Cloud Computing - ഫ്ലോപ്പി ഡിസ്കിന്റെ കഥ
Shamsudeen S Shamsudeen S
Career
Career #cloud_Computing 2080 views  · 2026-04-24

Cloud Computing - ഫ്ലോപ്പി ഡിസ്കിന്റെ കഥ

❤️
👍
😮
2080
Open on Facebook

ഫ്ലോപ്പി ഡിസ്കിന്റെ കഥ, സേവ് ബട്ടൺ 3D പ്രിന്റ് ചെയ്തതല്ല ഫ്ലോപ്പി ഡിസ്ക് 🙂 വർഷങ്ങൾക്കു മുന്നേ BCA, ഒരു വെളിപാട് ഉണ്ടാകുന്നു എന്താ?ഒരു പ്രോജക്ട് ചെയ്യണം, ഫൈനൽ ഇയർ പ്രോജക്ട് പഠിച്ച കോളേജിന്റെ ചുറ്റിലും നോക്കിയപ്പോൾ, പ്രത്യേകിച്ച് ഒരു ടോപ്പിക്ക് ഒന്നും കിട്ടിയില്ല. എന്ത് ചെയ്യണമെന്ന് ഒരു ഗൈഡും, ഗൈഡൻസും, കാര്യങ്ങളും ഒന്നുമില്ല.എന്ത് ചെയ്യണമെന്ന് ഒരു ഐഡിയയും ഇല്ല. അപ്പോഴാണ് ഒരു സൂപ്പർ മാർക്കറ്റ് കണ്ണിൽ പെട്ടത്. അങ്ങനെ ആ സൂപ്പർ മാർക്കറ്റിന്റെ ഒരു ബില്ലിംഗ് സിസ്റ്റം ചെയ്താൽ എങ്ങനെ ഉണ്ടായിരിക്കും എന്നുള്ള ഒരു ചിന്തകളോടുകൂടി, അന്നത്തെ ടോപ്പ് സോഫ്റ്റ്‌വെയറിൽ ലാംഗ്വേജ് visual ബേസിക് ൽ ഒരു അലക്ക് സംഗതി ഉഷാർ , മാഷ് ഫ്ലാറ്റ് ഒപ്പിച്ച്. അങ്ങനെ വൈവയും പ്രൊജക്റ്റും സബ്മിഷനും എല്ലാം കഴിഞ്ഞ്, തരക്കേടില്ലാത്ത ഒരു റിസൾട്ടും ലഭിച്ചു. അങ്ങനെ കഥ മാറുന്നത്എം സിഎക്ക് ചെന്നപ്പോഴാണ് , പലരും ബിസിഎക്കുള്ള പ്രോജക്ട് ചെയ്തിട്ട് പോലുമില്ല. പ്രൊജക്റ്റ് ഒന്നും ചെയ്യാതെ പാസ്സായി വന്നവർക്കിടയിൽ എന്റെ ഈ 'സൂപ്പർമാർക്കറ്റ് ഐറ്റം' ഒന്ന് കാണിച്ചു കൊടുത്തു ഗമ കാണിക്കാമെന്നു വെച്ചു. കയ്യിലുള്ളത് അന്നത്തെ ഏക ആശ്രയമായ ഫ്ലോപ്പി ഡിസ്ക്. അന്ന് എൻറെ ഈ ഫ്ലോപ്പി ഡിസ്കിൽ ആയിരുന്നു എല്ലാ കോഡുകളും സേവ് ചെയ്തു വെച്ചിരുന്നത്. അങ്ങനെ ഒരുവൻറെ കമ്പ്യൂട്ടറിൽ ഈ ഫ്ലോപ്പി ഡിസ്ക് ഇട്ട്, ഈ പ്രൊജക്ട് വരുന്നതും , ഈ പ്രൊജക്ടിന്റെ ഫയൽസ് വരുന്നതും കാത്തുനിന്നു. പക്ഷേ... ഒരു ജ്യോതിയും വന്നില്ല, ഒരു തീയും വന്നില്ല! പല രീതിയിൽ മാറ്റിയും തിരിച്ചും മറിച്ചും ഒക്കെ ഇട്ടു നോക്കി nahinnu paranjal nahi, എവിടെ. അങ്ങനെ അത് ഫ്ലോപ്പ് ആയി. അവരിപ്പോഴും ഞാൻ ഇതൊരു തള്ളാണോ എന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. വൈവക്കും പ്രൊജക്ടിന്റെ സബ്മിഷൻ സമയത്തും വർക്ക് ചെയ്തത് മഹാഭാഗ്യമായി ഞാൻ കരുതുന്നു. അപ്പോഴാണ് ഇന്നത്തെ ക്ലൗഡ് കമ്പ്യൂട്ടിങ്, ക്ലൗഡ് സ്റ്റോറേജ് എല്ലാം അന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയത്. ക്ലൗഡ് കമ്പ്യൂട്ടിങ്ങിന്റെ സാധ്യതകൾ അപാരമാണ്. അത് കാലാതീതമായി വർക്ക് ചെയ്യും എന്നുള്ളതിന് സംശയമില്ല. ആ പഴയ ഫ്ലോപ്പി ഡിസ്ക് ചതിച്ചപ്പോൾ ഞാൻ ആഗ്രഹിച്ച ആ ക്ലൗഡ് ഇന്ന് ഭരിക്കുന്നത് പ്രധാനമായും മൂന്ന് പേരാണ്. ഇവരെ സിംപിളായി ഒന്ന് പരിചയപ്പെടാം:👇 nb: ഇന്നത്തെ ജെൻ സി (Gen Z) പിള്ളേർ ഒരു ഫ്ലോപ്പി ഡിസ്ക് കണ്ടാൽ വിചാരിക്കുന്നത് "ആരോ സേവ് ബട്ടൺ 3D പ്രിന്റ് ചെയ്ത് കയ്യിൽ കൊടുത്തതാണ്" എന്നാണ്. അവർക്കറിയില്ലല്ലോ, ഈ 1.44 MB പ്ലാസ്റ്റിക് കഷ്ണത്തിന് അകത്തായിരുന്നു ഞങ്ങളുടെ ഒക്കെ ജീവിതം ചുരുട്ടിക്കൂട്ടി വെച്ചിരുന്നതെന്ന്!

SHARE THIS POST