SECTION 48 views

Part 3 Industry Exposure

Industry exposure is very important for the students to understand current trends and career

ഐടി രംഗത്ത് ഇപ്പോഴും തമിഴ്‌നാടും കർണാടകയും മഹാരാഷ്ട്രയുമൊക്കെ ആധിപത്യം പുലർത്തുമ്പോൾ, എന്തുകൊണ്ടാണ് മലയാളി സാന്നിധ്യം ഇത്രയധികം പിന്നാക്കം പോകുന്നത്? ടെക്നോപാർക്കും ഇൻഫോപാർക്കുമൊക്കെയുണ്ടെങ്കിലും ബാംഗ്ലൂരോ ഹൈദരാബാദോ വളർന്നതുപോലൊരു വമ്പൻ ഐടി ഇക്കോസിസ്റ്റം നമ്മുടെ നാട്ടിൽ ഇപ്പോഴും രൂപപ്പെട്ടിട്ടില്ല. 2000–2010 കാലഘട്ടത്തിൽ ബാംഗ്ലൂരിലും ചെന്നൈയിലുമൊക്കെ വലിയ തോതിൽ റിക്രൂട്ട്‌മെന്റുകളും വാക്ക്-ഇൻ ഇന്റർവ്യൂകളും നടന്നിരുന്നപ്പോൾ, നമുക്ക് അത്തരം അവസരങ്ങളും ഇൻഡസ്ട്രി എക്സ്പോഷറും വളരെ കുറവായിരുന്നു. പണ്ട് ഒരൊറ്റ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വേണ്ടി മണിക്കൂറുകളോളം ട്രെയിൻ യാത്ര ചെയ്ത് ചെന്നൈയിൽ പോയതൊക്കെ ഇപ്പോഴും ഓർമ്മയുണ്ട്. അന്ന് ആ ജോലി ലഭിച്ചില്ലെങ്കിലും അത്തരം യാത്രകളും അന്വേഷണങ്ങളുമായിരുന്നു പ്രധാനം. എന്നാൽ ഒന്നോ രണ്ടോ പരാജയങ്ങൾ കാണുമ്പോഴേക്കും മടുത്ത് ഫീൽഡ് വിട്ടുപോകുന്ന പ്രവണത ഇന്നും നമ്മുടെ കുട്ടികളിൽ കാണാറുണ്ട്. ഇവിടെയാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അധ്യാപകരുടെയും ഇടപെടൽ അത്യന്താപേക്ഷിതമാകുന്നത്. അധ്യാപക സുഹൃത്തുക്കളോടാണ് ഈ പരമ്പരയിലെ മൂന്നാമത്തെ കുറിപ്പിൽ പ്രധാനമായും സംസാരിക്കാനുള്ളത്. നമ്മുടെ വിദ്യാർത്ഥികൾക്ക് പഠനകാലത്ത് തന്നെ മികച്ച ഇൻഡസ്ട്രി എക്സ്പോഷർ നൽകുക എന്നത് അധ്യാപകരുടെയും കോളേജ് അധികൃതരുടെയും വലിയൊരു ഉത്തരവാദിത്തമാണ്. അത് എങ്ങനെയൊക്കെ സാധ്യമാക്കാം? ~ ഇൻഡസ്ട്രി ടോക്കുകളും നെറ്റ്വർക്കിംഗും: ടെക് പാർക്കുകളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ കോളേജുകളിൽ എത്തിച്ച് റെഗുലർ ആയി ടെക് ടോക്കുകൾ സംഘടിപ്പിക്കുക. ~ ഇന്റേൺഷിപ്പ് നിർബന്ധമാക്കുക: തിയറി ക്ലാസുകൾക്കപ്പുറം കമ്പനികളിൽ പോയി ചുരുങ്ങിയത് ഒന്നോ രണ്ടോ മാസത്തെ ഇന്റേൺഷിപ്പ് ചെയ്യാനുള്ള സൗകര്യമൊരുക്കുക. ~ ഹാക്കത്തോണുകളും കോഡിംഗ് കൾച്ചറും: ക്ലാസ് പരീക്ഷകൾക്ക് പുറമെ LeetCode, GitHub, ഓപ്പൺ സോഴ്‌സ് കോൺട്രിബ്യൂഷനുകൾ എന്നിവ പരിചയപ്പെടുത്തുക. £ മാർക്കറ്റ് ട്രെൻഡുകൾ അറിയുക: ക്ലൗഡ്, പ്ലാറ്റ്‌ഫോം എൻജിനീയറിങ്, AI ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ പുതിയ സാങ്കേതിക മാറ്റങ്ങൾ കുട്ടികൾക്ക് സ്വയം മനസ്സിലാക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കുക. ക്ലാസ്സ് മുറികൾക്കപ്പുറമുള്ള ലോകത്തേക്ക് വാതിലുകൾ തുറന്നുകൊടുത്താൽ മാത്രമേ, കേരളത്തിന് പുറത്തുള്ള അവസരങ്ങളോട് മത്സരിക്കാൻ നമ്മുടെ കുട്ടികൾക്ക് ആത്മവിശ്വാസമുണ്ടാവൂ. Follow for more career updates @highlight