Gulf Career Series4
Shamsudeen S Shamsudeen S
Career
Career #uae_career 65 views  · 2026-03-25

Gulf Career Series4

❤️
👍
😮
65

ഈ സ്കൂൾ വെക്കേഷന് ദുബൈയിൽ ഒന്ന് കറങ്ങാൻ തയ്യാറെടുക്കുന്നവരാണോ നിങ്ങൾ? ഞങ്ങളുടെ പ്ലാനും അതെന്നെയിരുന്നു.. നടക്കുമെന്ന് തോന്നുന്നില്ല.. കാരണം വഴിയേ പറയാം. നിങ്ങൾ ശ്രെദ്ധിച്ചോ? ഇസ്രയേലിനെ അക്രമിച്ചതിനെക്കാളും എത്രയോ ഇരട്ടി ആണ് ഇറാൻ UAEye ആക്രമിച്ചത്. സത്യം പറഞ്ഞാൽ ഈ യുഎഇ പാവം പിടിച്ചവരാണെന്ന് തോന്നിപ്പോകും. ഇറാനെതിരെ ഒരു കല്ല് പോലും എറിഞ്ഞിട്ടില്ല, പോരാത്തതിന് "എന്റെ countryil നിന്ന് ആരും ഇറാനെതിരെ മിസൈൽ വിടരുത്" എന്ന് തറപ്പിച്ചു പറയുകയും ചെയ്തു. എന്നിട്ടും അടി കിട്ടിയത് മുഴുവൻ അവർക്കാണ്. ഇസ്രായേലിനേക്കാൾ കൂടുതൽ ഡ്രോണുകളും മിസൈലുകളും ചെന്ന് വീണത് ദുബായിലും അബുദാബിയിലുമാണ്. എന്തായിരിക്കും കാരണം, വിദഗ്ധരുടെ അഭിപ്രായ പ്രകാരം ഇറാൻ ഭരിക്കുന്നത് വെറും മിലിറ്ററി ബുദ്ധിയല്ല, മറിച്ച് അമേരിക്കയുടെ പോക്കറ്റ് കീറാനുള്ള കൃത്യമായ സാമ്പത്തിക തന്ത്രമാണ്. നിക്ഷേപങ്ങളുടെ പെരുമഴ: 2025-ൽ ട്രംപ് ഗൾഫിൽ വന്നതോടെ കാര്യങ്ങൾ മാറി. യുഎഇ മാത്രം ഏതാണ്ട് 1.4 ട്രില്യൺ ഡോളറിന്റെ കരാറാണ് അമേരിക്കയുമായി ഒപ്പിട്ടത്. അതായത് യുഎഇയുടെ മൊത്തം വരുമാനത്തിന്റെ 30 ശതമാനം! സൗദി അറേബ്യ: 600 ബില്യൺ ഡോളർ. ഖത്തർ: 1.2 ട്രില്യൺ ഡോളർ. AI വിപ്ലവം: എൻവിഡിയയുടെ ലക്ഷക്കണക്കിന് ചിപ്പുകൾ, മൈക്രോസോഫ്റ്റിന്റെ 15 ബില്യൺ ഡോളറിന്റെ നിക്ഷേപം... ദുബായ് വെറുമൊരു മണലാരണ്യമല്ല, ലോകത്തിന്റെ AI തലസ്ഥാനം ആകാൻ പോവുകയായിരുന്നു. മൈക്രോസോഫ്റ്റും ആമസോണും ഗൂഗിളും എല്ലാം അവിടെ തമ്പടിച്ചു. ഇറാൻ നോക്കുമ്പോൾ സംഗതി പന്തിയല്ല. അമേരിക്കയെ തോക്ക് കൊണ്ട് തോൽപ്പിക്കാൻ പറ്റില്ലെന്ന് അവർക്കറിയാം. അപ്പോൾ പിന്നെ എന്ത് ചെയ്യും? എവിടെയാണോ പണമുള്ളത് അവിടെ അടിക്കുക! ലക്ഷ്യം: ദുബായിലെ പോർട്ടും എയർപോർട്ടും ഡാറ്റാ സെന്ററുകളും തകർക്കുക. ദുബായിലെ എയർപോർട്ടും തുറമുഖങ്ങളും എണ്ണ ശുദ്ധീകരണ ശാലകളും