AI Jobloss because of just cost cutting
Shamsudeen S Shamsudeen S
career
career #career #AIforeveryone #smashplusai 187 views  · 2026-06-08

AI Jobloss because of just cost cutting

❤️
👍
😮
187
Open on Facebook

"AI നമ്മുടെ ജോലി കളയില്ല, പക്ഷേ AI-യുടെ പേര് പറഞ്ഞ് മുതലാളിമാർ സുഖമായി പണി തരും… മുട്ടൻ പണി വരുന്നുണ്ട് മലയ്യാ...!" ദാ... ആമസോൺ ഒരൊറ്റയടിക്ക് 30,000 കോർപ്പറേറ്റ് ജീവനക്കാരെയാണ് ഒഴിവാക്കിയത്. എന്നിട്ട് പറയുന്ന കാരണം കേട്ടില്ലേ, "ഞങ്ങൾ ഒരു 200 ബില്യൺ ഡോളർ AI ഇൻഫ്രാസ്ട്രക്ചറിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ പോവുകയാണ്, അതുകൊണ്ട് കുറച്ചു പേരെ ഒഴിവാക്കുന്നു !" [link in comment] പണിക്കാരെ കുറച്ച ന്യായീകരണത്തിന്റെ ഒരു പ്രീമിയം കോർപ്പറേറ്റ് വേർഷൻ! പെർഫോം ചെയ്യാത്ത ഡിപ്പാർട്ട്‌മെന്റുകൾ പൂട്ടാനും, കമ്പനിയിലെ എക്സസ് ജീവനക്കാരെ ഒഴിവാക്കാനും പല മാനേജ്‌മെന്റുകൾക്കും കിട്ടിയ ഏറ്റവും വലിയ 'ട്രാപ്പ്' ആണ് ഈ AI എന്ന കാരണം. നമ്മൾ എത്ര നന്നായി ജാവ കോഡും കൊടുത്തു, കൺട്രോളറും സർവീസും എന്റിറ്റിയും ഒക്കെ സെറ്റ് ചെയ്ത് ഇരുന്നാലും, ഈ ലേ-ഓഫ് ലിസ്റ്റിൽ പേര് വരാൻ ഒരു നിമിഷം മതി. നമ്മളെപ്പോലെ കഷ്ടപ്പെട്ട് ജീവിക്കുന്ന സാധാരണ മിഡിൽ ക്ലാസ്സ് ജീവനക്കാർ ഈ കെണിയിൽ വീഴാതിരിക്കാൻ ഇതാ 5 മുൻകരുതലുകൾ: ലേ-ഓഫ് ലിസ്റ്റിൽ പെടാതിരിക്കാൻ 5 ക്രിയേറ്റീവ് വഴികൾ 1. AI-യെ നിങ്ങളുടെ 'അസിസ്റ്റന്റ്' ആക്കുക, ശത്രുവല്ല നിങ്ങൾ ഒരു കോഡിങ് എക്സ്പെർട്ട് ആണെങ്കിൽ, AI-യോട് ഈഗോ വെച്ച് യുദ്ധം ചെയ്യാൻ നിൽക്കരുത്. പ്രോംപ്റ്റുകൾ വഴി വേഗത്തിൽ റിസൾട്ട് ഉണ്ടാക്കാൻ പഠിക്കുക. മാനേജർ ഒരു ദിവസത്തെ പണി തരുമ്പോൾ AI സഹായത്തോടെ അത് 2 മണിക്കൂർ കൊണ്ട് തീർത്ത് ബാക്കി സമയം സിസ്റ്റം സ്റ്റെബിലിറ്റി നോക്കുക. "ഞാൻ ഒരു വലിയ ടീം ചെയ്യേണ്ട പണി ഒറ്റയ്ക്ക് തീർക്കുന്നുണ്ട്" എന്ന് ബോസ്സിനെ ബോധ്യപ്പെടുത്തുക. 2. 