നിന്ന് ഒന്നും നടക്കാത്ത ആളുകളും ഉണ്ട്. വ്യത്യാസം course-ല്ല. Learner-ലാണ്. "നിത്യാഭ്യാസി ആനയെ എടുക്കും" എന്ന് പറയുന്നത് പോലെ, നമ്മൾ നിരന്തരം പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കണം. പഠിക്കുന്ന സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ NIRF റാങ്കിംഗും NAAC അക്രഡിറ്റേഷനും ഒക്കെ നോക്കുന്നത് നല്ലതാണ്, പക്ഷേ അവസാനം മൈതാനത്ത് ഇറങ്ങി കളിക്കേണ്ടത് നിങ്ങളാണ്. സർട്ടിഫിക്കറ്റിലെ മാർക്കിനേക്കാൾ നിങ്ങളുടെ കൈയിലുള്ള 'Skill' ആണ് നിങ്ങളെ രക്ഷിക്കുക. ചുരുക്കത്തിൽ, നല്ല കോഴ്സ് എന്ന് ഒന്നില്ല. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് കോഴ്സ് കണ്ടുപിടിക്കുകയും, ഇന്നത്തെ സാമ്പത്തിക-സാമൂഹിക, ട്രെൻഡിന് അനുസരിച്ച് നാം അവ പഠിക്കുന്നതോടൊപ്പം, കാലത്തിനനുസരിച്ചുള്ള വിജ്ഞാനവും അതിലുള്ള പ്രാക്ടിക്കൽ ഇംപ്ലിമെന്റേഷനും കൂടി നേടിയെടുക്കുക എന്നതാണ് പ്രധാനം.
career