BCA/BSc കമ്പ്യൂട്ടർ സയൻസ് ഫൈനൽ Final Year Project | എവിടെ നിന്നെങ്കിലും ഒരു പ്രോജക്റ്റ് ഒപ്പിച്ചു വെക്കാം
Shamsudeen S Shamsudeen S
career
career #linkedIn #resume #genAI 101 views  · 2026-05-13

BCA/BSc കമ്പ്യൂട്ടർ സയൻസ് ഫൈനൽ Final Year Project | എവിടെ നിന്നെങ്കിലും ഒരു പ്രോജക്റ്റ് ഒപ്പിച്ചു വെക്കാം

❤️
👍
😮
101

BCA/BSc കമ്പ്യൂട്ടർ സയൻസ് ഫൈനൽ Final Year Project | എവിടെ നിന്നെങ്കിലും ഒരു പ്രോജക്റ്റ് ഒപ്പിച്ചു വെക്കാം എന്നാണോ കരുതുന്നത്? അവസാന വർഷ പ്രോജക്റ്റ് ആകുമ്പോൾ "എവിടുന്നെങ്കിലും ഒപ്പിക്കാം" അല്ലെങ്കിൽ "പൈസ കൊടുത്ത് ചെയ്യിപ്പിക്കാം" എന്ന ചിന്ത ദയവുചെയ്ത് ഒഴിവാക്കുക. നാളെ ഒരു ഇന്റർവ്യൂവിന് ചെല്ലുമ്പോൾ അവർ ആദ്യം ചോദിക്കുക "നിങ്ങൾ ചെയ്ത പ്രോജക്റ്റ് ഏതാണ്, അതിൽ നിങ്ങളുടെ റോൾ എന്താണ്?" എന്നായിരിക്കും. അവിടെ നിങ്ങൾ സ്റ്റക്കായി പോയാൽ തീർന്നു. "എവിടെ നിന്നെങ്കിലും ഒരു പ്രോജക്റ്റ് ഒപ്പിച്ചു വെക്കാം, എങ്ങനെയെങ്കിലും പാസ്സായാൽ മതിയല്ലോ" എന്ന്. സത്യത്തിൽ, നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം അതായിരിക്കും. സ്വന്തമായിട്ട് ചെയ്യുന്ന ചെറിയൊരു പ്രോജക്റ്റിന് പോലും വലിയ വാല്യൂ ഉണ്ട്. ഇപ്പൊ ഡിമാൻഡുള്ള 3 കാര്യങ്ങൾ നോക്കി പ്രോജക്റ്റ് ചെയ്യാൻ ശ്രമിച്ചാൽ കരിയറിൽ അതൊരു വലിയ മുതൽകൂട്ടാകും. AI & ML: പൈത്തൺ അറിയാമെങ്കിൽ ഒട്ടും മടിക്കണ്ട. വലിയ റോബോട്ടിക്സ് ഒന്നും ചെയ്യണമെന്നില്ല. ഉദാഹരണത്തിന്, Python ഉപയോഗിച്ച് ഒരു ചെറിയ 'Chatbot' ഉണ്ടാക്കുക, അല്ലെങ്കിൽ കൃഷിയിലോ ആരോഗ്യമേഖലയിലോ ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഡാറ്റ വെച്ച് പ്രവചനങ്ങൾ നടത്തുന്ന (Prediction Models) ടൂളുകൾ ഉണ്ടാക്കാം. Full Stack: വെറും HTML വെബ്സൈറ്റിൽ ഒതുക്കാതെ React അല്ലെങ്കിൽ Flutter വെച്ച് എന്തെങ്കിലും റിയൽ ലൈഫ് പ്രശ്നം സോൾവ് ചെയ്യുന്ന ആപ്പ് ഉണ്ടാക്കാൻ നോക്കുക. Cloud Computing: ഇതാണ് ഫ്യൂച്ചർ. ചെയ്ത പ്രോജക്റ്റ് AWS-ലോ Google Cloud-ലോ എങ്ങനെ ഹോസ്റ്റ് ചെയ്യാം എന്ന് പഠിക്കുന്നത് തന്നെ വലിയൊരു അറിവാണ്. മാർക്കിന് വേണ്ടി മാത്രമല്ല, നല്ലൊരു ജോലി കിട്ടാൻ വേണ്ടിയാവണം നിങ്ങളുടെ പ്രോജക്റ്റ്. All the best, guys! 👍 #FinalYearProject #CareerAdvice #CampusToCorporate #ITJobs

SHARE THIS POST