'കാശ് വരുന്ന' വഴിയേ പോവുക aka Follow the Revenue Pipeline കമ്പനിക്ക് നേരിട്ട് വരുമാനം ഉണ്ടാക്കിക്കൊടുക്കാത്ത പ്രൊജക്ടുകളോ റിസർച്ച് ഡിപ്പാർട്ട്‌മെന്റുകളോ ആണ് ആദ്യം വെട്ടിലാകുന്നത്. പണ്ട് ഗൾഫിൽ ലാഭമില്ലാത്ത കടകൾ പൂട്ടുന്നതുപോലെയാണത്. കോർ എഞ്ചിനുകളിലോ, AWS റെവന്യൂ ജനറേറ്റിങ് ടീമുകളിലോ, ക്ലയന്റ് ഫേസിങ് റോളുകളിലോ എങ്ങനെയെങ്കിലും കയറിപ്പറ്റുക. പണം വരുന്ന പൈപ്പിന്റെ അടുത്താണ് നിങ്ങളെങ്കിൽ അവർ പൈപ്പ് മുറിക്കാൻ മടിക്കും. 3. ഓൾറൗണ്ടർ ആകുക "ഞാൻ ജാവ മാത്രമേ ചെയ്യൂ, എനിക്ക് Frontends അല്ലെങ്കിൽ ഡാറ്റാബേസ് ഫൈൻ ട്യൂണിങ് അറിയില്ല" എന്ന് ശാഠ്യം പിടിക്കുന്ന കാലം കഴിഞ്ഞു. ഫുൾ-സ്റ്റാക്ക് മൈൻഡ്സെറ്റ് വളർത്തുക. കൺട്രോളർ മുതൽ ഡാറ്റാബേസ് ജോയിൻസ് വരെ ഒറ്റയ്ക്ക് ഹാൻഡിൽ ചെയ്യാൻ കഴിയുന്ന ഒരാളെ ഒഴിവാക്കിയാൽ ആ ഡിപ്പാർട്ട്‌മെന്റ് തന്നെ തകരും എന്ന് കമ്പനിക്ക് തോന്നണം. മുഹമ്മദ് കൈഫിനെ ഓർമ്മയുണ്ടോ? [Alrounder of Indian Cricket ] 4. മാനേജറുടെ കണ്ണിൽ എപ്പോഴും ഉണ്ടാകുക "ദാസാ, ഏതാ ഈ അലവലാതി?" എന്ന് മാനേജർമാർ ചോദിക്കുന്ന അവസ്ഥ ഉണ്ടാക്കരുത്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ പലരും സൈലന്റ് ആകും. എന്നാൽ ഇപ്പോൾ അതല്ല സമയം. ദിവസവും ചെയ്യുന്ന കാര്യങ്ങൾ കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യുക. മീറ്റിംഗുകളിൽ വായ തുറക്കുക. നിങ്ങൾ ബാക്ക്ഗ്രൗണ്ടിൽ കിടന്ന് എത്ര വലിയ കോഡിങ് വിപ്ലവം നടത്തിയാലും കാണുന്നവനെ മാർക്കുള്ളൂ എന്ന കയ്പ്പുള്ള സത്യം മനസ്സിലാക്കുക. 5. സിസ്റ്റത്തിന്റെ 'രഹസ്യ താക്കോൽ' സ്വന്തമാക്കുക ആർക്കും പെട്ടെന്ന് റീപ്ലേസ് ചെയ്യാൻ പറ്റാത്ത കോഡ് ബേസുകളോ, അല്ലെങ്കിൽ ഡോക്യുമെന്റേഷൻ അധികമില്ലാത്ത പഴയ ലെഗസി സിസ്റ്റങ്ങളോ ഉണ്ടാകും. അതിന്റെ ഇൻ ആൻഡ് ഔട്ട് പഠിച്ചു വെക്കുക. "ഇവനെ മാറ്റിയാൽ ഈ സിസ്റ്റം ആര് നോക്കും?" എന്നൊരു ഭയം മാനേജർക്ക് ഉണ്ടാക്കിയെടുക്കണം. മാടമ്പള്ളിയിലെ താക്കോൽ പോലെ അത് രഹസ്യമായി സൂക്ഷിക്കണം ഒരുപക്ഷേ, എല്ലാം