Kerala plus two result 2026
Shamsudeen S Shamsudeen S
education
education #plus-two #career 110 views  · 2026-05-26

Kerala plus two result 2026

❤️
👍
😮
110
Open on Facebook

നാം കാത്തിരുന്ന പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് 26-ആം തീയതി പുറത്തുവരികയാണ്. ഏതാണ്ട് രണ്ട് വർഷത്തോളം നമ്മുടെ കുട്ടികൾ ഉറക്കം ഇളച്ച് പഠിച്ച്, ഒരുപാട് ടെൻഷനുകളിലൂടെയും സമ്മർദ്ദങ്ങളിലൂടെയും മാതാപിതാക്കളും കുട്ടികളും കടന്നുപോയിട്ടുള്ള കുറച്ച് നാളുകളുടെ ഒരു അന്തിമഫലം ഒരു റിസൾട്ട് എന്ന രൂപത്തിൽ പുറത്തുവരികയാണ്. ജീവിതത്തിന്റെ oru സുപ്രധാന ടർണിംഗ് പോയിന്റ് അതാണ് പ്ലസ് ടു, sslc ഒരു വളവിന്റെ തുടക്കം മാത്രമെന്ന് കുട്ടികളും പേരന്റ്സും തിരിച്ചറിയുന്ന നിമിഷം ഇനി കുറെ കുട്ടികൾ മാതാപിതാക്കളിൽ നിന്നും അകന്നു ജീവിക്കേണ്ടി വരുമെന്ന തിരിച്ചറിവ് വരുന്ന ദുഃഖം കലരുന്ന നിമിഷങ്ങൾ നമ്മൾ മുന്നോട്ട് പോകുന്നത് കുട്ടികൾക്ക് വേണ്ടി മാത്രമല്ല, അവരുടെ ആകുലതകളിൽ കൂടെ നിൽക്കുന്ന മാതാപിതാക്കൾക്ക് വേണ്ടിയുമാണ്. പലപ്പോഴും പുസ്തകത്തിലെ അറിവിനേക്കാൾ ഉപരി, "ഞങ്ങൾ കൂടെയുണ്ട്" എന്നൊരു ഉറപ്പാണ് ആ കുട്ടികൾക്ക് വേണ്ടത്. പ്ലസ് two റിസൾട്ട് കിട്ടുന്ന ഓരോ സുന്ദര വ്യക്തികളോടും പറയേണ്ടത് ഒരു കാര്യമാണ്, "എ പ്ലസിന്റെ എണ്ണം നോക്കിയല്ല നിന്നെ ഞങ്ങൾ വിലയിരുത്തുക. നീ എത്രത്തോളം അറിവ് സമ്പാദിച്ചു, ആ അറിവ് നിന്റെ ഭാവി ജീവിതത്തിൽ അത് എത്രത്തോളം ഉപകരിക്കുന്നു, ആ രീതിയിൽ വേണം നിന്റെ പഠനം തുടർന്നു കൊണ്ടുപോകാൻ." അതുകൊണ്ടുതന്നെ റിസൾട്ട് അത് തീർച്ചയായും അത്ര പ്രസക്തിയില്ല, കാരണം അവൻ തന്റെ അറിവ് നേടി ക്കഴിഞ്ഞു . ഇനി അതിന്റെ ഒരു അന്തിമഫലം എത്ര എ പ്ലസ് ആണെങ്കിലും, അതുകൊണ്ട് പൂർണമായും തൃപ്തിപ്പെടുക. അതിനനുസരിച്ച് അവൻ or അവൾ ആർജ്ജിച്ചെടുത്ത അറിവുകൾ വെച്ച് ജീവിതം മുന്നോട്ടു നയിക്കട്ടെ. അയിരക്കണക്കിന് കോഴ്സുകൾ കോളേജുകൾ കരിയർ കൗൺസിലർമാർ എല്ലാരും കൂടി കുട്ടികളെ ഒരു കൺഫ്യൂഷൻ സ്റ്റേറ്റിൽ ഇപ്പോ എത്തിച്ചിട്ടുണ്ട്.. ഇതിൽ നിന്ന് ഒരു career path കണ്ടെത്താൻ പറഞ്ഞാൽ “ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ അത് ഒഴിപ്പിക്കാൻ പോലും ഇതിലും എളുപ്പമാണ് ഹേ തമ്പുരാൻ “ നാളെ മുതൽ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്ന ചോദ്യങ്ങൾ ഇവയായിരിക്കും: മോൻ പ്ലസ് ടു ആയിരുന്നില്ലേ? എത്ര എ പ്ലസ് ഉണ്ട്? ആ ചോദ്യത്തിന് മുന്നിൽ പതറരുത്. നമ്മുടെ പാരന്റിംഗിനെ ആ മാർക്കിന്റെ എണ്ണം വെച്ച് അളക്കാൻ ആരെയും അനുവദിക്കരുത്. കുട്ടിക്ക് നിങ്ങൾ വിചാരിച്ച റിസൾട്ട് കിട്ടിയില്ലെങ്കിൽ അവരെ ശകാരിക്കുകയല്ല, മറിച്ച് ചേർത്തുപിടിച്ച് മോട്ടിവേഷൻ നൽകുകയാണ് വേണ്ടത്. ഇനി ഫുൾ എ പ്ലസ് നേടിയെന്ന് വെച്ച് ഭയങ്കരമായി അഹങ്കരിക്കുകയോ ചെയ്യേണ്ടുന്ന ഒരു അവസ്ഥയില്ല എന്ന് മനസ്സിലാക്കുക. നാട് മുഴുവൻ ഫുൾ എ-പ്ലസുകാരുടെ ഫ്ലെക്സുകൾ നിറയുമ്പോൾ, എന്റെ കുട്ടി അതിലില്ലല്ലോ എന്ന് ഓർത്ത് ഒരു മാതാപിതാക്കളും വിഷമിക്കേണ്ടതില്ല. ഫ്ലെക്സിലല്ല, മറിച്ച് ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് അവർക്ക് നമ്മൾ നൽകേണ്ടത്. റിസൾട്ട് വരുമ്പോൾ കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) ലഭിച്ചില്ലെങ്കിൽ കൂടിയും ഈ പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കണേ 1. താരതമ്യം ചെയ്യരുത് (Avoid Comparisons) മറ്റൊരു കുട്ടിയുടെ മാർക്കുമായി നിങ്ങളുടെ കുട്ടിയെ താരതമ്യം ചെയ്യുന്നത് അവർക്ക് വലിയ മാനസിക വിഷമമുണ്ടാക്കും. "അയൽപക്കത്തെ കുട്ടിക്ക് ഫുൾ എ പ്ലസ് ഉണ്ടല്ലോ, നിനക്ക് എന്താ ഇല്ലാത്തത്?" എന്ന ചോദ്യം അവരുടെ ആത്മവിശ്വാസം തകർക്കും. ഓരോ കുട്ടിയുടെയും കഴിവുകളും താൽപ്പര്യങ്ങളും വ്യത്യസ്തമാണെന്ന് മനസ്സിലാക്കുക. 2. കുറ്റപ്പെടുത്തലുകളും ശാസനയും ഒഴിവാക്കുക (No Blame Games) പരീക്ഷാ ഫലം വന്ന ഉടനെ "നീ പഠിക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്" എന്ന രീതിയിൽ കുറ്റപ്പെടുത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. റിസൾട്ട് എന്തുതന്നെയായാലും അത് അവർക്ക് ഒരു പാഠമാണ്. ആ സമയത്ത് അവരെ ശകാരിക്കുന്നതിന് പകരം മാനസികമായി പിന്തുണ നൽകുകയാണ് വേണ്ടത്. 3. സോഷ്യൽ പ്രഷറിന് വഴിപ്പെടരുത് (Don't Succumb to Social Pressure) നാട്ടുകാർ എന്ത് വിചാരിക്കും, ബന്ധുക്കൾ എന്ത് പറയും എന്നോർത്ത് വിഷമിക്കാതിരിക്കുക. മാർക്ക് കുറഞ്ഞതിന്റെ പേരിൽ കുട്ടിയെ പുറത്തിറങ്ങാൻ അനുവദിക്കാതിരിക്കുകയോ ആഘോഷങ്ങളിൽ നിന്ന് മാറ്റിനിർത്തുകയോ ചെയ്യരുത്. സമൂഹത്തിന്റെ മുൻപിൽ കുട്ടിയെ തരംതാഴ്ത്തുന്നത് അവരുടെ ഭാവിയിലെ വളർച്ചയെ ദോഷകരമായി ബാധിക്കും. അവരുടെ റിസൾട്ട് നിങ്ങൾ ഉദ്ദേശിച്ച മാതിരി അല്ല എന്നുണ്ടെങ്കിൽ കൂടിയും അതിന് ശാസിക്കുകയോ ശകാരിക്കുകയോ ചെയ്യാതെ അവർക്ക് കൂടുതൽ മോട്ടിവേഷൻ കൊടുക്കുന്ന ഒരാളായി നിങ്ങൾ മാറുക. പിന്നെ smashplus സൈറ്റിൽ ഒരു കരിയർ ഫൈൻഡർ ചാറ്റ് ബോട്ട് ഉണ്ട് കൂടാതെ ഒരു കസ്റ്റം chatgpt അടിയൻ ക്രിയേറ്റ് ചെയ്തിണ്ട് ലിങ്ക് ഇൻ below 👇 pinne ഇനി പഠിക്കാൻ പോകുന്ന കോഴ്സുകളെ കുറിച്ച് എന്തേലും ഡൌട്ട് ഉണ്ടെങ്കിൽ ചോയ്ക്കാം ariyunnath anel ഐ will reply ഓക്കേ എല്ലാ കൂട്ടുകാർക്കും രക്ഷിതാക്കൾക്കും ശുഭപ്രതീക്ഷകൾ നേരുന്നു.

SHARE THIS POST