ഈ വർഷം പ്ലസ് ടു കഴിഞ്ഞ പല മിടുക്കന്മാരും മിടുക്കികളും കമ്പ്യൂട്ടർ സയൻസിനോട് വിമുഖത കാണിക്കുന്നുണ്ടെന്ന് കേൾക്കുന്നു. അതിന് പിന്നിൽ പ്രധാനമായും മൂന്ന് വലിയ തെറ്റിദ്ധാരണകൾ ആണ് ഉള്ളത്. ~ "AI കോഡ് എഴുതിക്കോളും, പിന്നെ ഡെവലപ്പറെ എന്തിനാ?" ~ "ഐടിയിൽ പണി കുറയും" ~ "CS പഠിച്ചിട്ട് എന്ത് കാര്യം?" നമ്മൾ മലയാളികൾ ഒരു കാര്യം തീരുമാനിക്കുന്നതിന് മുൻപ് അതിനെ കീറിമുറിച്ച് പരിശോധിച്ച്, റിസ്ക് ഓവർ-അനാലിസിസ് ('അനാലിസിസ് പരാലിസിസ്') ചെയ്ത് അവസാനം ആ സുവർണ്ണാവസരം തന്നെ കളയും. നമുക്ക് എപ്പോഴും ഒരു 'സേഫ് സോൺ' വേണം. അതുകൊണ്ടാണ് ഹെൽത്ത് കെയർ മേഖലയിൽ, പ്രത്യേകിച്ച് നഴ്സിംഗിലും മെഡിസിനിലും ലോകം മുഴുവൻ മലയാളികൾ നിറഞ്ഞുനിൽക്കുന്നത്. അത് നല്ലത് തന്നെ, സംശയമില്ല. പക്ഷേ, എൻജിനീയറിംഗിന്റെയും സോഫ്റ്റ്‌വെയറിന്റെയും കാര്യം വരുമ്പോൾ നമ്മൾ പെട്ടെന്ന് പിന്നോട്ട് വലിയും. "അയ്യോ അവിടെ റിസ്ക് ആണ്, ലേ-ഓഫ് ആണ്, ഇനിയിപ്പോ AI വരുമല്ലോ" എന്നൊക്കെ പറഞ്ഞ് സ്വയം പേടിപ്പിക്കും. മലയാളിയുടെ ഈ 'ഐടി വിമുഖത' ആർക്ക് ഗുണം ചെയ്യും? സത്യം പറഞ്ഞാൽ, കേരളത്തിന് പുറത്തുള്ള ഐടി കമ്പനികളിൽ പോയി നോക്കിയാൽ മനസ്സിലാകും, അവിടെ മലയാളികളേക്കാൾ കൂടുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന്. അവർ റിസ്ക് എടുക്കാൻ തയ്യാറാണ്, പുതിയത് പഠിക്കാൻ മടിയില്ല. നമ്മൾ ഇവിടെയിരുന്ന് "ഐടി തീർന്നു" എന്ന് പ്രസംഗിക്കുമ്പോൾ, അവർ ആ അവസരങ്ങൾ കൈപ്പിടിയിലൊതുക്കുന്നു. Truth 1 - IT Jobs കുറയുന്നില്ല, AI കാലത്ത് വരാൻ പോകുന്ന ചില 'പുതിയ' ജോലികൾ: AI കോഡ് റിവ്യൂവർ: മെഷീൻ എഴുതുന്ന കോഡ് ശരിയാണോ എന്ന് പരിശോധിക്കാൻ നമുക്ക് മിടുക്കരായ ഡെവലപ്പർമാരെ തന്നെ വേണം. AI സിസ്റ്റം ബിൽഡർ: ഈ പറയുന്ന Agentic AI ഒക്കെ ഉണ്ടാക്കി എടുക്കാൻ എഞ്ചിനീയർമാർ വേണ്ടേ? ഡൊമെയ്ൻ എക്സ്പെർട്സ്: AI നൽകുന്ന വിവരങ്ങൾ കൃത്യമാണോ എന്ന് ഉറപ്പുവരുത്താൻ ആ വിഷയത്തിൽ അറിവുള്ളവരുടെ സഹായം അത്യാവശ്യമാണ്. സൈബർ സെക്യൂരിറ്റി: സാങ്കേതികവിദ്യ വളരുമ്പോൾ അതിനുള്ള സുരക്ഷാ ഭീഷണികളും കൂടും. അത് തടയാൻ എക്സ്പെർട്ടുകൾ ഇല്ലാതെ പറ്റില്ല. ഡാറ്റാ എഞ്ചിനീയറിംഗ്: AI-ക്ക് വേണ്ട വിവരങ്ങൾ കൃത്യമായി ഒരുക്കി കൊടുക്കാൻ ഡാറ്റാ എഞ്ചിനീയർമാരുടെ ഒരു വലിയ നിര തന്നെ വേണം. ചുരുക്കത്തിൽ, കമ്പ്യൂട്ടർ സയൻസ് പശ്ചാത്തലമുള്ളവർക്ക് വരാനിരിക്കുന്നത് അവസരങ്ങളുടെ ഒരു വസന്തകാലമാണ്. TRUTH #2: AI — Developer-നെ Replace ചെയ്യില്ല, Upgrade ചെയ്യും ഒരു ഉദാഹരണം: പണ്ട് ഒരു developer 8 മണിക്കൂർ കൊണ്ട് ഒരു feature build ചെയ്യും. ഇന്ന് AI assist ഉള്ള developer — 2 മണിക്കൂറിൽ same feature build ചെയ്യും. പിന്നെ ബാക്കി 6 മണിക്കൂർ? Complex architecture design ചെയ്യും AI output optimize ചെയ്യും Business problems solve ചെയ്യും Innovation ചെയ്യും Truth 3 - എന്തുകൊണ്ട് ഒരു സി.