ആക്രമിക്കുന്നതിലൂടെ അവർ കാണിച്ചു കൊടുക്കുന്നത് ഒന്നേയുള്ളൂ: "ഇവിടെ നിക്ഷേപിക്കുന്നത് സുരക്ഷിതമല്ല." തന്ത്രം: യുഎഇ ഒരു സുരക്ഷിത സ്ഥലമല്ലെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുക. നിക്ഷേപകർക്ക് പേടി വന്നാൽ പിന്നെ ആരും അവിടെ പണം ഇറക്കില്ല. ഇൻഷുറൻസ് കമ്പനികൾ കൈമലർത്തണം, ആമസോണും ഗൂഗിളും തങ്ങളുടെ ഡാറ്റാ സെന്ററുകൾ ഇവിടെ നിന്ന് മാറ്റണം. അതോടെ യുഎഇ എന്ന സാമ്പത്തിക മോഡൽ തകരും. സന്ദേശം: "അമേരിക്കയുമായി കൂട്ടുകൂടിയാൽ നിങ്ങളുടെ ഗതി ഇതാകും" എന്ന് മറ്റ് അറബ് രാജ്യങ്ങളെ ബോധ്യപ്പെടുത്തുക. ഈ ആദ്യം പറഞ്ഞ യുദ്ധം ഇപ്പോഴൊന്നും തീരാൻ പോകുന്നില്ലെന്ന് തോന്നാൻ കാരണം, ചരിത്രം പരിശോധിച്ചാൽ ഈ 'വെടിനിർത്തൽ' എന്നൊക്കെ പറയുന്നത് അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ല എന്ന് മനസ്സിലാക്കാം. നമ്മൾ ഈ ചാനലുകളിൽ കാണുന്നതുപോലെ ഒരു സുപ്രഭാതത്തിൽ സമാധാനം പുലരും എന്ന് കരുതുന്നത് വെറും നിഷ്കളങ്കതയാണ്. സൂയസ് കനാലിന്റെ കാര്യമെടുത്താൽ, 1967-ലെ ആറു ദിവസത്തെ യുദ്ധത്തിന് ശേഷം അത് തുറക്കാൻ എട്ടു വർഷത്തോളം (1975 വരെ) കാത്തിരിക്കേണ്ടി വന്നു. അതുപോലെ പലസ്തീൻ വിഷയത്തിലാണെങ്കിലും വർഷങ്ങൾ നീണ്ട ചർച്ചകൾക്കും പോരാട്ടങ്ങൾക്കും ശേഷമാണ് പലപ്പോഴും ചെറിയൊരു ആശ്വാസമെങ്കിലും ഉണ്ടായിട്ടുള്ളത്. ചുരുക്കത്തിൽ, ഈ യുദ്ധങ്ങളും തർക്കങ്ങളും പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നത് വെറും വ്യാമോഹമാണ്. ഇതിന്റെ വേരുകൾ ചരിത്രത്തിലും സാമ്പത്തിക താല്പര്യങ്ങളിലും ആഴ്ന്നിറങ്ങിയിരിക്കുകയാണ്. ഇനി career നിലയിൽ നോക്കികാണുകയാണെകിൽ യുദ്ധം കഴിയുന്ന മുറക്ക് UAEyum ദുബൈയും തിരിച്ച വരും. ഇപ്പോൾ എ ഐ യിൽ വിദഗ്ദരായവർക്കും അതിനു തയ്യാറെടുക്കുന്നവർക്കും UAE സുവര്ണാവസരങ്ങളുമായി കാത്തിരിക്കും. അപ്പോൾ എ ഐ യിലെ ഏഷ്യയിലെ വമ്പൻ UAE ആയിരിക്കും തീർച്ച. ആ മാറ്റങ്ങൾക്ക് നിങ്ങൾ തയാറെടുക്കുന്നുണ്ടോ? ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം എന്താണ്?

SHARE THIS POST