MAIN
Artificial Intelligence Era and Computer Science
സോഫ്റ്റ്‌വെയർ രംഗം ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വലിയൊരു മാറ്റത്തിന്റെ നടുവിലാണ്. Generative AI, Agentic AI, Machine Learning തുടങ്ങിയ സാങ്കേതികവിദ്യകൾ വന്നതോടെ ഒട്ടുമിക്ക കമ്പനികളും ഇന്ന് ‘AI-First’ എന്ന രീതിയിലേക്ക് പൂർണ്ണമായും മാറിക്കഴിഞ്ഞു.
സോഫ്റ്റ്‌വെയർ രംഗം ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വലിയൊരു മാറ്റത്തിന്റെ നടുവിലാണ്. Generative AI, Agentic AI, Machine Learning തുടങ്ങിയ സാങ്കേതികവിദ്യകൾ വന്നതോടെ ഒട്ടുമിക്ക കമ്പനികളും ഇന്ന് ‘AI-First’ എന്ന രീതിയിലേക്ക് പൂർണ്ണമായും മാറിക്കഴിഞ്ഞു.
ഞാനൊക്കെ MCA കഴിഞ്ഞിറങ്ങിയ കാലത്ത് കാര്യങ്ങൾ കുറച്ചുകൂടി ലളിതമായിരുന്നു. കോഴ്‌സ് കഴിയുന്നു, ഏതെങ്കിലും ഒരു കമ്പനിയിൽ ജൂനിയർ ഡെവലപ്പറായി കയറുന്നു. കോളേജിൽ പഠിച്ച തിയറി പ്രൊജക്റ്റുകളിലൂടെ പ്രാക്ടിക്കലാക്കി രണ്ടുമൂന്ന് വർഷം കൊണ്ട് നല്ലൊരു ഡെവലപ്പറായി പരുവപ്പെടുന്നു.
എന്നാൽ ഇൻഡസ്ട്രിക്ക് ആവശ്യമുള്ള പ്രായോഗിക കഴിവുകൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിൽ നമ്മുടെ അക്കാദമിക് സംവിധാനം അന്നും ഇന്നും വലിയൊരു പരിധിവരെ പിന്നിലാണ്. ഒരു സിലബസ് പഠിച്ചുതീരുമ്പോഴേക്കും ടെക്നോളജി അടുത്ത പടി മുന്നോട്ട് പോയിട്ടുണ്ടാകും.
പണ്ട് വെബ് ഡെവലപ്‌മെന്റും പിന്നീട് ക്ലൗഡ് കമ്പ്യൂട്ടിങ്ങും വന്നപ്പോൾ ബൂട്ട്ക്യാമ്പുകൾ വഴിയും സ്വന്തം പരിശ്രമത്തിലൂടെയും കുട്ടികൾ ഇൻഡസ്ട്രിയിലേക്ക് വഴി കണ്ടെത്തിയിരുന്നു. എന്നാൽ AI-യുടെ വരവ് ഒരു മലവെള്ളപ്പാച്ചിൽ പോലെയാണ്. നമ്മൾ ഒന്നോർത്ത് ചിന്തിച്ചു വരുമ്പോഴേക്കും അതിന്റെ വേഗത സങ്കൽപ്പങ്ങൾക്കും അപ്പുറത്തേക്ക് മാറുന്നു. സ്വാഭാവികമായും ഇന്ന് BCA, BSc Computer Science, MCA, B.Tech പഠിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും ഭാവിയെ വലിയ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
കഴിഞ്ഞ ദിവസം ഒരു കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായ എന്റെ സുഹൃത്ത് ചോദിക്കുകയുണ്ടായി:
- നമ്മുടെ കുട്ടികളെ ഈ പുതിയ എഐ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ (Future-Ready) മാറ്റിയെടുക്കാൻ ഞങ്ങൾ എന്തൊക്കെയാണ് ചെയ്യേണ്ടത്?
അവരുടെ ആ ചോദ്യമാണ് ഈ സീരീസിന് കാരണം. എഐ യുഗത്തിൽ നമ്മുടെ ഐടി വിദ്യാർത്ഥികൾക്ക് എങ്ങനെ മികച്ച കരിയർ പടുത്തുയർത്താം, എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്ന വിഷയത്തിൽ കൃത്യമായ വഴികാട്ടുന്ന പോസ്റ്റുകൾ തുടർ ദിവസങ്ങളിൽ പങ്കുവെക്കാം.
ഈ വിഷയത്തിൽ ഐടി മേഖലയിൽ പ്രവർത്തിക്കുന്ന നിങ്ങളുടെ നിർദ്ദേശങ്ങളും അനുഭവങ്ങളും കമന്റിൽ പങ്കുവെക്കുമല്ലോ. ഈ വിഷയത്തിൽ താല്പര്യമുള്ള സുഹൃത്തുക്കൾക്കായി പോസ്റ്റ് സേവ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Follow for more career updates