എസ് ഡിഗ്രി? AI ഫീൽഡിൽ ഒരു സീരിയസ് കരിയർ വേണമെങ്കിൽ വെറുതെ കുറച്ച് ടൂളുകൾ പരിചയപ്പെട്ടാൽ പോരാ. അതിന്റെ വേരുകൾ ആഴത്തിൽ കിടക്കുന്നത് ചില അടിസ്ഥാന കാര്യങ്ങളിലാണ്: പ്രോഗ്രാമിംഗ് (Python, Java): വെറും ടൈപ്പിംഗ് അല്ല, ലോജിക് ഉണ്ടാക്കലാണ്. Data Structures & Algorithms: പ്രശ്നങ്ങൾ എങ്ങനെ വേഗത്തിൽ പരിഹരിക്കാം എന്നുള്ള കല. Mathematics & Statistics: AI-യുടെ നട്ടെല്ല് കണക്കാണ്. കണക്കില്ലാതെ AI ഇല്ല. Machine Learning Fundamentals: ഒരു മെഷീൻ എങ്ങനെയാണ് പഠിക്കുന്നത് എന്നതിന്റെ ശാസ്ത്രം. System Design: വലിയ സിസ്റ്റങ്ങൾ എങ്ങനെ തകരാറില്ലാതെ കൊണ്ടുപോകാം എന്ന പ്ലാനിംഗ്. ഇതൊന്നും ഒരു യൂട്യൂബ് വീഡിയോ കണ്ടോ രണ്ട് ദിവസം കൊണ്ട് പഠിച്ചോ കിട്ടുന്നതല്ല. ഇതിനൊരു 'സിസ്റ്റമാറ്റിക്' ആയ പഠനം വേണം. അത് തന്നെയാണ് ഒരു കമ്പ്യൂട്ടർ സയൻസ് ഡിഗ്രി നൽകുന്നത്. TRUTH #4: "Domain + AI" — ഇതാണ് Future Formula CS മാത്രം പോരാ — ഒരു domain expertise ഉണ്ടാകണം. ഉദാഹരണം: ഭാവിയിലെ ആ ചില 'മാരക' കോമ്പിനേഷനുകൾ: CS + Healthcare: വെറുമൊരു സോഫ്റ്റ്‌വെയർ ഉണ്ടാക്കലല്ല, രോഗം വരുന്നതിന് മുൻപേ അത് പ്രവചിക്കുന്ന 'മെഡിക്കൽ AI' നിർമ്മിക്കുക. ഡോക്ടർമാർക്ക് ഒരു വലംകൈ ആയി മാറാം. CS + Agriculture: നമ്മുടെ വയനാട്ടിലെയും ഇടുക്കിയിലെയും കൃഷിയിടങ്ങളിൽ ഇരുന്നുകൊണ്ട് തന്നെ 'സ്മാർട്ട് ഫാമിംഗ്' പ്ലാൻ ചെയ്യാം. മണ്ണ് പരിശോധിക്കാനും വളമിടാനും ഒക്കെ കമ്പ്യൂട്ടർ സഹായിക്കുന്ന കാലം. CS + Finance: ബാങ്കിലെ ക്യൂവിൽ നിൽക്കുന്നതല്ല കരിയർ. പകരം പണം തട്ടിക്കുന്നത് തടയാനും ഓട്ടോമേറ്റഡ് ട്രേഡിങ്ങിനും ഉള്ള ബുദ്ധി ഐടി വഴി നൽകുക. ബാങ്കുകൾ നിങ്ങളെ തേടി വരും! CS + Education: എല്ലാ കുട്ടികൾക്കും ഒരേ പാഠമല്ല, ഓരോരുത്തരുടെയും ബുദ്ധിശക്തിക്ക് അനുസരിച്ചുള്ള 'പേഴ്സണലൈസ്ഡ് ലേണിംഗ്'. അതാണ് പുതിയ വിദ്യാലയം. CS + Legal: വക്കീലിന്റെ പത്ത് മണിക്കൂർ ജോലി പത്ത് മിനിറ്റിൽ തീർക്കുന്ന AI സിസ്റ്റങ്ങൾ. യഥാർത്ഥ പ്രശ്നം ഇതാണ്: ഇന്ന് ഇന്ത്യയിൽ ഇത്തരം "ഓൾ റൗണ്ടർമാരായ" പ്രൊഫഷണലുകൾക്ക് വലിയ ക്ഷാമമാണ്. ഒന്നുകിൽ കമ്പ്യൂട്ടർ മാത്രം അറിയാം, അല്ലെങ്കിൽ ആ വിഷയം (Domain) മാത്രം അറിയാം. ഇത് രണ്ടും കൂടി ചേർന്നാൽ നിങ്ങൾ 'അൺസ്റ്റോപ്പബിൾ' (Unstoppable) ആണ്. നിങ്ങളുടെ വീട്ടിലോ പരിചിതവട്ടത്തിലോ പ്ലസ് ടു കഴിഞ്ഞ് കരിയർ കൺഫ്യൂഷനിൽ നിൽക്കുന്ന കുട്ടികളുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അവർക്കും കൂടി ഒന്ന് പറഞ്ഞു കൊടുക്കൂ. തെറ്റായ പേടികൾ കാരണം മിടുക്കരായ കുട്ടികളുടെ ഭാവി നഷ്ടപ്പെടാതിരിക്കട്ടെ. ഐടി കരിയറിനെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടോ? താഴെ കമന്റ് ചെയ്യൂ..
career