ചെയ്തിട്ടും നിർഭാഗ്യവശാൽ നമ്മൾ ആ ലിസ്റ്റിൽ പെട്ടുപോയാലോ? നിരാശപ്പെടേണ്ട, പെട്ടെന്ന് റീബൗണ്ട് ചെയ്യാനും ഇമ്പാക്ട് കുറയ്ക്കാനും ഇതാ 3 വഴികൾ: 1. ലിങ്ക്ഡ്ഇൻ പ്രൊഫൈലിലെ 'ജാഡകൾ' മാറ്റുക പ്രൊഫൈലിൽ "I enhance business paradigms" എന്നൊക്കെ വലിയ ഇംഗ്ലീഷിൽ എഴുതി വെച്ചാൽ ഇക്കാലത്ത് ആരും തിരിഞ്ഞു നോക്കില്ല. പകരം കൃത്യമായ നമ്പറുകൾ കാണിക്കുക. "Optimized SQL joins to reduce API latency by 40%" എന്നോ, "Successfully delivered a Spring Boot architecture for 1M+ users" എന്നോ കൃത്യമായി എഴുതുക. റക്രൂട്ടർമാർ തിരയുന്ന കീവേർഡുകൾ പ്രൊഫൈലിൽ ഉണ്ടെന്ന് ഉറപ്പാക്കുക. 2. പഴയ 'ഗൾഫ് കോൺടാക്റ്റുകൾ' പോലെ നെറ്റ്‌വർക്ക് ഉണർത്തുക പണ്ട് ഗൾഫിൽ വിസയ്ക്ക് വേണ്ടി നമ്മൾ പഴയ സുഹൃത്തുക്കളെ വിളിക്കാറില്ലേ? അതേ രീതി ഇവിടെയും പ്രയോഗിക്കുക. ലിങ്ക്ഡ്ഇൻ വഴിയുള്ള വെറും ആപ്ലിക്കേഷനുകൾക്ക് റെസ്പോൺസ് കുറവാണ്. പകരം നിങ്ങളുടെ പഴയ മാനേജർമാർ, സഹപ്രവർത്തകർ എന്നിവരെ നേരിട്ട് ബന്ധപ്പെടുക. "ഞാൻ ഒരു പുതിയ ചലഞ്ച് നോക്കുന്നുണ്ട്, നിങ്ങളുടെ കമ്പനിയിൽ റെഫറൽ ഉണ്ടോ?" എന്ന് ചോദിക്കാൻ മടി വിചാരിക്കരുത്. പല ജോലികളും പരസ്യപ്പെടുത്തുന്നതിന് മുൻപ് തന്നെ റെഫറലുകൾ വഴി തീരാറുണ്ട്. 3. 'ഫ്രീലാൻസ് / കൺസൾട്ടിങ്' ട്രാക്ക് ഉടൻ ഓൺ ചെയ്യുക പണി പോയ ഉടനെ വീട്ടിൽ വെറുതെ ഇരുന്ന് ടെൻഷൻ അടിക്കരുത്. അപ്‌വർക്ക് (Upwork) അല്ലെങ്കിൽ ഫൈവർ (Fiverr) പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രൊഫൈൽ ആക്റ്റീവ് ആക്കുക. ചെറിയ ചെറിയ പ്രൊജക്റ്റുകൾ എടുത്ത് ചെയ്യുക. ഇത് മാനസികമായി നിങ്ങളെ ബൂസ്റ്റ് ചെയ്യും എന്ന് മാത്രമല്ല, അടുത്ത ഇന്റർവ്യൂവിൽ ചോദിക്കുമ്പോൾ "ഞാൻ ഗ്യാപ്പ് വരാതെ കൺസൾട്ടിങ് ചെയ്യുകയായിരുന്നു" എന്ന് അഭിമാനത്തോടെ പറയാൻ സഹായിക്കുകയും ചെയ്യും. മാറുന്ന കാലത്തിനനുസരിച്ച് നമ്മളും മാറിയേ പറ്റൂ. തളരരുത്, കരുതിയിരിക്കുക!🤩 follow for more career updates

SHARE THIS POST