ചൈനക്കാർ കുട്ടികൾക്ക് പേരിടുന്നത് ഒരു സ്റ്റീൽ പാത്രം താഴെയിട്ടിട്ട് അതിൽ നിന്ന് വരുന്ന 'ടിങ് ടോങ്' ശബ്ദമാണെന്ന് നമ്മൾ പണ്ടേ തമാശയായി പറയാറുണ്ട്. എന്നാൽ ഇന്നത്തെ കോഴ്‌സുകളുടെ അവസ്ഥയും ഏകദേശം ഇതുപോലെയാണ്. 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്', 'ഡാറ്റാ സയൻസ്', 'ന്യൂറൽ നെറ്റ്വർക്കിങ്' തുടങ്ങി കുറച്ച് ഗമയുള്ള പേരുകൾ ഒരു ബക്കറ്റിലിട്ട് കുലുക്കി അതിൽ നിന്ന് രണ്ടെണ്ണം എടുത്ത് ഒട്ടിച്ചുവെച്ചാൽ ഒരു പുതിയ ഡിഗ്രി ആയി! പേരിന്റെ ഗ്ലാമർ കണ്ട് ഇതിന്റെ പിന്നാലെ പായുന്ന കുട്ടികളെയും മാതാപിതാക്കളെയും കുറ്റപ്പെടുത്താൻ പറ്റില്ല. ലോകം മാറുകയാണ്, അതിനൊപ്പം നമ്മളും മാറണം. പക്ഷേ, ഈ വലിയ പേരുകൾക്ക് നടുവിൽ നാം വിട്ടുപോകുന്ന അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു വലിയ സാധ്യതയുണ്ട്. അത് നമ്മൾ ജനിച്ചപ്പോൾ മുതൽ കേട്ടുതുടങ്ങിയ, നമ്മുടെ സ്വന്തം മലയാളത്തിലാണ്. മലയാള ഭാഷയും സാഹിത്യവും വെറും പദ്യവും ഗദ്യവും മാത്രമല്ല. ഡിജിറ്റൽ യുഗത്തിൽ കണ്ടന്റ് ക്രിയേഷൻ, ലാംഗ്വേജ് പ്രോസസ്സിംഗ്, ട്രാൻസ്ലേഷൻ ടെക്നോളജി, പ്രാദേശിക മാധ്യമങ്ങൾ തുടങ്ങിയ മേഖലകളിൽ വലിയൊരു തൊഴിൽ വിപണിയാണ് മലയാളം അറിയുന്നവർക്കായി തുറന്നുകിടക്കുന്നത്. ടെക്നോളജിയുടെ അതിപ്രസരത്തിലും മനുഷ്യന്റെ വികാരങ്ങളെ സ്വന്തം ഭാഷയിൽ തൊട്ടറിയാൻ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ഇന്നും ഇവിടെയുണ്ട്. അതുകൊണ്ട് ട്രെൻഡിന് പിന്നാലെ മാത്രം പോകാതെ, നമുക്ക് ഏറ്റവും പരിചിതമായ നമ്മുടെ ഭാഷ നൽകുന്ന കരിയർ സാധ്യതകളെ കൂടി ഒന്ന് കണ്ണുതുറന്ന് കാണണം. പരിചിതമായ വഴിയിൽ ഒരു 'ഗോൾഡൻ ഓപ്പർച്യൂണിറ്റി' നിങ്ങളെ കാത്തിരിക്കുന്നുണ്ടാകാം. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കുറിക്കുമല്ലോ
career
The importance language experts in the AI era
❤️
👍
😮