HSCAP How to apply online for the plus two allotment
Shamsudeen S Shamsudeen S
education
education #hscap #plus-two #allotment 12 views  · 2026-05-26

HSCAP How to apply online for the plus two allotment

❤️
👍
😮
12
Open on Facebook

ഇനി പ്ലസ് ടുവിന് ഇഷ്ടപ്പെട്ട സ്കൂളോ അതോ പഠിച്ചു കൊണ്ടിരിക്കുന്ന സ്കൂളിൽ തന്നെ തുടരണോ? ഇന്ന് HSCAP സൈറ്റ് ഏകജാലക സംവിദാനം വഴി അപേക്ഷ ക്ഷണിച്ചു തുടങ്ങി. എന്തായാലും എന്റെ പഴയ സ്കൂളിലേക്ക് ഞാനില്ല.. ഇനി എന്റെ സ്വപ്ന സ്കൂളിലേക്ക്, ഇത് മനക്കോട്ട കെട്ടി അലോട്മെന്റ് കഴിയുമ്പോ നമ്മൾ അവിടെ എത്തിലെങ്കിലോ അങ്ങനെ വരാതിരിക്കട്ടെ, മിടുക്കരായ പല കുട്ടികൾക്കും ഇഷ്ടപ്പെട്ട സ്കൂളോ കോമ്പിനേഷനോ കിട്ടാതെ പോകുന്നത് മാർക്കില്ലാത്തത് കൊണ്ടല്ല, മറിച്ച് അപ്ലൈ ചെയ്യുമ്പോൾ കാണിക്കുന്ന ചില ചെറിയ അബദ്ധങ്ങൾ കൊണ്ടാണ്. നമ്മുടെ ഇഷ്ട സ്കൂൾ കിട്ടണമെങ്കിൽ കുറച്ച ടിപ്സ് നമുക്ക് നോക്കാം ഉപകാരപ്പെട്ടാലോ 1- ഒന്നാമത്തെ ഓപ്ഷൻ ആലോചിച്ച് മാത്രം: കമ്പ്യൂട്ടർ മുകളിൽ നിന്നാണ് നിങ്ങളുടെ ഓപ്ഷനുകൾ നോക്കുക. അതുകൊണ്ട്, നിങ്ങൾക്ക് ഏറ്റവും കൂടുതൽ പഠിക്കാൻ ആഗ്രഹമുള്ള സ്കൂളും കോഴ്സും തന്നെ വേണം ഒന്നാമത് നൽകാൻ. 'എനിക്ക് കിട്ടാൻ സാധ്യതയുള്ളത്' എന്ന് കരുതി താല്പര്യമില്ലാത്ത ഒന്നിന് ഫസ്റ്റ് ഓപ്ഷൻ കൊടുത്താൽ, അത് കിട്ടിക്കഴിഞ്ഞാൽ പിന്നെ താഴെയുള്ള നല്ല ഓപ്ഷനുകളിലേക്ക് സിസ്റ്റം നോക്കുക പോലുമില്ല 2.ട്രയൽ അലോട്ട്‌മെന്റ് പരമാവധി പ്രയോജനപ്പെടുത്തുക: ഏറ്റവും വലിയ അവസരം.അപേക്ഷ സമർപ്പിച്ച ശേഷം വരുന്ന Trial Allotment ഒരു ഡെമോ മാത്രമാണ്. ഇത് വരുമ്പോൾ നിങ്ങൾക്ക് നിലവിലെ ഓപ്ഷൻ പ്രകാരം എവിടെയെങ്കിലും സീറ്റ് ലഭിക്കുമോ എന്ന് വ്യക്തമാകും. ഇതനുസരിച്ച് ഓപ്ഷനുകൾ കൂട്ടാനോ, കുറയ്ക്കാനോ, റീ-അറേഞ്ച് ചെയ്യാനോ ഉള്ള അവസാന അവസരം പാഴാക്കരുത്. 3- .സേഫ് സൈഡിനായി കൂടുതൽ ഓപ്ഷനുകൾ നൽകുക:(ബാക്കപ്പ് പ്ലാൻ.)ആഗ്രഹിച്ച ടോപ്പ് സ്കൂളുകൾ മാത്രം നൽകി നിർത്തരുത്. മാർക്ക് കുറച്ചുകൂടി കുറവുള്ള എന്നാൽ നിങ്ങൾക്ക് പോകാൻ സാധിക്കുന്ന തരത്തിലുള്ള അഞ്ചോ ആറോ 'സേഫ്' സ്കൂളുകൾ കൂടി ലിസ്റ്റിന്റെ താഴെ ഉൾപ്പെടുത്തണം. ഓപ്ഷനുകളുടെ എണ്ണത്തിന് പരിധിയില്ല. 4- ബോണസ് പോയിന്റുകൾ വിട്ടുപോകാതിരിക്കുക: നിങ്ങൾക്ക് അധികമായി ലഭിക്കേണ്ട ഒരു മാർക്ക് പോലും നഷ്ടപ്പെടുത്തരുത്. താഴെ പറയുന്നവയ്ക്ക് അർഹതയുണ്ടെങ്കിൽ സർട്ടിഫിക്കറ്റുകൾ കൃത്യമായി അപ്‌ലോഡ് ചെയ്യുക:ക്ലബ്ബുകൾ: NCC, NSS, SPC, Scouts & Guides, ലിറ്റിൽ കൈറ്റ്‌സ്. കലാ-കായിക മത്സരങ്ങൾ: സ്കൂൾ/റവന്യൂ ജില്ലാ തലങ്ങളിലെ പങ്കാളിത്തം.മറ്റു ഘടകങ്ങൾ: ഒരേ സ്കൂളിൽ നിന്ന് തന്നെ പത്താം ക്ലാസ് പാസായവർക്ക് ആ സ്കൂളിലേക്ക് അപേക്ഷിക്കുമ്പോൾ ഇൻസ്റ്റിറ്റ്യൂഷൻ കോട്ട ബോണസ് പോയിന്റ് ലഭിക്കും. പ്രധാനപ്പെട്ട ഒരു കാര്യം: ഫസ്റ്റ് അലോട്ട്‌മെന്റിൽ നിങ്ങളുടെ ഒന്നാമത്തെ ഓപ്ഷൻ അല്ലാതെ മറ്റേതെങ്കിലും (ഉദാഹരണത്തിന് അഞ്ചാമത്തെ ഓപ്ഷൻ) ആണ് ലഭിച്ചതെങ്കിൽ, താൽക്കാലികമായി അവിടെ Temporary Admission എടുക്കണം. എങ്കിൽ മാത്രമേ അടുത്ത അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷനുകളിലേക്ക് നിങ്ങളെ പരിഗണിക്കൂ. അഡ്മിഷൻ എടുക്കാതിരുന്നാൽ നിങ്ങൾ സിംഗിൾ വിൻഡോ പ്രക്രിയയിൽ നിന്ന് പൂർണ്ണമായി പുറത്താകും.

SHARE THIS POST